Category: District

കേരളത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്ന് വിദഗ്ധര്‍ ; ഞായറാഴ്ചകളിലെ ലോക്ഡൗണ്‍ ഒഴിവാക്കണമെന്നും നിർദ്ദേശം

തിരുവനന്തപുരം: കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്ന് വിദഗ്ധര്‍. വാക്സിനേഷന്‍ വേഗം കൂട്ടുന്നതിലും, മരണനിരക്ക് കുറയ്ക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് പൊതുനിര്‍ദേശം. ഞായറാഴ്ചകളിലെ ലോക്ഡൗണ്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ നിര്‍ദേശം നല്‍കി. .ടിപിആര്‍, ലോക്ക്ഡൗണ്‍, പ്രാദേശിക അടച്ചിടല്‍ എന്നിവയ്ക്ക് പിറകെ സമയവും […]

ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷാ ടൈംടേബിളുകള്‍ പുതുക്കി.

തിരുവനന്തപുരം : ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷാ ടൈംടേബിളുകള്‍ പുതുക്കി. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷകള്‍ക്കുള്ള ഇടവേള വര്‍ധിപ്പിച്ചുകൊണ്ട് തയ്യാറെടുപ്പിന് കൂടുതല്‍ സമയം ലഭിക്കുന്ന തരത്തില്‍ പരീക്ഷകള്‍ ക്രമീകരിക്കണം എന്ന പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ് ടൈംടേബിളുകള്‍ പുതുക്കിയത്. വിദ്യാര്‍ത്ഥികളുടേയും […]

30.08.2021 | സംസ്ഥാനത്ത് ഇന്ന് 19,622 പേര്‍ക്ക് കൊവിഡ്, ടി പി ആർ 16.74%, മരണം 132

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 19,622 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 62 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.18,436 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.1061 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 132 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. […]

കൊച്ചി നേവൽ ഷിപ്പ് യാർഡിൽ 230 അപ്രന്റീസ് ഒഴിവുകൾ; അവസാന തിയതി ഒക്ടോബർ 1, സ്ത്രീകൾക്കും അപേക്ഷിക്കാം

കൊച്ചി : നേവല്‍ ബേസിന്റെ നേവല്‍ ഷിപ്പ് റിപ്പയര്‍ യാര്‍ഡിലെ ട്രെയിനിങ് സ്കൂളില്‍ 230 അപ്രന്റീസ് ഒഴിവുകള്‍.ഒരു വര്‍ഷ പരിശീലനത്തിന് സ്ത്രീകള്‍ക്കും അവസരമുണ്ട്. ഒക്ടോബര്‍ 1വരെ അപേക്ഷിക്കാം. 2022 ജനുവരിയില്‍ പരിശീലനം ആരംഭിക്കും. ട്രേഡുകളും ഒഴിവും കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് -സിഒപിഎ […]

കോഴിക്കോട് കഞ്ചാവ് വേട്ട; 20 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ

കോഴിക്കോട് : കോഴിക്കോട് കുന്ദമംഗലത്ത് 20 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍.ഇവരിലൊരാള്‍ സ്ത്രീയാണ്. ലീന, സനല്‍ എന്നിവരാണ് പിടിയിലായത്. പിടിയിലായ ലീന തൃശൂരില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്ന വ്യക്തിയാണ്. കോഴിക്കോട് നിന്നും വയനാട്ടിലേക്ക് വില്‍പ്പനയ്ക്ക് കൊണ്ടു പോവുകയായിരുന്നു. ഒന്നര മാസമായി ഇവര്‍ ചേവരമ്ബലത്ത് […]

ഡ്രൈവർ ഉറങ്ങിപ്പോയി ; കാറും ലോറിയും കൂട്ടിയിടിച്ചു മൂന്നു പേർ മരിച്ചു

എറണാകുളം: കാറും ലോറിയും കൂട്ടിമുട്ടി എറണാകുളം കോലഞ്ചേരിയില്‍ മൂന്നുപേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ കോലഞ്ചേരി തൃക്കളത്തൂരിലായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പോലീസ് നിഗമനം. ആദിത്യന്‍, വിഷ്ണു, അരുണ്‍ ബാബു എന്നിവരാണ് മരിച്ചത്. മൂവരും തൊടുപുഴ പുരപ്പുഴ സ്വദേശികളാണ്. കാര്‍ യാത്രക്കാരായ യുവാക്കളാണ് […]

29.08.2021 | സംസ്ഥാനത്ത് ഇന്ന് 29,836 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.67%

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 29,836 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 3965, കോഴിക്കോട് 3548, മലപ്പുറം 3190, എറണാകുളം 3178, പാലക്കാട് 2816, കൊല്ലം 2266, തിരുവനന്തപുരം 2150, കോട്ടയം 1830, കണ്ണൂർ 1753, ആലപ്പുഴ 1498, പത്തനംതിട്ട 1178, വയനാട് 1002, […]

സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി കര്‍ഫ്യൂ ; അത്യാവശ്യ യാത്രകൾക്ക് അനുമതി വേണം, സർക്കാർ ഉത്തരവ് ഇറങ്ങി

തിരുവനന്തപുരം : സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ച്‌ കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി.രാത്രി 10 മണി മുതല്‍ പുല‍ര്‍ച്ചെ 6 മണി വരെയാണ് ക‍ര്‍ഫ്യൂ. അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമേ ഇതില്‍ ഇളവ് അനുവദിച്ചിട്ടുള്ളൂ. അടിയന്തര ചികിത്സ ആവശ്യമുള്ള സാഹചര്യത്തില്‍ യാത്ര ചെയ്യാം. ആശുപത്രിയിലെ […]