Category: Idukki

SFI activist Dheeraj stabbed to death | ധീരജ്‌ വധം; സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ കണ്ണൂരിൽ പോലീസ് ജാഗ്രത കർശനമാക്കി

കണ്ണൂര്‍: ഇടുക്കിയിലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കണ്ണൂരില്‍ പോലീസ് ജാഗ്രത കര്‍ശനമാക്കി. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍റെ വാഹനത്തിന് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. കണ്ണൂര്‍ ഡിസിസി ഓഫീസിന് സമീപം ഒരു ബസ് പോലീസ് സംഘം സ്ഥിതി ചെയ്യുകയാണ്. സിപിഎം […]

SFI Student activist Dheeraj stabbed to death | ധീരജ്‌ വധം; മുഖ്യപ്രതി നിഖിൽ പൈലി കുറ്റം സമ്മതിച്ചു,നാല് പേർ കസ്റ്റഡിയിൽ

തൊടുപുഴ: ധീരജ് വധക്കേസിലെ പ്രധാന പ്രതിയായ നിഖില്‍ പൈലി (Nikhil paily) കുറ്റം സമ്മതിച്ചതായി പൊലീസ്. ചോദ്യം ചെയ്യലില്‍ കുത്തിയത് താനാണ് നിഖില്‍ സമ്മതിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കോളജിലെ നാല് കെഎസ് യു പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. […]

SFI Student activist Dheeraj stabbed to death | ധീരജ്‌ വധം ; യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് നിഖിൽ പൈലി പിടിയിൽ

ഇടുക്കി : ഇടുക്കിയിൽ എസ്.എഫ്.ഐ (SFI) പ്രവർത്തകൻ ധീരജിനെ (Dheeraj) കുത്തിക്കൊലപ്പെടുത്തിയ കേസിൽ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവായ നിഖിൽ പൈലി ( Nikhil Paily ) പിടിയിൽ. ഇടുക്കി കരിമണലിൽനിന്ന് ബസിൽ യാത്രചെയ്യുന്നതിനിടെയാണ് ഇയാളെ പോലീസ് പിടികൂടിയത്. വിദ്യാർഥികളെ അക്രമിച്ചശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടുവെന്ന് […]

SFI activist stabbed to death |ഇടുക്കി എൻജിനിയറിങ് കോളേജിൽ തെരെഞ്ഞെടുപ്പിനിടെ സംഘർഷം; എസ് എഫ് ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ചു

ഇടുക്കി: ഇടുക്കി പൈനാവ് എൻജിനീയറിങ് കോളേജിൽ വിദ്യാർഥിയെ കുത്തിക്കൊന്നു. വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിനു പിന്നാലെ, തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. കോളേജിൽ ഇന്ന് തിരഞ്ഞെടുപ്പായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കെ.എസ്.യു-എസ്.എഫ്.ഐ(KSU-SFI). പ്രവർത്തകരായ വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായി. ഇതിനിടയിൽ രണ്ടു വിദ്യാർഥികൾക്കു കുത്തേറ്റു എന്നാണ് പ്രാഥമിക വിവരം. ഇവരെ […]

മുല്ലപെരിയാർ ഡാം മുന്നറിയിപ്പ് ഇല്ലാതെ തുറന്നു; തമിഴ്നാടിനെതിരെ പ്രതിഷേധം

ഇടുക്കി: മുന്നറിയിപ്പില്ലാതെ തമിഴ്നാട് മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നതിനെതിരേ പ്രതിഷേധം ശക്തം. വിഷയത്തിൽ മുഖ്യമന്ത്രി തമിഴ്നാടിനെ പ്രതിഷേധം അറിയിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മേൽനോട്ട സമിതി യോഗം വിളിക്കണമെന്ന ആവശ്യവും ഉന്നയിക്കുമെന്നും മന്ത്രി പറഞ്ഞു. ബുധനാഴ്ച രാത്രിയിൽ പത്ത് ഷട്ടറുകൾ മുന്നറിയിപ്പ് […]

ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും.

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. രാവിലെ ഫലം പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി ശിവന്‍ കുട്ടി അറിയിച്ചു. http://www.keralaresults.nic.in , http://www.dhsekerala.gov.in , http://www.prd.kerala.gov.in, http://www.results.kite.kerala.gov.in , http://www.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലാണ് ഫലം ലഭിക്കുക.

ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു

ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു. 1,200 ഘനയടിയോളം വെള്ളമാണ് നിലവില്‍ ഡാമില്‍ നിന്ന് പുറത്തേക്ക് ഒഴുകുന്നത്. രാവിലെ ഡാമിന്റെ ഒരു ഷട്ടര്‍ 0.30 മീറ്റര്‍ ഉയര്‍ത്തിയിരുന്നു. ഇതോടെ പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. 141.55 […]

മുല്ലപെരിയാർ അണക്കെട്ടിൽ ജലനിരപ്പ്‌ ഉയരുന്നു ; 141.05 അടി പിന്നിട്ടു

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജല നിരപ്പ് വീണ്ടും ഉയരുന്നു. ജല നിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്ക് അടുക്കുകയാണ്. എറ്റവും പുതിയ കണക്കുകള്‍ പ്രകാരം 141.05 അടിയിലേക്ക് ജല നിരപ്പ് എത്തി നില്‍ക്കുകയാണ്. 142 അടിയാണ് നിലവില്‍ അണക്കെട്ടിലെ പരമാവധി സംഭരണ ശേഷി. ജല നിരപ്പ് ഉയര്‍ന്ന […]