Category: National News

നാവികസേനാ പടക്കപ്പൽ ഐ എൻ എസ് രൺവീറിൽ പൊട്ടിത്തെറി; മൂന്ന് നാവികർ മരിച്ചു

മുംബൈ: നാവികസേനാ പടക്കപ്പലായ ഐഎൻഎസ് രൺവീറിൽ പൊട്ടിത്തെറി. മൂന്നു നാവികർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. മുംബൈ ഡോക്യാർഡിലാണ് അപകടമുണ്ടായത്. അപകടകാരണം എന്തെന്ന് വ്യക്തമല്ല.  നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് നാവികസേന അറിയിച്ചു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Train Derails |പശ്ചിമ ബംഗാളിൽ ട്രെയിൻ പാളം തെറ്റി അപകടത്തിൽ മൂന്ന് മരണം നിരവധി പേർക്ക് പരിക്ക്

കൊല്‍ക്കത്ത : ബികാനീര്‍-ഗുവാഹത്തി എക്സ്പ്രസ് പാളംതെറ്റി (Train derails) അപകടത്തില്‍ മൂന്നു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പശ്ചിമ ബംഗാളിലെ (West Bengal) ജല്‍പായ്ഗുരിന് അടുത്തായിരുന്നു അപകടം. ആറു ബോഗികളാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ മൂന്ന് ബോഗികള്‍ പാളത്തില്‍നിന്ന് പുറത്തേക്ക് തെറിച്ചു […]

Anti-Viral drug |കോവിഡ് ചികിത്സയ്ക്കുള്ള ഗുളിക മോള്‍നുപിറവിറിന് ( Molnupiravir ) ഇന്ത്യയിൽ നിയന്ത്രിത അനുമതി; ഉപയോഗിയ്ക്കുമ്പോൾ അറിയേണ്ട കാര്യങ്ങൾ

കോവിഡ് ചികിത്സയ്ക്കുള്ള ഗുളികയായ മോള്‍നുപിറവിറിന് ( Molnupiravir )രാജ്യത്ത് നിയന്ത്രിത ഉപയോഗത്തിനുള്ള അനുമതി ലഭിച്ചിരിയ്ക്കുകയാണ്. അടിയന്തര ഘട്ടങ്ങളില്‍ മെര്‍ക്ക് ( Merk ) കമ്പനിയുടെ ഗുളിക മുതിര്‍ന്നവര്‍ക്ക് ഉപയോഗിയ്ക്കാനാണ് അനുമതി നല്‍കിയിരിയ്ക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മന്‍സുക് മാണ്ഡവ്യ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ […]

Omicron |അമേരിക്കയില്‍ നിന്ന് മൂന്ന് ഡോസ് വാക്സിനെടുത്ത് മുംബൈയില്‍ മടങ്ങിയെത്തിയ യുവാവിന് ഒമിക്രോണ്‍

മുംബൈ: അമേരിക്കയില്‍ ( America ) നിന്ന് മൂന്ന് ഡോസ് വാക്സിനെടുത്ത് മുംബൈയില്‍ മടങ്ങിയെത്തിയ യുവാവിന് ഒമിക്രോണ്‍ ( Omicron ). ന്യൂയോര്‍ക്കില്‍നിന്ന് കഴിഞ്ഞദിവസം മുംബൈ വിമാനത്താവളത്തിലെത്തിയ 29കാരനാണ് രോഗബാധ. നേരിയ ലക്ഷണം മാത്രമാണുള്ളത്. ഇദ്ദേഹം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഫൈസറിന്‍റെ മൂന്ന് ഡോസ് […]

ഡിഫൻസ് അക്കാദമിക്ക് പുറമെ ഇനി സൈനിക കോളേജിലും പ്രവേശനം നേടാനൊരുങ്ങി പെൺകുട്ടികൾ

ന്യൂഡല്‍ഹി: പ്രതിരോധമേഖലയില്‍ കൂടുതല്‍ കവചം തീര്‍ക്കാന്‍ രാജ്യത്തെ പെണ്‍കുട്ടികളും ഒരുങ്ങുന്നു.പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സൈനിക കോളേജുകളിലേക്ക് പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിച്ചു. ഇത് പ്രകാരം അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന അഖിലേന്ത്യ പ്രവേശന പരീക്ഷയില്‍ പെണ്‍കുട്ടികള്‍ക്കും അവസരം ലഭിക്കും. ആദ്യ ഘട്ടത്തില്‍ രാജ്യത്തെ ശരാശരി 25 കുട്ടികള്‍ക്ക് […]