Tag: kerala

നേരിട്ട് ചർച്ച നടത്താമെന്ന് മുഖ്യമന്ത്രി; കടതുറക്കൽ സമരം മാറ്റിവച്ചു

തിരുവനന്തപുരം : നാളെമുതല്‍ കടകള്‍ തുറന്നുപ്രവര്‍ത്തിക്കാനുള്ള തീരുമാനത്തില്‍നിന്ന് താല്‍ക്കാലികമായി പിന്മാറി വ്യാപാരി വ്യവസായി ഏകോപന സമിതി. ചര്‍ച്ച നടത്താമെന്ന് മുഖ്യമന്ത്രി നേരിട്ട് അറിയിച്ചതിനെ തുടര്‍ന്നാണ് സമിതി പ്രഖ്യാപിച്ച സമരം മാറ്റിവച്ചത്. വിഷയത്തില്‍ ചര്‍ച്ച നടത്താമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന […]

എസ്.എസ്.എൽ.സി. പരീക്ഷാഫലം ഇന്ന്

തിരുവനന്തപുരം : എസ്.എസ്.എൽ.സി. പരീക്ഷാഫലം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. ടി.എച്ച്.എസ്.എൽ.സി., ടി.എച്ച്.എസ്.എൽ.സി. (ഹിയറിങ് ഇംപയേർഡ്), എസ്.എസ്.എൽ.സി.(ഹിയറിങ് ഇംപയേർഡ്), എ.എച്ച്.എസ്.എൽ.സി. എന്നിവയുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിക്കും. http://www.keralapareekshabhavan.in , https://sslcexam.kerala.gov.in , http://www.results.kite.kerala.gov.in , http://www.prd.kerala.gov.in , http://www.result.kerala.gov.in , […]

വീടുകളില്‍ മീനെത്തിക്കുന്നതിന് ‘മിമി ഫിഷ് ‘ മൊബൈല്‍ ആപ്പുമായി ഫിഷറീസ് വകുപ്പ്.

തിരുവനന്തപുരം : വീടുകളില്‍ മീനെത്തിക്കുന്നതിന് ‘മിമി ഫിഷ് ‘ മൊബൈല്‍ ആപ്പുമായി ഫിഷറീസ് വകുപ്പ്. മത്സ്യത്തിനും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ക്കുമായി സംസ്ഥാനത്തുടനീളം വില്‍പനശാലകളും ഓണ്‍ലൈന്‍ ഹോം ഡെലിവറി സംവിധാനവുമൊരുക്കുകയാണ് ലക്ഷ്യം. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് തുടക്കം. ഉപഭോക്താക്കള്‍ക്ക് സമീപത്തുള്ള മിമി സ്റ്റോര്‍ വഴിയോ മിമി […]

30 കോടി രൂപയിലധികം വിലമതിക്കുന്ന ഹെറോയിനുമായി പിടിയിൽ

കൊച്ചി : രാജ്യാന്തര വിപണിയില്‍ 30 കോടി രൂപയിലധികം വിലമതിക്കുന്ന 4.64 കിലോ ഹെറോയിനുമായി ടാന്‍സാനിയ സ്വദേശി അഷ്‌റഫ് എംടോറ സാഫി (32) നെടുമ്ബാശേരി വിമാനത്താവളത്തില്‍ ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജന്‍സിന്റെ പിടിയിലായി. അഫ്ഗാന്‍ ഹെറോയിനുമായി ടാന്‍സാനിയയില്‍ നിന്ന് ദുബായിലെത്തിയശേഷം എമിറേറ്റ്‌സ് ഇ.കെ 532 […]

കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത ; ഇന്ന് മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം : കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്‍റെ അറിയിപ്പ് വന്നതോടെ വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇന്ന് ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, […]

തൂങ്ങി മരിക്കാന്‍ ശ്രമം പിന്തിപ്പിച്ചു ; ഒടുവിൽ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

കാസർകോഡ് : മാവുങ്കാലില്‍ വീടിനകത്ത് കയറിയില്‍ കുരുക്കിട്ട് തൂങ്ങി മരിക്കാന്‍ ശ്രമിക്കവെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തിയ യുവാവ്, കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. ആളുകള്‍ നോക്കി നില്‍ക്കെ ആയിരുന്നു ആത്മഹത്യ. ഞായറാഴ്ച വൈകീട്ടാണ് മാവുങ്കാല്‍ ഉദയംകുന്ന് മണ്ണടിയിലെ പരേതനായ കുഞ്ഞപ്പന്റെ മകന്‍ അജു […]

സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം : സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നേരത്തെ സിക്ക വൈറസ് സ്ഥിരീകരിച്ച തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോയമ്ബത്തൂര്‍ ലാബില്‍ അയച്ച സാമ്ബിളിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇവരില്‍ രണ്ടുപേര്‍ […]

കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കം; കേരളത്തെ വിമര്‍ശിച്ച കിറ്റെക്‌സ് എം ഡിക്ക് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം : കേരളത്തെ വിമര്‍ശിച്ച കിറ്റെക്‌സ് എം ഡിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം നിക്ഷേപക സൗഹൃദ സംസ്ഥാനമാണ്. അങ്ങനെയല്ലെന്ന് പറയുന്നത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിക്ഷേപക- സംരഭക അനുകൂല സഹാചര്യം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. വ്യവസായ സൗഹദ നടപടികളാണ് സര്‍ക്കാര്‍ […]