Category: Health

Anti-Viral drug |കോവിഡ് ചികിത്സയ്ക്കുള്ള ഗുളിക മോള്‍നുപിറവിറിന് ( Molnupiravir ) ഇന്ത്യയിൽ നിയന്ത്രിത അനുമതി; ഉപയോഗിയ്ക്കുമ്പോൾ അറിയേണ്ട കാര്യങ്ങൾ

കോവിഡ് ചികിത്സയ്ക്കുള്ള ഗുളികയായ മോള്‍നുപിറവിറിന് ( Molnupiravir )രാജ്യത്ത് നിയന്ത്രിത ഉപയോഗത്തിനുള്ള അനുമതി ലഭിച്ചിരിയ്ക്കുകയാണ്. അടിയന്തര ഘട്ടങ്ങളില്‍ മെര്‍ക്ക് ( Merk ) കമ്പനിയുടെ ഗുളിക മുതിര്‍ന്നവര്‍ക്ക് ഉപയോഗിയ്ക്കാനാണ് അനുമതി നല്‍കിയിരിയ്ക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മന്‍സുക് മാണ്ഡവ്യ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ […]

സീതപ്പഴം (Custard Apple) ഗുണങ്ങൾ അറിയാം

സീതപ്പഴം (Custard Apple) നല്ല കൊളസ്ട്രോള്‍ കൂട്ടാനും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ധാരാളം ഊര്‍ജമടങ്ങിയ ഫലമാണു സീതപ്പഴം. ക്ഷീണവും തളര്‍ച്ചയും പേശികളുടെ ശക്തിക്ഷയവും അകറ്റുന്നു. ഫലത്തിന്‍റെ മാംസളമായ, തരിതരിയായി ക്രീം പോലെയുളള ഭാഗം പോഷകസമൃദ്ധം. വിറ്റാമിന്‍ സി, എ, ബി6 എന്നീ പോഷകങ്ങള്‍ ധാരാളമടങ്ങിയ […]

ആശുപത്രികളിൽ ഇനി ക്യൂ നിന്ന് സമയം കളയണ്ട, വീട്ടിലിരുന്ന് ഒ പി ടിക്കറ്റ് എടുക്കാം

ആരോഗ്യ മേഖലയില്‍ ഇ ഗവേണന്‍സ് സേവനങ്ങള്‍ നല്‍കുന്നതിനായി ആരോഗ്യവകുപ്പ് രൂപം നല്‍കിയ ഇ ഹെല്‍ത്ത് വെബ് പോര്‍ട്ടല്‍ ( https://ehealth.kerala.gov.in ) വഴി ഇ ഹെല്‍ത്ത് നടപ്പിലാക്കിയിട്ടുള്ള ആശുപത്രികളിലെ മുന്‍കൂട്ടിയുള്ള അപ്പോയ്‌മെന്റ് എടുക്കാന്‍ സാധിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇ […]

ഗുണനിലവാരം ഇല്ല ; കേരളത്തിൽ പത്തു മരുന്നുകളുടെ ബാച്ചുകൾ നിരോധിച്ചു

തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളില്‍ നടത്തിയ ഗുണനിലവാര പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും വില്‍പ്പനയും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്സ് കണ്‍ട്രോളര്‍ അറിയിച്ചു. മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും തിരികെ വിതരണക്കാരന് നല്‍കി വിശദാംശങ്ങള്‍ ബന്ധപ്പെട്ട ജില്ലാ […]

വിദ്യാർത്ഥികൾക്ക് വാക്സിനേഷൻ സൗകര്യം ഒരുക്കും ; മന്ത്രി വീണ ജോർജ്,വാക്സിനേഷനുവേണ്ടി ആശ പ്രവർത്തകരെ അറിയിക്കുക

തിരുവനന്തപുരം: ഒക്ടോബര്‍ നാലിന് കോളജുകള്‍ തുറക്കുന്നതിനാല്‍ അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് കോവിഡ് വാക്‌സിനേഷന് സൗകര്യമൊരുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോളജുകളിലെത്തുന്നതിന് മുമ്ബായി എല്ലാ വിദ്യാര്‍ഥികളും കോവിഡ് വാക്‌സിന്‍ ഒരു ഡോസെങ്കിലും എടുക്കേണ്ടതാണ്. രണ്ടാമത്തെ ഡോസ് സ്വീകരിക്കുവാന്‍ കാലാവധി ആയിട്ടുള്ളവര്‍ രണ്ടാമത്തെ ഡോസ് വാക്‌സിനും […]

കോവിഡ് മൂന്നാം തരംഗം മുന്നിൽ; ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം : കോവിഡ് രോഗ സംക്രമണത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ മൂന്നാം തരംഗമുണ്ടാകുമെന്ന വിദഗ്ധാഭിപ്രായം കണക്കിലെടുത്ത് ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രണ്ടാം തരംഗത്തില്‍ നിന്നും നാം പൂര്‍ണമായി മോചനം നേടിയിട്ടില്ല. കേരള ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് രോഗസാധ്യത […]

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ കിടപ്പുരോഗികളില്‍ കോവിഡ് പടരുന്നു

മുളങ്കുന്നത്തുകാവ് : തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ കിടപ്പുരോഗികളില്‍ കോവിഡ് പടരുന്നു. വാര്‍ഡില്‍ കഴിയുന്ന 44 രോഗികള്‍ക്കും 37 കൂട്ടിരിപ്പുകാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ആശുപത്രിയില്‍ ജോലി ചെയ്യുന്ന അമ്ബതോളം നഴ്‌സുമാര്‍ കോവിഡ് ബാധിച്ച്‌ നിലവില്‍ ചികിത്സയിലാണ്. കോവിഡ് പ്രോട്ടോക്കോളിന്റെ കാര്യത്തിലും ഡ്യൂട്ടി നിശ്ചിക്കുന്ന കാര്യത്തിലും ആശുപത്രിയില്‍ […]

സംസ്ഥാനത്ത്‌ അഞ്ചുപേർക്ക് കൂടി സിക്ക വൈറസ്; ഇതോടെ സിക്ക വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 28 ആയി

തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ചുപേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആലപ്പുഴ എൻ.ഐ.വിയിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ആനയറ സ്വദേശികളായ രണ്ടുപേർക്കും കുന്നുകുഴി, പട്ടം, കിഴക്കേകോട്ട എന്നിവിടങ്ങളിലെ ഒരാൾക്ക് വീതവുമാണ് സിക്ക വൈറസ് […]