Category: Breaking News

പെരിങ്ങൽക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം

തൃശൂർ : കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നു. ഇന്ന് രാവിലെ 11 മണി മുതല്‍ ഡാമിന്റെ ഒരു ഷട്ടര്‍ തുറന്ന് 200 ക്യുമെക്‌സ് ജലം ഒഴുക്കിവിടും. ചാലക്കുടി പുഴയിലേക്കാണ് വെള്ളം ഒഴുക്കിവിടുക. പുഴയിലെ […]

ചിരിത്രം തിരുത്തി എസ്.എസ്.എല്‍.സി പരീക്ഷഫലം; 99.47% വിജയം

തിരുവനന്തപുരം : ചിരിത്രം തിരുത്തി എസ്.എസ്.എല്‍.സി പരീക്ഷഫലം. 99.47 വിജയശതമാനമെന്ന റെക്കോര്‍ഡോടെയാണ് സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ ഇക്കുറി പത്താം ക്ലാസ് എന്ന കടമ്ബ കടന്നത്. ഉച്ചക്ക് രണ്ടിന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് പരീക്ഷ ഫലം പ്രഖ്യാപിച്ചത്. മൂന്ന് മണിമുതല്‍ പരീക്ഷഫലം വിവിധ വെബ്സൈറ്റുകളില്‍ ലഭിച്ച്‌ […]

കോപ്പ അമേരിക്ക കപ്പിൽ മുത്തമിട്ട് അർജന്റീന ; നിലവിലെ ചാമ്പ്യന്മാരെ വീഴ്ത്തി

ബ്രസീലിയ : ലോകവും കേരളവും കാത്തിരുന്ന ആവേശ ഫൈനലില്‍ നിലവിലെ ചാംപ്യന്മാരായ ബ്രസീലിനെ വീഴ്ത്തി ലിയോണേല്‍ മെസ്സിയും കൂട്ടരും കോപ്പയില്‍ കിരീടം ഉയര്‍ത്തി. ഇരു ടീമുകളും ഏറെ വാശിയോടെ ഏറ്റുമുട്ടിയ മത്സരത്തില്‍ 1-0 എന്ന സ്‌കോറിനായിരുന്നു അര്‍ജന്റീനയുടെ വിജയം. രണ്ടാം പകുതിയില്‍ ബ്രസീല്‍ ഉജ്വലമായി […]

എസ്എസ്എൽസി,പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഇപ്രാവശ്യം ഗ്രേസ് മാർക്ക് ഇല്ല ; സർക്കാർ തീരുമാനം

തിരുവനന്തപുരം : എസ്‌എസ്‌എല്‍സി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം. നേരത്തെ ഇതുസംബന്ധിച്ച്‌ എസ് സി ഇ ആര്‍ ടി ശുപാര്‍ശ മുന്നോട്ടുവച്ചിരുന്നു. പ്രധാനമായും എസ് സി ഇ ആര്‍ ടി വ്യക്തമാക്കിയിരുന്നത് മുന്‍കാലങ്ങളിലെ കലാകായിക പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ […]

ശ്രീനഗറിന് സമീപം സുരക്ഷാസേന‌ ഭീകരരു‌മായി ഏറ്റുമുട്ടുന്നു ; മൂന്നു ഭീകരർ ഉണ്ടെന്ന് വിവരം

ശ്രീനഗര്‍: ശ്രീനഗറിന് സമീപമുള്ള പരിംപോരയില്‍ സുരക്ഷാസേന‌ ഭീകരരു‌മായി ഏറ്റുമുട്ടുന്നു.മൂന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് സേനാംഗങ്ങള്‍ വെളിപ്പെടുത്തി. അതേസമയം ജമ്മു വിമാനത്താവളത്തില്‍ ഇന്നലെ നടന്ന സ്ഫോടനത്തിന് പിന്നാലെ ഇന്ന് വീണ്ടും ഡ്രോണ്‍ ആക്രമണത്തിന് ശ്രമമുണ്ടായി. ജമ്മുകശ്മീരിലെ രത്നചൗക്-കാലുചൗക് മേഖലകളിലാണ് ആര്‍ദ്ധരാത്രി രണ്ട് ഡ്രോണുകള്‍ പറന്നത്. ഡ്രോണുകള്‍ക്ക് നേരെ സൈനിക‍ര്‍ […]

നാട്ടുവൈദ്യൻ മോഹനൻ വൈദ്യർ അന്തരിച്ചു ; ബന്ധുവീട്ടിൽ കുഴഞ്ഞു വീണു മരണം

തിരുവനന്തപുരം : നാട്ടുവൈദ്യന്‍ മോഹനന്‍ വൈദ്യര്‍ (65) അന്തരിച്ചു. തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടില്‍ വെച്ച്‌ കുഴഞ്ഞു വീഴുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ആലപ്പുഴ സ്വദേശിയാണ്. കൊവിഡ് പരിശോധന അടക്കം നടത്തിയ ശേഷമായിരിക്കും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുക. നാട്ടുമരുന്നുകള്‍ പ്രചരിപ്പിച്ചിരുന്ന മോഹനന്‍ വൈദ്യരുടെ ചികിത്സാരീതികള്‍ക്ക് […]