International News

(Video) കോവിഡ് വാക്‌സിൻ നിർബന്ധമാക്കി ; കാനഡയിൽ ട്രക്ക് ഡ്രൈവർമരുടെ പ്രതിഷേധം ശക്തം,പ്രതിഷേധം അതിശൈത്യം വക വെയ്ക്കാതെ

ഒട്ടാവ: കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കിയതിനെതിരെ പ്രതിഷേധം ശക്തമായതോടെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും കുടുംബവും ഔദ്യോഗിക വസതിയില്‍ നിന്നും രഹസ്യകേന്ദ്രത്തിലേക്ക് മാറിയെന്ന് റിപ്പോര്‍ട്ട്.

കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കിയതിനെതിരെ ട്രക്ക് ഡ്രൈവര്‍മാരാണ് പ്രതിഷേധ രംഗത്തുള്ളത്. പാര്‍ലമെന്റ് ഹില്‍ ടോപ്പിലാണ് പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്.

യു.എസ്-കാനഡ അതിര്‍ത്തി കടന്നെത്തുന്ന ട്രക്കുകളിലെ തൊഴിലാളികള്‍ക്കാണ് ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍ വാക്‌സിന്‍ നിര്‍ബന്ധമാക്കിയത്. വാക്‌സിന്‍ സ്വീകരിക്കാത്ത കനേഡിയന്‍ ഡ്രൈവര്‍മാര്‍ അതിര്‍ത്തി കടന്നെത്തിയാല്‍ ഒരാഴ്ച ക്വാറന്റീനിലിരിക്കണമെന്ന വ്യവസ്ഥയ്ക്ക് എതിരെയാണ് പ്രതിഷേധം.

കാനഡയില്‍ വാക്സിന്‍ നിര്‍ബന്ധമാക്കിയതിനെതിരെ പാര്‍ലമെന്റിന് മുന്നില്‍ നടക്കുന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് സുരക്ഷ പരിഗണിച്ചാണ് ട്രൂഡോയെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വാക്സിന്‍ നിര്‍ബന്ധമാക്കിയതിനെതിരെ ‘ഫ്രീഡം കോണ്‍വോയ്’ എന്ന് പേരിട്ടിരിക്കുന്ന ആയിരക്കണക്കിന് ട്രക്ക് ഡ്രൈവര്‍മാരുടെ അപൂര്‍വ പ്രതിഷേധത്തിനാണ് കാനഡ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. കാനഡയില്‍ 90 ശതമാനം പേരും വാക്സിനെടുത്തവരാണെന്നും അതിനാല്‍ അമേരിക്കയ്ക്കും കാനഡയ്ക്കുമിടയില്‍ സഞ്ചരിക്കുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ നിര്‍ബന്ധമായും വാക്‌സിന്‍ എടുക്കണമെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഉത്തരവാണ് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയത്.

ട്രക്ക് ഡ്രൈവര്‍മാരും മറ്റ് സമരക്കാരും ഇപ്പോള്‍ വാഹനവ്യൂഹവുമായി തലസ്ഥാന നഗരി ലക്ഷ്യമാക്കി നീങ്ങുന്നത്. ജനുവരി 23-ന് വാന്‍കൂവറില്‍നിന്നാണ് രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നെത്തിയ ട്രക്കുകള്‍ പ്രതിഷേധയാത്ര പുറപ്പെട്ടത്. ഈ വാഹനവ്യൂഹം ഒട്ടാവയിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

വാക്സിന്‍ നിബന്ധനയും മറ്റ് നിയന്ത്രണങ്ങളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് പേരാണ് കാനഡയുടെ തലസ്ഥാനത്ത് ഒത്തുകൂടിയത്. പ്രതിഷേധത്തില്‍ കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ പങ്കെടുത്തു. ചിലര്‍ ട്രൂഡോയ്‌ക്കെതിരെ ആക്രമണാത്മകവും അശ്ലീലവും കലര്‍ന്ന മുദ്രാവാക്യങ്ങള്‍ മുഴക്കി. പ്രതിഷേധക്കാരില്‍ ചിലര്‍ യുദ്ധസ്മാരകത്തില്‍ നൃത്തം ചെയ്തു. സൈനിക മേധാവി ജനറല്‍ വെയ്ന്‍ ഐര്‍, പ്രതിരോധ മന്ത്രി അനിത ആനന്ദ് തുടങ്ങിയവര്‍ ഈ പ്രവൃത്തിയെ അപലപിച്ചു. അതിശൈത്യ മുന്നറിയിപ്പ് അവഗണിച്ചാണ് പ്രതിഷേധക്കാര്‍ പാര്‍ലമെന്റ് പരിസരത്തേക്ക് ഒഴുകിയെത്തിയത്. അക്രമസാധ്യത കണക്കിലെടുത്ത് പൊലീസ് അതീവ ജാഗ്രതയിലാണ്.

