Category: Health

കോവിഡ് മൂന്നാം തരംഗം, സംസ്ഥാനത്ത് ഡെല്‍റ്റ പ്ലസ് വകഭേദം ; നേരിടാൻ എല്ലാ തയ്യാറെടുപ്പുകളും ഊർജിതമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും മൂന്നാം തരംഗം നേരിടുന്നതിനുള്ള തയ്യാറെടുപ്പുകളും ഊര്‍ജ്ജിതമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പാലക്കാട് ജില്ലയില്‍ പറളി, പിരായിരി എന്നീ പഞ്ചായത്തുകളില്‍ ഡെല്‍റ്റ പ്ലസ് വൈറസ് കണ്ടെത്തിയിരുന്നു. […]

സംസ്ഥാനത്ത് വര്‍ഷങ്ങളായി സര്‍വ്വീസില്‍ നിന്ന് വിട്ടുനില്‍ക്കുന്ന 28 ഡോക്ടര്‍മാരെ പിരിച്ചുവിട്ടു.

തിരുവനന്തപുരം : സംസ്ഥാനത്ത് വര്‍ഷങ്ങളായി സര്‍വ്വീസില്‍ നിന്ന് വിട്ടുനില്‍ക്കുന്ന 28 ഡോക്ടര്‍മാരെ പിരിച്ചുവിട്ടു. പലതവണ നിര്‍ദ്ദേശം നല്‍കിയിട്ടും ജോലിയില്‍ തിരികെ പ്രവേശിക്കാത്തവര്‍ക്ക് എതിരെയാണ് നടപടി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ഉള്ളവരാണ് പിരിച്ചുവിട്ട മുഴുവന്‍ പേരും. ഇനിയും വിട്ടുനില്‍ക്കുന്നവര്‍ ഉടന്‍ സര്‍വ്വീസില്‍ പ്രവേശിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. […]

കോവാക്സിൻ ക്ഷാമത്തിന് താത്‌കാലിക പരിഹാരം ; 97,500 ഡോസ് എത്തി, കോവിഷീൽഡ് 1.55 ലക്ഷം ഡോസ് ഇന്ന്‌ എത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ കോവാക്സിൻ ക്ഷാമത്തിന് താത്‌കാലിക പരിഹാരം. 97,500 ഡോസ് കോവാക്സിൻ കേരളത്തിലെത്തിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ എറണാകുളത്തെത്തിയ വാക്സിൻ മറ്റു ജില്ലകളിലേക്ക് ഉടൻ വിതരണം ചെയ്യും. 1.55 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിനും ഇന്ന് രാത്രിയോടെ തിരുവനന്തപുരത്തെത്തിക്കും. രണ്ടാഴ്ചയ്ക്ക് ശേഷമാണ് കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് […]

തൃശൂർ ജില്ലാശുപത്രിയിൽ കോവിഡ് രോഗി ഓക്സിജൻ കിട്ടാതെ മരിച്ചു; ബന്ധുക്കൾ പരാതി നൽകി

തൃശൂര്‍: ജനറല്‍ ആശുപത്രിയില്‍ കൊവിഡ് രോഗി ഓക്‌സിജന്‍ കിട്ടാതെ മരിച്ചതായി പരാതി. അടാട്ട് ഉടലക്കാവ് അമ്മനത്ത് സത്യന്റെ ഭാര്യ ശോഭ (45) ആണ് മരിച്ചത്. കൊവിഡിനെത്തുടര്‍ന്ന് പത്ത് ദിവസത്തോളമായി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ശോഭ. കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനാല്‍ ഇവരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. […]

കോവിഡ് മസ്തിഷ്കത്തെയും ബാധിക്കുമെന്ന് കണ്ടെത്തൽ; ശ്രദ്ധിക്കേണ്ടത് പ്രധാനമായും ആറ് കാര്യങ്ങൾ

കൊവിഡുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന പഠനങ്ങള്‍ ഞെട്ടിപ്പിക്കുന്നതും അമ്ബരപ്പിക്കുന്നതുമാണ്. കൊവിഡ് തലച്ചോറിന് സാരമായ പ്രശ്നം വരുത്തുമെന്നാണ് നാഡീരോഗ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. നേരത്തെ കൊവിഡ് ശ്വാസകോശത്തെ ബാധിക്കുമെന്നായിരുന്നു പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നത്. ജോര്‍ജിയ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ന്യൂറോബയോളജി ഓഫ് സ്‌ട്രെസ് എന്ന മെഡിക്കല്‍ […]