Accident

Accident | ലോറി കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു

ഇടുക്കി: അടിമാലിക്കടുത്ത് വാളറ വെള്ളച്ചാട്ടത്തിന് സമീപം ടിപ്പര്‍ലോറി കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു.

നേര്യമംഗലം സ്വദേശികളായ സിജു, സന്തോഷ് എന്നിവരാണ് മരിച്ചത്. ലോറി ഡ്രൈവറും ക്ലീനറുമാണ് ഇരുവരും.
ഇന്നലെ രാത്രിയാണ് അപകടം സംഭവിച്ചതെങ്കിലും ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തത് ഇന്ന് (ചൊവ്വ) പുലര്‍ച്ചെയാണ്.

കൊച്ചി – ധനുഷ്കോടി ദേശീയ പാതയില്‍ വാളറ കുത്തിനും ചീയപ്പാറക്കും ഇടയിലാണ് നിയന്ത്രണം വിട്ട് ലോറി കൊക്കയിലേക്ക് മറിഞ്ഞത്. അടിമാലിയില്‍നിന്നും കോതമംഗലത്തേക്ക് വരികയായിരുന്ന ടോറസ്, 300 അടി താഴ്ചയില്‍ കൊക്കയിലേക്ക് പതിക്കുകയായിരുന്നു. പല തവണ മറിഞ്ഞ വാഹനം ദേവിയാറിന്‍്റെ കരയില്‍ എത്തി. വനമേഖലയായതിനാലും റോഡില്‍നിന്നും വളരെ അകലെയായതിനാലും വെളിച്ചക്കുറവും മൂലം രക്ഷാപ്രവര്‍ത്തനം ദുഷ്കരമായിരുന്നു.

മൂവാറ്റുപുഴയില്‍ നിന്നും ക്രെയിന്‍ എത്തിച്ച്‌ ലോറിയുടെ ഭാഗങ്ങള്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച്‌ മുറിച്ചു മാറ്റിയ ശേഷമാണ് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്തത്.
ഹൈവേ പോലീസും നാട്ടുകാരും വനപാലകരും ഫയര്‍ ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

Categories: Accident, Idukki, News

Tagged as: , ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s