
തൃശൂര്‍ : ചാലക്കുടി പനമ്ബിള്ളി കോളജ് ജംഗ്ഷനു സമീപം നിയന്ത്രണംവിട്ട കാര്‍ കനാലിലേക്കു മറിഞ്ഞു. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കാര്‍ ഓടിച്ചിരുന്ന പോട്ട മേലേപ്പുറം വര്‍ഗീസിന്റെ മകന് ജയേഷിനാണ് പരിക്കേറ്റത്. ജയേഷിനെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അപകടം നടന്നത്. […]