
മുംബൈ: ഗൂഗിള്‍ സിഇഒ ( Google CEO ) സുന്ദര്‍ പിച്ചൈയ്ക്കെതിരെ ( Sundar Pichai ) മുംബൈ പോലീസ് കേസെടുത്തു. പകര്‍പ്പകവാശ ലംഘനത്തെ തുടര്‍ന്നാണ് നടപടി.
ഏക് ഹസീന തു ഏക് ദീവാന താ എന്ന ചിത്രം അനധികൃതമായി യൂട്യൂബില്‍ അപ് ലോഡ് ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി സിനിമയുടെ നിര്‍മാതാവ് സുനില്‍ ദര്ശന് ആണ് പരാതി നല്‍കിയത്.
സുന്ദര്‍പിച്ചൈ ഉള്‍പ്പടെ കമ്പനിയുടെ ആറ് തലവന്മാര്ക്കെതിരായാണ് കോടതിയില്‍ പരാതി നല്‍കിയിട്ടുള്ളത്.
പകര്‍പ്പവകാശ ലംഘനം ശ്രദ്ധയില്‍പെട്ട് ഉടന്‍തന്നെ ഗൂഗിളിന് ഇ മെയില്‍ അയച്ചിരുന്നുവെന്നും അവരില്‍നിന്ന് അനുകൂലമായ പ്രതികരണം ഉണ്ടായില്ലെന്നുമാണ് സുനില്‍ ദര്ശന് പരാതിപ്പെട്ടത്. പത്മഭൂഷന്‍ ബഹുമതി ലഭിച്ചു മണിക്കൂറുകള്‍ക്കകമാണ് സുന്ദര്‍ പിച്ചെയ്ക്കെതിരെ മുംബൈ പോലീസ് കേസെടുക്കുന്നത്.
Categories: News, Technology