Category: Press meet

ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം : ഈ വർഷത്തെ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം പിആർഡി ചേംബറിൽ നടന്ന വാർത്താ സമ്മേളനത്തിൽ വിഭ്യാഭ്യാസ മന്ത്രി വി. ശിവൻശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ 87.94 ശതമാനം വിദ്യാർഥികൾ വിജയിച്ചു. 85.13 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തെ […]

അപരാജിത ഈസ് ഓണ്‍ലൈന്‍ : സ്ത്രീധന പീഡനം സ്ത്രീകൾക്കെതിരെയുള്ള സൈബർ ആക്രമണം പരാതികൾ നൽകാൻ പുതിയ സംവിധാനം; കുറ്റവാളികൾക്ക് കടുത്ത ശിക്ഷ

തിരുവനന്തപുരം : സ്ത്രീധന പീഡനം കാരണം പെണ്‍കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥ നിസ്സാര കാര്യമല്ലെന്നും അത്തരം വിഷയങ്ങള്‍ ഗൗരവമായി കണ്ട് കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതകള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങള്‍ സംബന്ധിച്ച പരാതി സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും അപരാജിത […]

ഇന്ധന വില വർദ്ധനവ് ; സംസ്ഥാനത്ത് നാളെ വാഹനങ്ങൾ നിറുത്തിയിട്ട് പ്രതിഷേധം.

തിരുവനന്തപുരം : ഇന്ധന വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് നാളെ രാവിലെ 11ന് വാഹനങ്ങള്‍ 15 മിനിറ്റ് നിറുത്തിയിട്ട് പ്രതിഷേധിക്കുമെന്ന് ട്രേഡ് യൂണിയന്‍ സംയുക്ത സമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ധനവിലവര്‍ദ്ധനയിലൂടെ കേന്ദ്രസര്‍ക്കാര്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് മേഖലയെ തകര്‍ച്ചയിലേയ്ക്ക് നയിക്കുകയാണെന്ന് യൂണിയന്‍ നേതാക്കള്‍ കുറ്റപ്പെടുത്തി. കോര്‍പ്പറേറ്റുകളെ സഹായിക്കാന്‍ […]

ക്വാറന്റൈൻ ലംഘനം ; ഉപദേശം ഇല്ല , നിയമനടപടി : മുഖ്യമന്ത്രി

തിരുവനന്തപുരം : ക്വാറന്റൈൻ ലംഘിക്കുന്നവര്‍ക്ക് ഇനി പൊലീസ് വക ഉപദേശമോ കൗണ്‍സലിങ്ങോ ഇല്ല. ഇത്തരക്കാര്‍ക്കെതിരെ കേരള പകര്‍ച്ചവ്യാധി നിയമം, ദുരന്ത നിവാരണ നിയമം എന്നിവയനുസരിച്ച്‌ നിയമ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസിന് നിര്‍ദേശം നല്‍കി. ക്വാറന്റൈന്‍ ലംഘിക്കുന്നത് രോഗവ്യാപനം വര്‍ധിപ്പിക്കുമെന്നതിനാല്‍ നിയമലംഘകര്‍ക്കെതിരെ […]

ലോക്ക്ഡൗണ്‍ നിയന്ത്രണം; രോഗവ്യാപനത്തിന്റെ തീവ്രതതയ്ക്ക് അനുസരിച്ച്‌ വ്യത്യസ്ത തോതില്‍ നിയന്ത്രണങ്ങള്‍; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ സ്ട്രാറ്റജിയില്‍ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്താകെ ഒരേ തരത്തിലുള്ള നിയന്ത്രണങ്ങളും പരിശോധനകളുമാണ് നിലവിലുള്ളത്. അതിന് പകരം, രോഗവ്യാപനത്തിന്റെ തീവ്രതതയ്ക്ക് അനുസരിച്ച്‌ വ്യത്യസ്ത തോതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്കമാക്കി. പുതിയ സാഹചര്യം കണക്കിലെടുത്ത് തദ്ദേശ […]

നൂറുദിന കർമ്മ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ; 77,350 തൊഴിലവസരങ്ങൾ സൃഷ്ടിക്കും, ലൈഫ് മിഷൻ വഴി 10,000 വീടുകൾ നൽകും

തിരുവനന്തപുരം: പ്രകടനപത്രിക നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തിനായി നൂറുദിന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജൂൺ 11 മുതൽ സെപ്റ്റംബർ 19 വരെയാണ് പദ്ധതി കാലയളവ്. 2464.92 കോടി രൂപയുടെ പദ്ധതിയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. പൊതുമരാമത്ത്, റീബിൽഡ് കേരള, കിഫ്ബി എന്നിവയുടെ ഭാഗമായി പണം […]