Category: Education

ഗേറ്റ് -2022 : ഇന്നുമുതൽ ഓൺലൈനായി അപേക്ഷിക്കാം

തിരുവനന്തപുരം : ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനിയറിങ്ങിന് (ഗേറ്റ്–-2022) തിങ്കള്‍ മുതല്‍ അപേക്ഷിക്കാം. കേന്ദ്രസര്‍ക്കാരിന്റെ ധനസഹായത്തോടെ പഠിക്കാവുന്ന എന്‍ജിനിയറിങ്, ടെക്നോളജി, ആര്‍ക്കിടെക്ചര്‍ വിഷയങ്ങളിലെ മാസ്റ്റേഴ്സ് / ഡോക്ടറല്‍ പ്രോഗ്രാമുകളിലെയും ആര്‍ട്സ്, സയന്‍സ് വിഷയങ്ങളിലെ ഡോക്ടറല്‍ പ്രോഗ്രാമുകളിലെയും പ്രവേശനത്തിന് അര്‍ഹത നിര്‍ണയിക്കുന്ന ദേശീയ പരീക്ഷയാണിത്. […]

ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം : ഈ വർഷത്തെ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം പിആർഡി ചേംബറിൽ നടന്ന വാർത്താ സമ്മേളനത്തിൽ വിഭ്യാഭ്യാസ മന്ത്രി വി. ശിവൻശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ 87.94 ശതമാനം വിദ്യാർഥികൾ വിജയിച്ചു. 85.13 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തെ […]

ജില്ലയിലെ 12 ആദിവാസി കോളനികളിലേക്ക് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഉറപ്പാക്കി ബിഎസ്‌എന്‍എല്‍; തുക ടി.എൻ. പ്രതാപൻ എംപി ഫണ്ടിൽ നിന്ന്

തൃശൂര്‍ : ജില്ലയിലെ 12 ആദിവാസി കോളനികളിലേക്ക് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഉറപ്പാക്കി ബിഎസ്‌എന്‍എല്‍. ഇതിനായി എംപി ഫണ്ടില്‍ നിന്നുള്ള തുക വിനിയോഗിക്കും. ടി എന്‍ പ്രതാപന്‍ എംപിയുടെ അധ്യക്ഷതയില്‍ ടെലകോം അധികൃതരുമായും തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളുമായും ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 12 കോളനികള്‍ക്കുമായി 29.54 […]

എസ്.എസ്.എൽ.സി. പരീക്ഷാഫലം ഇന്ന്

തിരുവനന്തപുരം : എസ്.എസ്.എൽ.സി. പരീക്ഷാഫലം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. ടി.എച്ച്.എസ്.എൽ.സി., ടി.എച്ച്.എസ്.എൽ.സി. (ഹിയറിങ് ഇംപയേർഡ്), എസ്.എസ്.എൽ.സി.(ഹിയറിങ് ഇംപയേർഡ്), എ.എച്ച്.എസ്.എൽ.സി. എന്നിവയുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിക്കും. http://www.keralapareekshabhavan.in , https://sslcexam.kerala.gov.in , http://www.results.kite.kerala.gov.in , http://www.prd.kerala.gov.in , http://www.result.kerala.gov.in , […]

എസ്എസ്എൽസി,പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഇപ്രാവശ്യം ഗ്രേസ് മാർക്ക് ഇല്ല ; സർക്കാർ തീരുമാനം

തിരുവനന്തപുരം : എസ്‌എസ്‌എല്‍സി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം. നേരത്തെ ഇതുസംബന്ധിച്ച്‌ എസ് സി ഇ ആര്‍ ടി ശുപാര്‍ശ മുന്നോട്ടുവച്ചിരുന്നു. പ്രധാനമായും എസ് സി ഇ ആര്‍ ടി വ്യക്തമാക്കിയിരുന്നത് മുന്‍കാലങ്ങളിലെ കലാകായിക പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ […]

രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി, വി.എച്ച്‌.എസ്.ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല ; പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഈ മാസം 22 ന് തന്നെ നടക്കും

തിരുവനന്തപുരം : രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി, വി.എച്ച്‌.എസ്.ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല. പ്ലസ്ടു, വി.എച്ച്‌.എസ്.ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഈ മാസം 22 ന് തന്നെ നടക്കും. തുറന്നിട്ട മുറികളിലാവണം പരീക്ഷ നടത്തേണ്ടതെന്നും കുട്ടികളും അദ്ധ്യാപകരും ഇരട്ട മാസ്‌ക് ധരിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ […]