Tag: കൊലപാതകം

ഇരിങ്ങാലക്കുട കരൂപ്പടന്നയില്‍ ഗൃഹനാഥനെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; ഭാര്യ അറസ്റ്റിൽ

തൃശൂര്‍ : ഇരിങ്ങാലക്കുട കരൂപ്പടന്നയില്‍ ഗൃഹനാഥനെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ ഭാര്യയെ ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തു. കരൂപ്പടന്ന മേപ്പുറത്ത് അലി (65) ആണ് മരിച്ചത്. ഭാര്യ സുഹറ (56)യെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച […]

തിരുവനന്തപുരത്ത് കാപ്പ കേസ് പ്രതിയെ വെട്ടിക്കൊന്നു; മൃതദേഹം ഹോളോബ്രിക്ക്‌സ് നിർമാണ ശാലയിൽ

തിരുവനന്തപുരം : ജയിലില്‍ നിന്ന് പുറത്തിറങ്ങിയ കാപ്പ കേസ് പ്രതി കൊല്ലപ്പെട്ടു. നരുവാമൂട് സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. ഹോളോബ്രിക്സ് നിര്‍മ്മിക്കുന്ന കമ്ബനിക്കുള്ളില്‍ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ അനീഷിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് കാപ്പ ചുമത്തപ്പെട്ട് ജയിലിലായിരുന്ന അനീഷ് പുറത്തിറങ്ങുന്നത്. പുറത്തിറങ്ങിയ അന്ന് തന്നെ വീട്ടമ്മയുടെ മാല […]

കോളേജ് വിദ്യാര്‍ഥിനിയെ യുവാവ് വെടിവച്ച്‌കൊലപ്പെടുത്തി; പിന്നില്‍ പ്രണയം നിരസിച്ചതിനെ തുടര്‍ന്നുള്ള പക

കോതമംഗലം : നെല്ലിക്കുഴിയില്‍ കോളേജ് വിദ്യാര്‍ഥിനിയെ യുവാവ് വെടിവച്ച്‌ കൊലപ്പെടുത്തിയതിന് പിന്നില്‍ പ്രണയം നിരസിച്ചതിനെ തുടര്‍ന്നുള്ള പകയാണെന്ന് റിപ്പോര്‍ട്ടുകള്‍. യുവതിയെ അന്വേഷിച്ച്‌ രാഖിൽ കണ്ണൂരില്‍ നിന്നും കോതമംഗലത്ത് എത്തകുകയായിരുന്നു. വാടകവീട്ടില്‍ താമസിക്കുകയായിരുന്ന മാനസയെ കൈയില്‍ കരുതിയ തോക്ക് ഉപയോഗിച്ച്‌ നെഞ്ചിലും തലയിലും വെടിവച്ചു. അതിന് […]

വയനാട്ടിലെ ഇരട്ട കൊലപാതകം ; ഒരുമാസം ആയിട്ടും അന്വേഷണം എങ്ങും എത്താതെ

പനമരം : വയനാടിനെ നടുക്കി ഇരട്ടക്കൊലപാതകത്തില്‍ പൊലീസ് അന്വേഷണം ഇപ്പോഴും ഇരുട്ടില്‍ തപ്പുന്നു. സംഭവത്തിന് ഒരു മാസം തികയുമ്പോഴും പ്രതികള്‍ കാണാമറയത്തു തന്നെയാണ്. ജനങ്ങള്‍ ഉണര്‍ന്നിരിക്കുമ്ബോള്‍ നടന്ന കൊലപാതകമായിട്ടും കാര്യമായ തുമ്ബുണ്ടാക്കാനോ പ്രതികളെ പിടിക്കാനോ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. വയോധികരായ താഴെ നെല്ലിയമ്ബം പത്മാലയത്തില്‍ […]

രാജാക്കാട്ട് അന്യസംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കൾ മർദിച്ചു കൊന്നു കുഴിച്ചുമൂടി ; മൂന്ന് പേർ കസ്റ്റഡിയിൽ

ഇടുക്കി : രാജാക്കാട് പഴയവിടുതിക്ക് സമീപം മാരാര്‍ സിറ്റിയില്‍ മദ്യപിച്ചുണ്ടായ വഴക്കിനെ തുടര്‍ന്ന് സുഹൃത്തിനെ അതിഥി തൊഴിലാളികള്‍ കൊന്ന് കുഴിച്ചുമൂടി. ഛത്തീസ്ഗഡ് സ്വദേശി ഗദ്ദുവിനെ (40) ആണ് ഒപ്പമുണ്ടായിരുന്നവര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഢ് സ്വദേശികളായ ദേവചരണ്‍ (46) ഉള്‍പ്പെടെ മൂന്ന് പേരെ […]

കൊല്ലത്ത് അധ്യാപകൻ കുത്തേറ്റ് മരിച്ചു

കൊല്ലം : കൊല്ലത്ത് അധ്യാപകന്‍ കുത്തേറ്റു മരിച്ചു .കൊല്ലം കുണ്ടറ കരിക്കുഴി സ്വദേശി ജോണ് പോള്‍ (34) ആണ് ബന്ധുവിന്റെ കുത്തേറ്റു മരിച്ചത്.മദ്യപിച്ചെത്തിയ ആഷിഖ് മാതാവിനെ തല്ലുന്നത് കണ്ട് പിടിച്ചു മാറ്റുന്നതിനിടയിലാണ് ജോണ്‍ പോളിന് കുത്തേറ്റത്. ഉടന്‍ തന്നെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും […]

മുണ്ടക്കയത്ത് പതിനൊന്ന് വയസുള്ള മകളെ കൊന്ന ശേഷം യുവതി കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു.

കോട്ടയം : മുണ്ടക്കയത്ത് പതിനൊന്ന് വയസുള്ള മകളെ കഴുത്ത് ഞെരിച്ച്‌ കൊന്ന ശേഷം യുവതി കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൂട്ടിക്കല്‍ കണ്ടത്തില്‍ ഷമീറിന്റെ ഭാര്യ ലൈജീനയാണ് മകള്‍ ഷംനയെ കഴുത്ത് ഞെരിച്ച്‌ കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ലൈജീനയെ ഫയര്‍ഫോഴ്‌സ്‌ എത്തി രക്ഷപ്പെടുത്തി. […]

കുറ്റിപ്പുറം ഒറ്റക്ക് താമസിച്ചിരുന്ന വയോധികയുടെ കൊലപാതകം ; അയൽവാസി പിടിയിൽ

കുറ്റിപ്പുറം: മലപ്പുറം നടുവട്ടം വെള്ളറമ്ബ് തിരുവാകളത്തില്‍ കുഞ്ഞിപ്പാത്തുമ്മയുടെ കൊലപാതകത്തില്‍ പ്രതിയെ പിടികൂടി. അയല്‍വാസിയായ ചീരന്‍കുളങ്ങര മുഹമ്മദ് ഷാഫി (33) യാണ് അറസ്റ്റിലായത്. വിദേശത്ത് ജോലി ചെയ്തിരുന്ന ഷാഫി രണ്ടു മാസം മുമ്ബാണ് നാട്ടിലെത്തിയത്. ഒറ്റയ്ക്ക് താമസിച്ച്‌ വരികയായിരുന്നു വയോധിക. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. […]