‘സൈനികരുടെ ശവകുടീരത്തില്‍ പ്രതിഷേധക്കാര്‍ നൃത്തം ചെയ്യുകയും ദേശീയ യുദ്ധസ്മാരകത്തെ അവഹേളിക്കുകയും ചെയ്യുന്നത് കാണുമ്ബോള്‍ അസ്വസ്ഥത തോന്നുന്നു. നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ക്കായി പോരാടി മരിച്ചവരാണവര്‍. യുദ്ധസ്മാരകത്ത അവഹേളിച്ചവര്‍ ലജ്ജിച്ചു തല താഴ്‌ത്തണം’- ജനറല്‍ വെയ്ന്‍ ഐര്‍ ട്വീറ്റ് ചെയ്തു.

പ്രതിരോധമന്ത്രി അനിത് ആനന്ദ് ട്വീറ്റ് ചെയ്തതിങ്ങനെ- ‘സൈനികന്റെ ശവകുടീരവും ദേശീയ യുദ്ധസ്മാരകവും നമ്മുടെ രാജ്യത്തിന്റെ പുണ്യ സ്ഥലങ്ങളാണ്. കാനഡയ്ക്കുവേണ്ടി പോരാടി മരിച്ചവരോടുള്ള ആദരവ് കണക്കിലെടുത്ത് എല്ലാ കനേഡിയന്മാരും അവരോട് ആദരവോടെ പെരുമാറണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു’

കുട്ടികളും വയോധികരുമെല്ലാം പ്രതിഷേധത്തില്‍ അണിനിരന്നിട്ടുണ്ട്. ചിലര്‍ പ്രതിഷേധവുമായി കാനഡയുടെ യുദ്ധസ്മാരകത്തിലേക്കുമെത്തി. പ്രതിഷേധത്തിന്റെ ഭാഗമായി യുദ്ധസ്മാരകത്തില്‍ ഡാന്‍സ് ചെയ്തവര്‍ക്കെതിരെ രാജ്യത്തിന്റെ സൈനികതലവന്‍ ജനറല്‍ വെയ്ന്‍ അയ്‌റയും പ്രതിരോധ മന്ത്രി അനിത ആനന്ദും രംഗത്തെത്തി.

സമരക്കാര്‍ പ്രധാനമന്ത്രിയെയാണ് ലക്ഷ്യം വച്ചിരിക്കുന്നതെന്നും സമരം അക്രമത്തിലേക്ക് നീങ്ങിയേക്കുമെന്നുമാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. അതേസമയം പ്രക്ഷോഭകരില്‍ ചിലര്‍ യുദ്ധ സ്മാരകങ്ങളിലും സൈനികരുടെ ശവകുടീരങ്ങളിലും നൃത്തം ചെയ്തതും അപമാനിച്ചതും വലിയ എതിര്‍പ്പിന് കാരണമായിട്ടുണ്ട്. ഇതിനെ അപലപിച്ച്‌ സൈനിക തലവന്മാരും പ്രതിരോധ മന്ത്രിയും രംഗത്തെത്തി.

പതിനായിരത്തോളം പ്രക്ഷോഭകര്‍ ഇന്ന് തലസ്ഥാനത്ത് എത്തുമെന്നാണ് പൊലീസ് കണക്കുകൂട്ടുന്നത്. എന്നാല്‍ പൊലീസ് കരുതുന്നതിലും കൂടുതല്‍ പ്രക്ഷോഭകര്‍ എത്തുമെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പ്രക്ഷോഭം രാജ്യത്ത് അക്രമങ്ങള്‍ക്കും കലാപങ്ങള്‍ക്കും കാരണമാകുമെന്ന് താന്‍ ആശങ്കപ്പെടുന്നതായി പ്രധാനമന്ത്രി ട്രൂഡോ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഒരു ചെറിയ ന്യൂനപക്ഷം മാത്രമാണ് സമരത്തിലുള്ളതെന്നും ഇവര്‍ കനേഡിയന്‍ ജനതയയെ പ്രതിനിധീകരിക്കുന്നവരല്ലെന്നും ട്രൂഡോ വ്യക്തമാക്കിയിരുന്നു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s