Category: News

അഞ്ച് ജില്ലകളിൽ മഴ ശക്തമാകാൻ സാധ്യത; കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്.

കോഴിക്കോട്: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വിവിധ ജില്ലകളില്‍ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ജൂണ്‍ 16 വരെ വിവിധ ജില്ലകളില്‍ മഞ്ഞ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ജൂണ്‍ 16 വരെ കേരള തീരത്തു നിന്ന് […]

12.06.2021 | കേരളത്തില്‍ ഇന്ന് 13,832 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.72%

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,832 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2234, കൊല്ലം 1592, എറണാകുളം 1539, മലപ്പുറം 1444, പാലക്കാട് 1365, തൃശൂര്‍ 1319, കോഴിക്കോട് 927, ആലപ്പുഴ 916, കോട്ടയം 560, കാസര്‍ഗോഡ് 475, കണ്ണൂര്‍ 442, പത്തനംതിട്ട 441, ഇടുക്കി 312, […]

ഡ്രൈവിങ് ലൈസൻസ് ; ഡ്രൈവിങ് ടെസ്റ്റിന് പുതിയ നിർദേശങ്ങളുമായി കേന്ദ്രസർക്കാർ

ന്യുഡല്‍ഹി : റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് അഥവാ ആര്‍ടിഒ നടത്തുന്ന ഡ്രൈവിങ് ടെസ്റ്റുകള്‍ നടത്താതെ തന്നെ ലൈസന്‍സ് നല്‍കാനുള്ള പുതിയ നിര്‍ദ്ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. ഇതിനായി അക്രഡിറ്റഡ് ഡ്രൈവേഴ്‌സ് ട്രെയിനിങ് സെന്ററുകള്‍ പുതിയതായി തുടങ്ങാനാണ് നിര്‍ദേശം. ഈ സെന്‍ററുകളില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കുന്നവരെ ആര്‍ടിഒയുടെ ഡ്രൈവിങ് […]

തൃശൂർ ജില്ലാശുപത്രിയിൽ കോവിഡ് രോഗി ഓക്സിജൻ കിട്ടാതെ മരിച്ചു; ബന്ധുക്കൾ പരാതി നൽകി

തൃശൂര്‍: ജനറല്‍ ആശുപത്രിയില്‍ കൊവിഡ് രോഗി ഓക്‌സിജന്‍ കിട്ടാതെ മരിച്ചതായി പരാതി. അടാട്ട് ഉടലക്കാവ് അമ്മനത്ത് സത്യന്റെ ഭാര്യ ശോഭ (45) ആണ് മരിച്ചത്. കൊവിഡിനെത്തുടര്‍ന്ന് പത്ത് ദിവസത്തോളമായി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ശോഭ. കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനാല്‍ ഇവരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. […]

യുവതിയെ ഒളിപ്പിച്ച സംഭവം: റഹ്മാനെതിരെ വനിത കമ്മിഷന്‍ കേസെടുത്തു , റഹ്മാന്‍ പറയുന്നത് പച്ചക്കള്ളമെന്ന് മാതാപിതാക്കള്‍

തിരുവനന്തപുരം: പാലക്കാട് നെന്മാറയിലെ സജിതയെ പത്തു വർഷമായി മുറിയിൽ അടച്ച സംഭവം നിയമനടപടി എടുക്കേണ്ട മനുഷ്യാവകാശ ലംഘനമാണെന്ന് വനിത കമ്മിഷൻ. സംഭവത്തിൽ വനിത കമ്മിഷൻ സ്വമേധയാ കേസെടുത്തു. പെൺകുട്ടി അനുഭവിച്ച മനുഷ്യാവകാശലംഘനം കണക്കിലെടുത്താണ് കേസെടുത്തതെന്നും നേരിട്ടെത്തി തെളിവെടുപ്പ് നടത്തുമെന്നും കമ്മിഷൻ അംഗം ഷിജി ശിവജി […]

വാക്‌സിൻ ചലഞ്ച് ; ദുരിതാശ്വാസ നിധിയിലേക്ക് വന്ന തുക എന്ത് ചെയ്യും, മറുപടി നൽകി മുഖ്യമന്ത്രി

കേന്ദ്രം വാക്സിന്‍ നയം മാറ്റിയതിന് പിന്നാലെ വാക്സിന്‍ ചലഞ്ചിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വന്ന തുക എന്തുചെയ്യുമെന്ന സംശയത്തിന് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. അക്കാര്യത്തില്‍ ഇതുവരേയും തീരുമാനമായില്ല, എന്നാല്‍ ഇതുപോലെ തന്നെ പ്രധാനപ്പെട്ട നല്ല കാര്യത്തിന് അവ ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. […]