Accident

Goods train derailed at Aluva |  ആലുവയില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി ; 5 ട്രെയിനുകള്‍ റദ്ദാക്കി.

ആലുവ: ആലുവയിൽ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയതിനു( Goods train derailed at Aluva) പിന്നാലെ 5 ട്രെയിനുകള്‍ റദ്ദാക്കി.

  • ഗുരുവായൂര്‍-തിരുവനന്തപുരം ഇന്‍റര്‍സിറ്റി (16341).
  • എറണാകുളം-കണ്ണൂര്‍ ഇന്‍റര്‍സിറ്റി (16305)
  • കോട്ടയം-നിലമ്ബൂര്‍ എക്സ്പ്രസ് (16326)
  • നിലമ്ബൂര്‍-കോട്ടയം എക്സ്പ്രസ് (16325)
  • ഗുരുവായൂര്‍-എറണാകുളം എക്സ്പ്രസ് (06439)

എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.

ഇന്ന് രാവിലെ 5.15ന് പുറപ്പെടേണ്ട എറണാകുളം-പുനെ എക്സ്പ്രസ് (22149), മൂന്നു മണിക്കൂര്‍ വൈകി രാവിലെ 8.15ന് പുറപ്പെടും.

പാലക്കാട് നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍ പെട്ടത്. രണ്ട് ബോഗികള്‍ പാളത്തില്‍ നിന്നും തെന്നിമാറി. ഇതോടെ തടസ്സപ്പെട്ട ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു.

ഇന്നലെ രാത്രി 10.20ഓടെയാണ് സംഭവം. ആലുവ റെയില്‍വേ സ്റ്റേഷനില്‍ മൂന്നാം ലൈനിലേക്ക് മാറുന്നതിനിടയിലാണ് പാളം തെറ്റിയത്. ബോഗികളുടെ വീലുകളും മറ്റും ദൂരേക്ക് തെറിച്ചുപോയി. ആര്‍ക്കും പരിക്കില്ല.

പെരിയാറിന് കുറുകെയുള്ള പാലം പിന്നിട്ട് പ്രധാന ട്രാക്കില്‍ നിന്ന് ഗുഡ്സ് ഷെഡ് ട്രാക്കിലേക്ക് മാറുമ്ബോഴാണ് പാളം തെറ്റിയത്. റെയില്‍വെ എഞ്ചിനീയറിങ് വിഭാഗം സ്ഥലത്തെത്തി ബോഗികള്‍ വേര്‍പെടുത്തി ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. മൂന്ന് മണിക്കൂറോളമാണ് ഇരുവശത്തേക്കുമുള്ള ഗതാഗതം സ്തംഭിച്ചത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s