Category: District

പ്രതിരോധ വാക്സീന്‍ എടുത്ത മെഡിക്കൽ വിദ്യാർഥിനിയുടെ മരണം; പ്രത്യേക സംഘങ്ങള്‍ അന്വേഷിക്കും

പരിയാരം : കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിനി കോഴിക്കോട് സ്വദേശി മിത മോഹന്‍ (24) കോവിഡ് പ്രതിരോധ വാക്സീന്‍ എടുത്ത ശേഷം ചികിത്സയിലിരിക്കെ മരിച്ച സംഭവം പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും പ്രത്യേക സംഘങ്ങള്‍ അന്വേഷിക്കും. പരിയാരം മെഡിക്കല്‍ […]

കടല്‍ക്കൊലക്കേസ് ; നീണ്ട ഒമ്ബത് വര്‍ഷത്തെ നിയമനടപടികള്‍ക്കൊടുവില്‍ കടല്‍ക്കൊലക്കേസ് അവസാനിപ്പിക്കാന്‍ സുപ്രീം കോടതി തീരുമാനം.

ദില്ലി: നീണ്ട ഒമ്ബത് വര്‍ഷത്തെ നിയമനടപടികള്‍ക്കൊടുവില്‍ കടല്‍ക്കൊലക്കേസ് അവസാനിപ്പിക്കാന്‍ സുപ്രീം കോടതി തീരുമാനം. ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കേസ് നടപടികള്‍ അവസാനിപ്പിച്ച്‌ സുപ്രീം കോടതി ഉത്തരവ് ഇറക്കി. നഷ്ടപരിഹാര തുകയായ 10 കോടി രൂപ കേരള ഹൈക്കോടതിക്ക് കൈമാറാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. നഷ്ടപരിഹാരം വിതരണം ചെയ്യാന്‍ […]

വാഹനാപകടം ; ഇരുചക്രവാഹനം ലോറിയുടെ അടിയില്‍പ്പെട്ട് യുവ ദമ്ബതികള്‍ക്ക് ദാരുണാന്ത്യം

കൊടുങ്ങല്ലൂര്‍: കോട്ടപ്പുറം പാലത്തില്‍ ഇരുചക്രവാഹനം ലോറിയുടെ അടിയില്‍പ്പെട്ട് യുവ ദമ്ബതികള്‍ക്ക് ദാരുണാന്ത്യം. കൊടുങ്ങല്ലൂരിനടുത്ത് എടവിലങ്ങ് കാര പുതിയ റോഡിനടുത്ത് നെടുംപറമ്ബില്‍ അബ്ദുല്‍ കരീമിന്‍റെ മകന്‍ മുഹമ്മദ് ഷാന്‍ എന്ന ഷാനു (33), ഭാര്യ ഹസീന (30) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 5.45 മണിയോടെ […]

കൊല്ലത്ത് വൈദ്യുതി ആഘാതമേറ്റ് ദമ്പതികൾ അടക്കം മൂന്ന് പേർ മരിച്ചു

കൊല്ലം: പ്രാക്കുളത്ത് ഷോക്കേറ്റ് മൂന്നു പേര്‍ മരിച്ചു. ദമ്ബതികളായ സന്തോഷ്, റംല, അയല്‍വാസി ശ്യാംകുമാര്‍ എന്നിവരാണ് മരിച്ചത്. ഇ​ല​ക്‌ട്രോ​ണി​ക് ഉ​പ​ക​ര​ണം ന​ന്നാ​ക്കു​ന്ന​തി​നി​ടെ റം​ല​യ്ക്കാണ് ആദ്യം ഷോ​ക്കേ​റ്റത്. ഇ​വ​രെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സ​ന്തോ​ഷി​നും ശ്യാം​കു​മാ​റി​നും ഷോ​ക്കേ​ല്‍ക്കുകയായിരുന്നു. മൂവരെയും ഉടന്‍ തന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.

കോവിഡ് വ്യാപനം കുറയുന്നു ; കേരളത്തിൽ ഇന്ന് 7719 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.26%

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 7719 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1170, എറണാകുളം 977, കൊല്ലം 791, തൃശൂർ 770, പാലക്കാട് 767, മലപ്പുറം 581, ആലപ്പുഴ 524, കോഴിക്കോട് 472, കോട്ടയം 400, കണ്ണൂർ 339, പത്തനംതിട്ട 327, കാസർഗോഡ് 326, ഇടുക്കി […]

മുഖം മൂടി സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ദമ്പതികളുടെ സംസ്കാരം നടത്തി

മുഖംമൂടി ആക്രമണത്തില്‍ കൊല്ലപ്പെട്ട ദമ്ബതികളുടെ മൃതദേഹം നാ്ട്ടിലെത്തിച്ച്‌ സംസ്‌കരിച്ചു. പനമരം താഴെ നെല്ലിയമ്ബം കാവടം പത്മാലയത്തില്‍ കേശവന്റെയും ഭാര്യ പത്മാവതിയുടെയും മൃതദേഹം ഇന്നലെ വൈകിട്ടോടെയാണ് മക്കളുടെയും കുടുംബക്കാരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ സ്ംസ്‌കരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്നലെ ഉച്ചകഴിഞ്ഞ് 2 […]

കെ റെയിൽ : അർധ അധിവേഗ റെയിൽ പാത വന്നാൽ ജില്ലയിൽ നഷ്ടമാവുക അയ്യായിരത്തോളം വീടുകൾ

കോട്ടയം: അര്‍ധ അതിവേഗ റെയില്‍ പാത നടപ്പിലായാല്‍ ജില്ലയില്‍ നഷ്‌ടമാകുക അയ്യായ്യിരത്തോളം വീടുകള്‍. കെ റെയില്‍ പുറത്തുവിട്ട അലൈന്‍മെന്റ പ്രകാരം ആന്റി സെമി ഹൈസ്‌പീഡ്‌ റെയില്‍വേ കര്‍മ സമിതിയുടെ കണക്കെടുപ്പിലാണു നഷ്‌ടമാകുന്ന വീടുകളുടെ ഏകദേശ കണക്കു ലഭ്യമായത്‌. എന്നാല്‍, ലൈന്‍ സംബന്ധിച്ചു വിശദമായ റിപ്പോര്‍ട്ടു […]

കാട്ടാന കുത്തിക്കൊന്നു ; വന വിഭവം ശേഖരിക്കാൻ പോയ 4 പേരിൽ ഒരാളെയാണ് കൊന്നത്. മൂന്ന് പേർ രക്ഷപെട്ടു

പത്തനംതിട്ട: ആദിവാസിയായ സുഹൃത്തിന്റെ ക്ഷണപ്രകാരം വനവിഭവം ശേഖരിക്കാന്‍ പോയ ലോഡിങ് തൊഴിലാളിയെ കാട്ടാന കുത്തിക്കൊന്നു. കൊക്കാത്തോട് നെല്ലിക്കാംപാറ വടക്കേ ചരുവില്‍ വി.ജി.ഷാജി (49)യാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം കോട്ടമണ്‍പാറ കുറിച്ചി വനമേഖലയിലായിരുന്നു സംഭവം. കോട്ടമണ്‍പാറ ആദിവാസി കോളനിയിലെ രവിയുടെ ക്ഷണം സ്വീകരിച്ചാണ് പൊന്നാമ്ബൂ […]