Tag: Idukki

SFI Student activist Dheeraj stabbed to death | ധീരജ്‌ വധം; മുഖ്യപ്രതി നിഖിൽ പൈലി കുറ്റം സമ്മതിച്ചു,നാല് പേർ കസ്റ്റഡിയിൽ

തൊടുപുഴ: ധീരജ് വധക്കേസിലെ പ്രധാന പ്രതിയായ നിഖില്‍ പൈലി (Nikhil paily) കുറ്റം സമ്മതിച്ചതായി പൊലീസ്. ചോദ്യം ചെയ്യലില്‍ കുത്തിയത് താനാണ് നിഖില്‍ സമ്മതിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കോളജിലെ നാല് കെഎസ് യു പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. […]

SFI activist stabbed to death |ഇടുക്കി എൻജിനിയറിങ് കോളേജിൽ തെരെഞ്ഞെടുപ്പിനിടെ സംഘർഷം; എസ് എഫ് ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ചു

ഇടുക്കി: ഇടുക്കി പൈനാവ് എൻജിനീയറിങ് കോളേജിൽ വിദ്യാർഥിയെ കുത്തിക്കൊന്നു. വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിനു പിന്നാലെ, തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. കോളേജിൽ ഇന്ന് തിരഞ്ഞെടുപ്പായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കെ.എസ്.യു-എസ്.എഫ്.ഐ(KSU-SFI). പ്രവർത്തകരായ വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായി. ഇതിനിടയിൽ രണ്ടു വിദ്യാർഥികൾക്കു കുത്തേറ്റു എന്നാണ് പ്രാഥമിക വിവരം. ഇവരെ […]

മുല്ലപെരിയാർ ഡാം മുന്നറിയിപ്പ് ഇല്ലാതെ തുറന്നു; തമിഴ്നാടിനെതിരെ പ്രതിഷേധം

ഇടുക്കി: മുന്നറിയിപ്പില്ലാതെ തമിഴ്നാട് മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നതിനെതിരേ പ്രതിഷേധം ശക്തം. വിഷയത്തിൽ മുഖ്യമന്ത്രി തമിഴ്നാടിനെ പ്രതിഷേധം അറിയിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മേൽനോട്ട സമിതി യോഗം വിളിക്കണമെന്ന ആവശ്യവും ഉന്നയിക്കുമെന്നും മന്ത്രി പറഞ്ഞു. ബുധനാഴ്ച രാത്രിയിൽ പത്ത് ഷട്ടറുകൾ മുന്നറിയിപ്പ് […]

മുല്ലപെരിയാർ അണക്കെട്ടിൽ ജലനിരപ്പ്‌ ഉയരുന്നു ; 141.05 അടി പിന്നിട്ടു

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജല നിരപ്പ് വീണ്ടും ഉയരുന്നു. ജല നിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്ക് അടുക്കുകയാണ്. എറ്റവും പുതിയ കണക്കുകള്‍ പ്രകാരം 141.05 അടിയിലേക്ക് ജല നിരപ്പ് എത്തി നില്‍ക്കുകയാണ്. 142 അടിയാണ് നിലവില്‍ അണക്കെട്ടിലെ പരമാവധി സംഭരണ ശേഷി. ജല നിരപ്പ് ഉയര്‍ന്ന […]

ഇടുക്കി ഡാം തുറന്നു; പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം, മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: ഇടുക്കി ഡാം തുറന്നു. ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഇടുക്കി ഡാം തുറന്ന്. ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമാണ് ഡാം തുറന്നത്. ഇന്ന് ഉച്ചയ്ക്ക് 1.55 ഓടെ ഡാം തുറക്കുന്നതിന് മുന്നോടിയായുള്ള ആദ്യ സൈറണ്‍ മുഴങ്ങി. രണ്ട് മണിയോടെ മൂന്നാമത്തെ സൈറണും മുഴങ്ങി. ഡാമിന്റെ […]

കനത്ത മഴ : ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടറുകള്‍ നാളെ തുറന്നേക്കും , ജാഗ്രതാ നിർദ്ദേശം നൽകി

തൊടുപുഴ: ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടറുകള്‍ നാളെ തുറന്നേക്കും. ശനിയാഴ്ച വൈകീട്ട് നാല് മണിക്ക് ശേഷമോ ഞായറാഴ്ച രാവിലെയോ ആയിരിക്കും ഷട്ടറുകള്‍ തുറക്കുക. വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് വീണ്ടും ഷട്ടറുകള്‍ തുറക്കാന്‍ നീക്കം നടക്കുന്നത്. നിയന്ത്രിത അളവില്‍ […]

സംസ്ഥാനത്ത്‌ അതിശക്തമായ മഴക്ക് സാധ്യത; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി നാളെയും മറ്റന്നാളും സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. നാളെ മധ്യകേരളത്തിലെയും തെക്കന്‍ കേരളത്തിലെയും ആറു ജില്ലകളിലും ഞായറാഴ്ച അഞ്ചുജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ […]

മഴ ശക്തമായതോടെ ഇടുക്കിയില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നു

ഇടുക്കി : മഴ ശക്തമായതോടെ ഇടുക്കിയില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നു. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ കുടുംബങ്ങളെയാണ് മാറ്റി പാര്‍പ്പിക്കുന്നത്. മൂന്നാര്‍ പെരിയവരൈ പാലത്തിന് സമീപം മണ്ണിടിഞ്ഞ് റോഡ് പാതി തകര്‍ന്നു. മൂന്നാര്‍ അന്തോണിയാര്‍ കോളനിയിലെ കുടുംബങ്ങളെയാണ് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ആദ്യം മാറ്റി പാര്‍പ്പിച്ചത്. […]