Tag: kerala

കേരളത്തില്‍ അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട ശക്തവും അതിശക്തവുമായ മഴയ്ക്കു സാധ്യത; തിരുവനന്തപുരത്ത് റെഡ് അലർട്ട്

തിരുവനന്തപുരം : തെക്ക് കിഴക്കന്‍ അറബിക്കടലിലും വടക്കന്‍ തമിഴ്‌നാടിനു മുകളിലും ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട ശക്തവും അതിശക്തവുമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന് സമീപം പുതിയ ന്യൂനമര്‍ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ രൂപപ്പെടാന്‍ […]

കനത്ത മഴ : ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടറുകള്‍ നാളെ തുറന്നേക്കും , ജാഗ്രതാ നിർദ്ദേശം നൽകി

തൊടുപുഴ: ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടറുകള്‍ നാളെ തുറന്നേക്കും. ശനിയാഴ്ച വൈകീട്ട് നാല് മണിക്ക് ശേഷമോ ഞായറാഴ്ച രാവിലെയോ ആയിരിക്കും ഷട്ടറുകള്‍ തുറക്കുക. വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് വീണ്ടും ഷട്ടറുകള്‍ തുറക്കാന്‍ നീക്കം നടക്കുന്നത്. നിയന്ത്രിത അളവില്‍ […]

സംസ്ഥാനത്ത്‌ അതിശക്തമായ മഴക്ക് സാധ്യത; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി നാളെയും മറ്റന്നാളും സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. നാളെ മധ്യകേരളത്തിലെയും തെക്കന്‍ കേരളത്തിലെയും ആറു ജില്ലകളിലും ഞായറാഴ്ച അഞ്ചുജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ […]

മുല്ലപെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138 അടി കടന്നു; രണ്ടാമത്തെ മുന്നറിയിപ്പ് നൽകി

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138 അടി കടന്നു. രാവിലെ അഞ്ചിന് രേഖപ്പെടുത്തിയ കണക്ക് പ്രകാരം 138.05 അടിയാണ് നിലവിലെ ജലനിരപ്പ്. വൃഷ്ടിപ്രദേശത്ത് നിന്ന് സെക്കന്‍ഡില്‍ 5800 ഘനയടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്. തമിഴ്നാട് സെക്കന്‍ഡില്‍ 5800 ഘനയടി വെള്ളമാണ് ടണല്‍ വഴി വൈഗ […]

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യത; ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറിയേക്കും,11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. തുലാവര്‍ഷത്തോട് ഒപ്പം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ചക്രവാതചുഴി രൂപപ്പെട്ടതുമാണ് മഴ ശക്തമാകാന്‍ കാരണം. അടുത്ത മണിക്കൂറുകളില്‍ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറിയേക്കുമെന്നാണ് വിലയിരുത്തല്‍. ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള 11 ജില്ലകളില്‍ ഇന്ന് […]

അനിശ്ചിതകാല സ്വകാര്യ ബസ് സമരം; അടുത്ത മാസം 9 മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ അടുത്ത മാസം ഒന്‍പതാം തീയതി മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവെയ്ക്കുമെന്നാണ് ബസുടമകള്‍ അറിയിച്ചിരിക്കുന്നത്. ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക എന്നത് അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ബസുടമകള്‍ ഗതാഗതമന്ത്രിക്ക് നോട്ടീസ് നല്‍കി. ഇന്ധനവില […]

കൊണ്ടോട്ടി കോട്ടുക്കരയിലെ ബലാത്സംഗ ശ്രമം; പ്രതി പതിനഞ്ചു വയസ്സുകാരൻ,കസ്റ്റഡിയിൽ

മലപ്പുറം: കൊണ്ടോട്ടി കോട്ടുക്കരയില്‍ പെണ്‍കുട്ടിയെ റോഡില്‍ നിന്ന് പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ( rape attempt ) ചെയ്യാന്‍ ശ്രമിച്ച കേസില്‍ പതിനഞ്ചുകാരന്‍ (minor) പൊലീസ് കസ്റ്റഡിയില്‍. യുവതിയുടെ നാട്ടുകാരനാണ് പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇയാളുടെ ശരീരത്തില്‍ പരിക്കുകളുണ്ട്. തെളിവായി സിസിടിവി ദൃശ്യങ്ങളും […]

മുല്ലപ്പെരിയാറിലെ സ്ഥിതി ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയം; ജലനിരപ്പിൽ ഉടൻ തീരുമാനം വേണമെന്ന് സുപ്രീംകോടതി

മുല്ലപ്പെരിയാര്‍ ജലനിരപ്പില്‍ ഉടന്‍ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി. മേല്‍നോട്ട സമിതി ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തീരുമാനം എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം. മുല്ലപ്പെരിയാറിലെ സ്ഥിതി ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണെന്നും കോടതി നിരീക്ഷിച്ചു. അതേ സമയംജലനിരപ്പ് 139 […]