
തൃശ്ശൂര്‍: തൃശ്ശൂര്‍ പെരിങ്ങോട്ടുകരയിലെ പോസ്റ്റ് ഓഫീസ് തീയിട്ട് കത്തിച്ച പ്രതിയെ പോലീസ് പിടികൂടി . വാടാനപ്പിള്ളി സ്വദേശി സുഹൈല്‍ ആണ് പോലീസിന്റെ പിടിയിലായത്.ഇന്നലെ വൈകിട്ട് ആറരയോടെയാണ് സുഹൈലിനെ പൊലീസ് പിടികൂടിയത്.
പോസ്റ്റ് ഓഫീസിലെ ലോക്കറില്‍ നിന്നും പണം എടുക്കാന്‍ സാധിക്കാത്തതിന്റെ വൈരാഗ്യത്തിലാണ് ഓഫീസിന് തീയിട്ടതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത് . ഫെബ്രുവരി രണ്ടിനായിരുന്നു പെരിങ്ങോട്ടുകര മൂന്നു കൂടിയ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സബ് പോസ്റ്റ് ഓഫീസ് പ്രതി കത്തിച്ചത്. പിറ്റേന്ന് രാവിലെ ശുചീകരണ തൊഴിലാളിയായ ലീല ഓഫീസിലെത്തിയപ്പോള്‍ മുന്‍വാതിലിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. മോഷണശ്രമത്തിനിടെ തീപിടിച്ചതാകാമെന്നായിരുന്നു പൊലീസിന്റെ ആദ്യനിഗമനം. പോസ്റ്റോഫീസില്‍ മണ്ണെണ്ണ സൂക്ഷിച്ചിരുന്നു. മോഷണ ശ്രമത്തിനിടെ വെളിച്ചം കിട്ടാന്‍ ലൈറ്റര്‍ കത്തിച്ചപ്പോള്‍ തീ ആളിപടര്‍ന്നതാകാമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.
Categories: Crime News, Thrissur