Category: Weather updates

ജവാദ് ചുഴലിക്കാറ്റ് രൂപപ്പെട്ടു ; കേരളത്തിൽ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യത, ചുഴലിക്കാറ്റ് ആന്ധ്ര തീരത്തേക്ക്

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ ജവാദ് ചുഴലിക്കാറ്റ് Cyclone Jawad രൂപപ്പെട്ടതിനെ തുടര്‍ന്ന് വടക്കന്‍ ആന്ധ്രാപ്രദേശ്- ഒഡിഷ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ്. 90 കിമീ വരെയാണ് കാറ്റിന് വേഗത പ്രവചിച്ചിരിക്കുന്നത്. ജനങ്ങള്‍ അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശമുണ്ട്. മത്സ്യബന്ധനത്തിനും വിലക്കുണ്ട്. കേരളത്തില്‍ നിലവില്‍ ചുഴലിക്കാറ്റ് ഭീഷണിയില്ല. അതേസമയം […]

സംസ്ഥാനത്ത് നവംബര്‍ 29 വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത കേന്ദ്ര കാലാവസ്ഥ വകുപ്പ് ; 11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ 29 വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് അതി തീവ്രമഴയ്ക്ക് സാദ്ധ്യതയുണ്ട്. ഇതിനെതുടര്‍ന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് […]

ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു

ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു. 1,200 ഘനയടിയോളം വെള്ളമാണ് നിലവില്‍ ഡാമില്‍ നിന്ന് പുറത്തേക്ക് ഒഴുകുന്നത്. രാവിലെ ഡാമിന്റെ ഒരു ഷട്ടര്‍ 0.30 മീറ്റര്‍ ഉയര്‍ത്തിയിരുന്നു. ഇതോടെ പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. 141.55 […]

കേരളത്തിൽ ഇന്ന് ശക്തമായ മഴ ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഇന്ന് ശക്തമായ മഴ മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് യെല്ലോ അലര്‍ട്ട് Yellow alert പ്രഖ്യാപിച്ചു തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. മറ്റന്നാള്‍ […]

ഇടുക്കി ഡാം തുറന്നു; പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം, മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: ഇടുക്കി ഡാം തുറന്നു. ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഇടുക്കി ഡാം തുറന്ന്. ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമാണ് ഡാം തുറന്നത്. ഇന്ന് ഉച്ചയ്ക്ക് 1.55 ഓടെ ഡാം തുറക്കുന്നതിന് മുന്നോടിയായുള്ള ആദ്യ സൈറണ്‍ മുഴങ്ങി. രണ്ട് മണിയോടെ മൂന്നാമത്തെ സൈറണും മുഴങ്ങി. ഡാമിന്റെ […]

കേരളത്തില്‍ അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട ശക്തവും അതിശക്തവുമായ മഴയ്ക്കു സാധ്യത; തിരുവനന്തപുരത്ത് റെഡ് അലർട്ട്

തിരുവനന്തപുരം : തെക്ക് കിഴക്കന്‍ അറബിക്കടലിലും വടക്കന്‍ തമിഴ്‌നാടിനു മുകളിലും ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട ശക്തവും അതിശക്തവുമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന് സമീപം പുതിയ ന്യൂനമര്‍ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ രൂപപ്പെടാന്‍ […]

കനത്ത മഴ : ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടറുകള്‍ നാളെ തുറന്നേക്കും , ജാഗ്രതാ നിർദ്ദേശം നൽകി

തൊടുപുഴ: ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടറുകള്‍ നാളെ തുറന്നേക്കും. ശനിയാഴ്ച വൈകീട്ട് നാല് മണിക്ക് ശേഷമോ ഞായറാഴ്ച രാവിലെയോ ആയിരിക്കും ഷട്ടറുകള്‍ തുറക്കുക. വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് വീണ്ടും ഷട്ടറുകള്‍ തുറക്കാന്‍ നീക്കം നടക്കുന്നത്. നിയന്ത്രിത അളവില്‍ […]

സംസ്ഥാനത്ത്‌ അതിശക്തമായ മഴക്ക് സാധ്യത; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി നാളെയും മറ്റന്നാളും സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. നാളെ മധ്യകേരളത്തിലെയും തെക്കന്‍ കേരളത്തിലെയും ആറു ജില്ലകളിലും ഞായറാഴ്ച അഞ്ചുജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ […]