
പാലക്കാട്: ബാബു കുടുങ്ങിയ മലമ്പുഴ ചെറാട് കുർമ്പാച്ചി മലമുകളിലേക്ക് വീണ്ടും ആളുകൾ കയറിയായി സംശയം. മലയുടെ മുകൾ ഭാഗത്ത് നിന്ന് ഫ്ളാഷ് ലൈറ്റുകൾ തെളിയുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ തുടങ്ങി.
ചെറാട് മലയുടെ ഏറ്റവും മുകളിൽ നിന്നാണ് ലൈറ്റുകൾ തെളിയുന്നത്. ഇത് മൊബൈൽ ലൈറ്റ് അല്ലെന്ന് വ്യക്തമാണ്. ഒരാളാണോ രണ്ട് പേരാണോ എന്ന് വ്യക്തമല്ല. ഒന്നിൽകൂടുതൽ പേരുണ്ടെന്നാണ് അനുമാനം.
വനംവകുപ്പും നാട്ടുകാരും ഇവിടെ എത്തിയിട്ടുണ്ട്. ഇവർ താഴേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നാണ് കരുതുന്നത്. അല്പ സമയത്തിനകം താഴേക്ക് എത്തുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും കരുതുന്നത്.