Tag: Gold smuggling

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്; കവര്‍ച്ചാ ആസൂത്രണ കേസില്‍ രണ്ട് പേരെ മുംബെയില്‍ നിന്നും പിടികൂടി

മുംബെ : കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കവര്‍ച്ചാ ആസൂത്രണ കേസില്‍ രണ്ട് പേരെ മുംബെയില്‍ നിന്നും പിടികൂടി. മുക്കം കൊടിയത്തൂര്‍ സംഘത്തിലെ രണ്ടു പേരാണ് ഇവര്‍. സഹോദരങ്ങളായ കൊടിയത്തൂര്‍ സ്വദേശികളായ എല്ലേങ്ങല്‍ ഷബീബ് റഹ്മാന്‍ (26), മുഹമ്മദ് നാസ് (22) എന്നിവരെയാണ് മുംബൈ ഒളിത്താവളത്തില്‍ നിന്നും […]

സ്വർണ്ണക്കടത്ത് ; കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ മൂന്നാമതൊരു സംഘം കൂടിയുണ്ടന്ന് കസ്റ്റംസ്

കൊച്ചി : കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ മൂന്നാമതൊരു സംഘം കൂടിയുണ്ടന്ന് കസ്റ്റംസ്. ഷെഫീഖില്‍ നിന്ന് സ്വര്‍ണം വാങ്ങാനായി കണ്ണൂരില്‍ നിന്ന് മറ്റൊരു സംഘം കൂടിയെത്തി എന്നതാണ് കസ്റ്റംസിന്റെ പുതിയ കണ്ടെത്തല്‍. അര്‍ജുന്റെയും, സൂഫിയാന്റെ കൊടുവള്ളി സംഘത്തിനും പുറമെ കണ്ണൂര്‍ സ്വദേശി യൂസഫിന്റെ നേതൃത്വത്തിലാണ് മറ്റൊരു […]

സ്വര്‍ണവുമായി മുങ്ങിയ കാരിയറെ പിടികൂടാന്‍ ക്വട്ടേഷന്‍; സ്വര്‍ണം കടത്തുന സംഘത്തിന്റെ തലവന്‍ ആവിലോറ അബൂബക്കർ പിടിയിൽ

കോഴിക്കോട് : വിദേശത്തു നിന്നും കേരളത്തിലേക്ക് സ്വര്‍ണം കടത്തുന്ന സംഘത്തിന്റെ തലവന്‍ അറസ്റ്റില്‍. കൊടുവള്ളി സ്വദേശി ആവിലോറ അബൂബക്കറാണ് അറസ്റ്റിലായത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയത്. സ്വര്‍ണവുമായി മുങ്ങിയ കാരിയറെ പിടികൂടാന്‍ ക്വട്ടേഷന്‍ കൊടുത്ത സംഭവത്തിലാണ് അബൂബക്കറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 2018 […]

കണ്ണൂർ വിമാനത്താവളത്തിൽ ; ചവറ്റുകൊട്ടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്വർണ്ണം കണ്ടെത്തി

കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിനകത്ത് നിന്ന് ഒരു കോടി രൂപയോളം വിലമതിക്കുന്ന സ്വര്‍ണം കണ്ടെത്തി. ചവറ്റുകൊട്ടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. സ്വര്‍ണത്തിന്റെ ഉറവിടം സംബന്ധിച്ച്‌ എയര്‍ കസ്റ്റംസ് അധികൃതര്‍ പരിശോധന തുടരുകയാണ്. രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ചാ കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘമാണ് കണ്ണൂരിലെ കസ്റ്റംസ് […]

രാമനാട്ടുകര അപകടം, സ്വർണ്ണക്കടത്ത് ; അഞ്ചുപേര്‍കൂടി പിടിയില്‍

മലപ്പുറം : രാമനാട്ടുകര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍കൂടി പിടിയില്‍. കൊടുവള്ളി നാട്ടുകല്ലിങ്ങല്‍ കോട്ടയ്ക്കല്‍ സ്വദേശികളായ മേലേകുണ്ടത്തില്‍ റിയാസ് (33), പിലാവുള്ളതില്‍ മുഹമ്മദ് ബഷീര്‍ (39), ഓയലക്കുന്ന് പുറായില്‍ മുഹമ്മദ് ഹാഫിസ് (28), കോട്ടക്കല്‍ മുഹമ്മദ് ഫാസില്‍ (28), പുണ്ടത്തില്‍ ഷംസുദ്ദീന്‍ (35) എന്നിവരെയാണ് കൊണ്ടോട്ടി […]