Category: Crime News

രാജാക്കാട്ട് അന്യസംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കൾ മർദിച്ചു കൊന്നു കുഴിച്ചുമൂടി ; മൂന്ന് പേർ കസ്റ്റഡിയിൽ

ഇടുക്കി : രാജാക്കാട് പഴയവിടുതിക്ക് സമീപം മാരാര്‍ സിറ്റിയില്‍ മദ്യപിച്ചുണ്ടായ വഴക്കിനെ തുടര്‍ന്ന് സുഹൃത്തിനെ അതിഥി തൊഴിലാളികള്‍ കൊന്ന് കുഴിച്ചുമൂടി. ഛത്തീസ്ഗഡ് സ്വദേശി ഗദ്ദുവിനെ (40) ആണ് ഒപ്പമുണ്ടായിരുന്നവര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഢ് സ്വദേശികളായ ദേവചരണ്‍ (46) ഉള്‍പ്പെടെ മൂന്ന് പേരെ […]

യുവാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം : സഹോദരങ്ങളായ രണ്ട് യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച നാലംഗ സംഘത്തിലെ രണ്ടു പേരെ പൊലീസ് പിടികൂടി. കണ്ണമ്മൂല ചെന്നിലോട് മൂലയില്‍ വീട്ടില്‍ അശ്വിന്‍ (20), പേട്ട കാക്കോട് ലെയിന്‍ പുത്തന്‍വീട്ടില്‍ ആദിത്യന്‍ (21) എന്നിവരെയാണ് പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ട് […]

ചെറുവാഞ്ചേരിയില്‍ കവർച്ച ; സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു

കൂത്തുപറമ്പ് : ചെറുവാഞ്ചേരിയില്‍ പെട്രോള്‍പമ്പ് ജീവനക്കാരനെ ആക്രമിച്ച്‌ 7.90 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറുവാഞ്ചേരി പൂവ്വത്തൂര്‍ സ്വദേശി ഇ. പ്രകാശന്‍, കൂത്തുപറമ്പിനടുത്ത നരവൂര്‍ സ്വദേശി പി.കെ. അക്ഷയ് എന്നിവരെയാണ് കണ്ണവം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം […]

കൊല്ലത്ത് അധ്യാപകൻ കുത്തേറ്റ് മരിച്ചു

കൊല്ലം : കൊല്ലത്ത് അധ്യാപകന്‍ കുത്തേറ്റു മരിച്ചു .കൊല്ലം കുണ്ടറ കരിക്കുഴി സ്വദേശി ജോണ് പോള്‍ (34) ആണ് ബന്ധുവിന്റെ കുത്തേറ്റു മരിച്ചത്.മദ്യപിച്ചെത്തിയ ആഷിഖ് മാതാവിനെ തല്ലുന്നത് കണ്ട് പിടിച്ചു മാറ്റുന്നതിനിടയിലാണ് ജോണ്‍ പോളിന് കുത്തേറ്റത്. ഉടന്‍ തന്നെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും […]

കൊല്ലത്ത് ഭിന്നശേഷിക്കാരനായ പെട്രോള്‍ പമ്പ് ജീവനക്കാരന് യുവാവിന്റെ ക്രൂരമര്‍ദ്ദനം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കൊല്ലം : പള്ളിമുക്കില്‍ ഭിന്നശേഷിക്കാരനായ പെട്രോള്‍ പമ്പ് ജീവനക്കാരന് യുവാവിന്റെ ക്രൂരമര്‍ദ്ദനം. പെട്രോള്‍ പമ്പ് ജീവനക്കാരനായ സിദ്ദീഖിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. അതേസമയം, മര്‍ദ്ദിച്ചയാള്‍ക്കെതിരെ പൊലീസ് നടപടി വൈകുന്നതായി ആരോപണമുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ബൈക്കില്‍ പെട്രോള്‍ അടിക്കുന്നതിന് […]

കേരളത്തെ നടുക്കി ക്രൂര സംഭവം ; മാനസികാസ്വാസ്ഥമുള്ള യുവതിയെ ബസില്‍ പിടിച്ചുകയറ്റി കൂട്ടബലാത്സംഗത്തിനിരയാക്കി, രണ്ടു പേർ പിടിയിൽ

കോഴിക്കോട് : ചേവായൂരില്‍ മാനസികാസ്വാസ്ഥമുള്ള യുവതിയെ ബസില്‍ പിടിച്ചുകയറ്റി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. വീട്ടുകാരുമായി വഴക്കിട്ടിറങ്ങിയ യുവതിയെ നിര്‍ത്തിയിട്ട ബസിലേക്ക് പിടിച്ചുകയറ്റി പീഢിപ്പിച്ചെന്നാണ് പരാതി. കേസില്‍ കുന്നമംഗലം സ്വദേശികളായ ഗോപിഷ്, മുഹമ്മദ് ഷമീര്‍ എന്നിവര്‍ പൊലീസ് പിടിയിലായിട്ടുണ്ട്. ഒറ്റയ്ക്ക് നടന്നുപോകുന്ന പെണ്‍കുട്ടി മാനസികമായി വെല്ലുവിളികള്‍ നേരിടുന്നുവെന്ന് […]

സ്വർണ്ണക്കടത്ത് ; കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ മൂന്നാമതൊരു സംഘം കൂടിയുണ്ടന്ന് കസ്റ്റംസ്

കൊച്ചി : കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ മൂന്നാമതൊരു സംഘം കൂടിയുണ്ടന്ന് കസ്റ്റംസ്. ഷെഫീഖില്‍ നിന്ന് സ്വര്‍ണം വാങ്ങാനായി കണ്ണൂരില്‍ നിന്ന് മറ്റൊരു സംഘം കൂടിയെത്തി എന്നതാണ് കസ്റ്റംസിന്റെ പുതിയ കണ്ടെത്തല്‍. അര്‍ജുന്റെയും, സൂഫിയാന്റെ കൊടുവള്ളി സംഘത്തിനും പുറമെ കണ്ണൂര്‍ സ്വദേശി യൂസഫിന്റെ നേതൃത്വത്തിലാണ് മറ്റൊരു […]

ബിഹാര്‍ സ്വദേശിയായ തൊഴിലാളിയെ ബൈക്കിൽ വലിച്ചിഴച്ച സംഭവം ; പ്രതികളെ പിടികൂടി

കൊടുവള്ളി (കോഴിക്കോട്) : കിഴക്കോത്ത് എളേറ്റില്‍ വട്ടോളിയില്‍ കവര്‍ച്ചക്കെത്തിയ സംഘം ബിഹാര്‍ സ്വദേശിയായ തൊഴിലാളി അലി അക്ബറിനെ (23) ബൈക്കില്‍ വലിച്ചിഴച്ച സംഭവവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് പിടികൂടിയ കാക്കൂര്‍ രമല്ലൂര്‍ സ്വദേശികളായ മഞ്ഞളാംകണ്ടി മീത്തല്‍ ഷംനാസ് (23), കുന്നുമ്മല്‍താഴം സനു കൃഷ്ണ (18) […]