
തൃശൂര്‍: ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലാ ദുരന്തനിവാരണ അതോറിറ്റി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. തമിഴ്നാട്ടിലെ പറമ്പിക്കുളം ഡാമിലെ ജലനിരപ്പ് 1825 അടിയിലെത്തിയാല്‍ ഡാം തുറന്ന് അധികജലം പറമ്പിക്കുളം നദിയിലേക്ക് ഒഴുക്കിവിടും. തുറന്നുവിടുന്ന വെള്ളം പെരിങ്ങല്‍കുത്ത് ഡാമിലേക്കും തുടര്‍ന്ന് ചാലക്കുടി പുഴയിലേയ്ക്കുമാണ് ഒഴുകുന്നത്. […]