Category: Accident

Train Derails |പശ്ചിമ ബംഗാളിൽ ട്രെയിൻ പാളം തെറ്റി അപകടത്തിൽ മൂന്ന് മരണം നിരവധി പേർക്ക് പരിക്ക്

കൊല്‍ക്കത്ത : ബികാനീര്‍-ഗുവാഹത്തി എക്സ്പ്രസ് പാളംതെറ്റി (Train derails) അപകടത്തില്‍ മൂന്നു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പശ്ചിമ ബംഗാളിലെ (West Bengal) ജല്‍പായ്ഗുരിന് അടുത്തായിരുന്നു അപകടം. ആറു ബോഗികളാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ മൂന്ന് ബോഗികള്‍ പാളത്തില്‍നിന്ന് പുറത്തേക്ക് തെറിച്ചു […]

ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; ബസ് പൂർണ്ണമായി കത്തിനശിച്ചു,ആളപായമില്ല

കണ്ണൂര്‍: കണ്ണൂര്‍ ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. പൊടിക്കുണ്ടില്‍ രാവിലെ 9.30 യോടെയാണ് സംഭവം. ദേശീയ പാതയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനടുത്താണ് ബസ് കത്തി നശിച്ചത്. പാലിയത്ത് വളപ്പ്- കണ്ണൂര്‍ റൂട്ടിലോടുന്ന മായാസ് എന്ന ബസിനാണ് തീപിടിച്ചത്. ബസ് പൂര്‍ണമായും കത്തി നശിച്ചു. 50ല്‍ […]

പ്രദീപിന് കണ്ണീരോടെ വിട ; അന്ത്യോപചാരമര്‍പ്പിച്ച് ആയിരങ്ങൾ,സംസ്കാര ചടങ്ങുകൾ പൂർത്തിയായി

തൃശ്ശൂർ : കൂനൂരിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മലയാളി സൈനികനും വ്യോമസേന ജൂനിയര്‍ വാറന്റ് ഓഫീസറുമായ എ പ്രദീപിന്റെ സംസ്കാരം പൂര്‍ത്തിയായി. പൊന്നൂക്കരയിലെ വീട്ടുവള പ്പില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകള്‍ നടന്നത്. പ്രദീപ് പഠിച്ച പുത്തൂര്‍ സര്‍ക്കാര്‍ സ്‌കൂളിലേക്കെത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിനു […]

ഡ്രൈവർ ഉറങ്ങിപ്പോയി ; കാറും ലോറിയും കൂട്ടിയിടിച്ചു മൂന്നു പേർ മരിച്ചു

എറണാകുളം: കാറും ലോറിയും കൂട്ടിമുട്ടി എറണാകുളം കോലഞ്ചേരിയില്‍ മൂന്നുപേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ കോലഞ്ചേരി തൃക്കളത്തൂരിലായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പോലീസ് നിഗമനം. ആദിത്യന്‍, വിഷ്ണു, അരുണ്‍ ബാബു എന്നിവരാണ് മരിച്ചത്. മൂവരും തൊടുപുഴ പുരപ്പുഴ സ്വദേശികളാണ്. കാര്‍ യാത്രക്കാരായ യുവാക്കളാണ് […]

തൃശ്ശൂർ തൃപ്രയറിൽ ബൈക്ക് തൂണിലിടിച്ച് പതിനെഴുകാരൻ മരിച്ചു

തൃശ്ശൂർ : തൃപ്രയാര്‍ ബൈക്ക് തൂണിലിടിച്ച്‌ പതിനേഴുകാരന്‍ മരിച്ചു. മകനെ തിരഞ്ഞെത്തിയ പിതാവാണ് അപകടത്തില്‍ പരിക്കേറ്റ് അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്. കോരിയെടുത്ത് പൊലീസ് സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും മകന്‍ മരണത്തിന് കീഴടങ്ങി. വലപ്പാട് കുരിശുപള്ളിക്കു മുന്നില്‍ ദേശീയപാതയോരത്തെ ഹോട്ടലിന്റെ തൂണില്‍ ബൈക്കിടിച്ച്‌ തലയില്‍ സാരമായി പരിക്കേറ്റ […]

നാടിനെ നടുക്കിയ പെട്ടിമുടി ദുരന്തത്തിന് ഇന്ന് ഒരാണ്ട്; പ്രണാമം അര്‍പ്പിക്കാന്‍ ബന്ധുക്കള്‍ ഇന്ന് രാജമലയിലെത്തും

തിരുവനന്തപുരം : നാടിനെ നടുക്കിയ പെട്ടിമുടി ദുരന്തത്തിന് ഇന്ന് ഒരാണ്ട്. ലയങ്ങളില്‍ ഉറങ്ങിക്കിടന്ന 70 പേരുടെ ജീവനാണ് അന്നത്തെ ഉരുള്‍പൊട്ടല്‍ കവര്‍ന്നത്. അപകടത്തില്‍ മരിച്ചവരും കാണാതായവരുമായ 24 പേരുടെ അവകാശികള്‍ക്കുള്ള ധനസഹായം വേഗത്തിലാക്കന്‍ റവന്യൂ മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ സകലതും […]

കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണംതെറ്റി താഴ്ചയിലേക്ക് മറിഞ്ഞ് എട്ടോളം പേര്‍ക്ക് പരിക്കേറ്റു; ഒരാളുടെ നില ഗുരുതരം

കല്ലമ്ബലം (തിരുവനന്തപുരം) : ദേശീയ പാതയില്‍ നാവായിക്കുളം ഇരുപത്തെട്ടാം മൈലിനു സമീപം കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണംതെറ്റി താഴ്ചയിലേക്ക് മറിഞ്ഞ് എട്ടോളം പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച രാവിലെ ആറ് മണിയോടെ മങ്ങാട്ടുവാതുക്കല്‍ പെട്രോള്‍ പമ്ബിനു സമീപമായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്ന് കായംകുളത്തേക്ക് […]

കിണര്‍ വൃത്തിയാക്കുന്നതിനിടെ അപകടം; മൂന്നു മരണം ഒരാളുടെ നില ഗുരുതരം

കൊല്ലം : കൊല്ലത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ അപകടം. നിര്‍മാണത്തിലിരുന്ന കിണറില്‍ നാല് പേര്‍ കുടുങ്ങി. കുണ്ടറ പെരുമ്ബുഴ കോവില്‍മുക്കിലാണ് സംഭവം. സോമരാജന്‍, രാജന്‍, മനോജ്, വാവ എന്നിവരാണ് കിണറ്റില്‍ കുടുങ്ങിയത്. മൂന്നുപേരുടെ മരണം പോലീസ് സ്ഥിരീകരിച്ചു. ഒരാളുടെ നില ഗുരുതരമെന്നാണ് റിപ്പോര്‍ട്ടുകള്‍. മണിക്കൂറുകള്‍ നീണ്ട […]