
തൃശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ഈയാഴ്ച ടോൾ പിരിവ് ആരംഭിക്കുമെന്ന് ദേശീയപാത അതോറിറ്റി റീജണൽ ഓഫീസ് അറിയിച്ചു.
ദേശീയപാത അതോറിറ്റിയുടെ കീഴിലുള്ള സ്വകാര്യ കൺസൾട്ടിംഗ് ഏജൻസിയായ ഐസിടി പരിശോധിച്ച് 90 ശതമാനത്തോളം പണി പൂർത്തിയായതായി കൺസ്ട്രക്ഷൻ കമ്പനി കത്ത് നൽകിയിട്ടുണ്ട്.
രണ്ടിടങ്ങളിൽ ചെറിയ പ്രവൃത്തികൾ മാത്രമാണ് അവശേഷിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇത് പരിഗണിച്ച് ടോൾ നിരക്ക് നേരിയ തോതിൽ കുറയ്ക്കുകയും പണി പൂർത്തിയായതിന് ശേഷം കൂട്ടിച്ചേർക്കുകയും ചെയ്യും.
മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 29.5 കിലോമീറ്ററാണ്.
ദേശീയപാതയുടെ പട്ടിക്കാട് ഒരു കിലോമീറ്ററിന്റെയും കുതിരാൻ ഭാഗത്ത് ഒന്നര കിലോമീറ്ററിന്റെയും പ്രവൃത്തി പൂർത്തിയായിട്ടില്ല.
അതേസമയം, കുതിരാനിലെ രണ്ടാം തുരങ്കം ടോൾ പിരിവിന് തുറന്നിട്ടില്ലെന്നും പണി പൂർത്തിയാകാതെ ടോൾ പിരിക്കാനാകില്ലെന്നും മന്ത്രി കെ രാജൻ പറഞ്ഞു.