Tag: Kozhikode

പത്തനംതിട്ട ജില്ലയിൽ രാത്രിയിൽ കനത്ത മഴ; കോട്ടയത്തും, കോഴിക്കോടും ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് ഇന്ന് മഴ തുടരും. പത്തനംതിട്ട ജില്ലയില്‍ രാത്രി വൈകിയും കനത്ത മഴ പെയ്തു. ആങ്ങമൂഴി കോട്ടമണ്‍പാറയിലും റാന്നി കുറുമ്ബന്‍മൂഴിയിലും ഉരുള്‍പൊട്ടി. കുറുമ്ബന്‍മൂഴിയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒരു വീട് തകര്‍ന്നു. മണക്കയം തോടിന് സമീപം ഒറ്റപ്പെട്ട ഗര്‍ഭിണിയും വയോധികരും അടക്കം ഇരുപതോളം പേരെ രക്ഷപ്പെടുത്തി. […]

നിപ വൈറസ്; സമ്പർക്ക പട്ടികയിൽ 158 പേർ, രണ്ട് പേർക്ക് രോഗലക്ഷണം

കോഴിക്കോട് : നിപ ബാധിച്ച്‌ മരിച്ച 12 വയസുകാരന്റെ സമ്പർക്ക പട്ടികയില്‍ 158 പേര്‍. അതില്‍ 20 പേര്‍ പ്രാഥമിക സമ്ബര്‍ക്കത്തിലുള്ളവരാണ്. സമ്പർക്ക പട്ടികയിലുള്ള രണ്ടുപേര്‍ രോഗ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ ചികിത്സയിലാണ്. നിപ മരണം സ്ഥിരീകരിച്ച കോഴിക്കോട് ചാത്തമംഗലം ചൂലൂരിലും പരിസരത്തും വിവിധ മെഡിക്കല്‍ സംഘങ്ങള്‍ […]

കോഴിക്കോട് കഞ്ചാവ് വേട്ട; 20 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ

കോഴിക്കോട് : കോഴിക്കോട് കുന്ദമംഗലത്ത് 20 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍.ഇവരിലൊരാള്‍ സ്ത്രീയാണ്. ലീന, സനല്‍ എന്നിവരാണ് പിടിയിലായത്. പിടിയിലായ ലീന തൃശൂരില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്ന വ്യക്തിയാണ്. കോഴിക്കോട് നിന്നും വയനാട്ടിലേക്ക് വില്‍പ്പനയ്ക്ക് കൊണ്ടു പോവുകയായിരുന്നു. ഒന്നര മാസമായി ഇവര്‍ ചേവരമ്ബലത്ത് […]

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്; കവര്‍ച്ചാ ആസൂത്രണ കേസില്‍ രണ്ട് പേരെ മുംബെയില്‍ നിന്നും പിടികൂടി

മുംബെ : കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കവര്‍ച്ചാ ആസൂത്രണ കേസില്‍ രണ്ട് പേരെ മുംബെയില്‍ നിന്നും പിടികൂടി. മുക്കം കൊടിയത്തൂര്‍ സംഘത്തിലെ രണ്ടു പേരാണ് ഇവര്‍. സഹോദരങ്ങളായ കൊടിയത്തൂര്‍ സ്വദേശികളായ എല്ലേങ്ങല്‍ ഷബീബ് റഹ്മാന്‍ (26), മുഹമ്മദ് നാസ് (22) എന്നിവരെയാണ് മുംബൈ ഒളിത്താവളത്തില്‍ നിന്നും […]

കൂരാച്ചുണ്ടില്‍ കോഴികള്‍ ചത്തത്; പക്ഷിപ്പനി മൂലമല്ലെന്ന് സ്ഥിരീകരണം.

കോഴിക്കോട് : കൂരാച്ചുണ്ടില്‍ കോഴികള്‍ ചത്തത് പക്ഷിപ്പനി മൂലമല്ലെന്ന് സ്ഥിരീകരണം. ഭോപ്പാലിലെ ലാബിലെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ച സ്വകാര്യ വ്യക്തിയുടെ ഫാമിലെ 300 കോഴികള്‍ ചത്തതിനെ തുടര്‍ന്നാണ് സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചത്. സംസ്ഥാനത്തെ ലാബുകളില്‍ പരിശോധിച്ചതില്‍ ഒരെണ്ണം പോസിറ്റീവ് […]

കോഴിക്കോട് പക്ഷിപ്പനി; സ്വകാര്യ ഫാമിൽ 300 കോഴികൾ ചത്തു,നിരീക്ഷണം ശക്തമാക്കി അധികൃതർ

കോഴിക്കോട് : കൂരാച്ചുണ്ടില്‍ ഒരു സ്വകാര്യ കോഴിഫാമില്‍ 300 കോഴികള്‍ ചത്തതിന് കാരണം പക്ഷിപ്പനിയെന്ന് തിരുവനന്തപുരത്ത് പ്രാഥമിക പരിശോധനയില്‍ സ്ഥിരീകരണം. റീജിയണല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എങ്കിലും ഭോപാലിലെ ലാബിലേക്ക് അയച്ച സാംപിള്‍ ഫലം വന്ന ശേഷം മാത്രമേ രോഗം പക്ഷിപ്പനിയാണോയെന്ന് സ്ഥിരീകരിക്കൂ. […]

10.07.2021 | സംസ്ഥാനത്ത് ഇന്ന് 14,087 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7%

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 14,087 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മൂന്ന് ദിവസത്തെ ശരാശരി ടി പി ആര്‍ 10.5 ആണ്. മലപ്പുറം 1883, തൃശൂര്‍ 1705, കോഴിക്കോട് 1540, എറണാകുളം 1465, കൊല്ലം 1347, […]

09.07.2021 | കേരളത്തില്‍ ഇന്ന് 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ; ടെസ്റ്റ് പോസിറ്റിവിറ്റി 10.4%

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 10.4 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 196 പ്രദേശങ്ങളില്‍ ടി.പി.ആര്‍ 15നുമുകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ന് 10,454 പേര്‍ രോഗമുക്തി നേടി. 130 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ […]