
തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സ്കൂള്‍ നടത്തിപ്പ് സംബന്ധിച്ച് വിശദമായ മാര്‍ഗരേഖ പുറത്തിറക്കി.
ഒന്നു മുതല്‍ ഒന്‍പതാം ക്ലാസുവരെ ജനുവരി 21 മുതല്‍ രണ്ടാഴ്ച ഓണ്‍ലൈന്‍ ക്ലാസുകളായിരിയ്ക്കും. എല്ലാവര്ക്കും ഡിജിറ്റല്‍ സൗകര്യം ഉറപ്പാക്കുമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
അതിനു ശേഷം സാഹചര്യം വിലയിരുത്തി തുടര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കും. 10, പ്ലസ് വണ്‍, പ്ലസ് ടൂ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളുകളില്‍ ക്ലാസ് തുടരും. സ്കൂളുകളിലെ ഓഫിസ് പതിവുപോലെ പ്രവര്‍ത്തിക്കും. എല്ലാ അദ്ധ്യാപകരും സ്കൂളുകളില്‍ ഹാജരാകണം. സെക്കന്‍ഡറി ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ അടച്ചിടാന്‍ അദ്ധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
വിദ്യാര്‍ത്ഥികളുടെ പഠന പുരോഗതി അപ്പപ്പോള്‍ വിലയിരുത്തണം. മാര്‍ഗരേഖയില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ ചേരുന്ന കോവിഡ് അവലോകനയോഗത്തില്‍ ആയിരിയ്ക്കും അന്തിമതീരുമാനം ഉണ്ടാകുക.
കോവിഡ് പുതിയ അപ്ഡേറ്റുകൾ ഇവിടെ വായിക്കുക
അതേസമയം, 34,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5953, തിരുവനന്തപുരം 5684, തൃശൂര്‍ 3604, കോഴിക്കോട് 3386, കോട്ടയം 2333, പത്തനംതിട്ട 1944, പാലക്കാട് 1920, കണ്ണൂര്‍ 1814, കൊല്ലം 1742, മലപ്പുറം 1579, ഇടുക്കി 1435, ആലപ്പുഴ 1339, വയനാട് 798, കാസര്‍ഗോഡ് 668 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 91,983 സാമ്ബിളുകളാണ് പരിശോധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,91,945 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,85,742 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 6203 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1094 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 1,68,383 കോവിഡ് കേസുകളില്‍, 3.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
Categories: Covid updates, Education, Thiruvananthapuram