Crime News

SFI activist Dheeraj stabbed to death | ധീരജ്‌ വധം; സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ കണ്ണൂരിൽ പോലീസ് ജാഗ്രത കർശനമാക്കി

കണ്ണൂര്‍: ഇടുക്കിയിലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കണ്ണൂരില്‍ പോലീസ് ജാഗ്രത കര്‍ശനമാക്കി.

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍റെ വാഹനത്തിന് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. കണ്ണൂര്‍ ഡിസിസി ഓഫീസിന് സമീപം ഒരു ബസ് പോലീസ് സംഘം സ്ഥിതി ചെയ്യുകയാണ്. സിപിഎം ശക്തികേന്ദ്രങ്ങളിലെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്നലെ മലപ്പുറത്ത് സുധാകരന്‍ പങ്കെടുത്ത കോണ്‍ഗ്രസ് മേഖലാ കണ്‍വന്‍ഷനിലേക്ക്‌ എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു. ആദ്യം എസ്‌എഫ്‌ഐ പ്രവര്‍ത്തകരാണ് പ്രതിഷേധ മാര്‍ച്ച്‌ നടത്തിയത്. ചെറിയതോതില്‍ സംഘര്‍ഷാവസ്ഥയുണ്ടായതോടെ പോലീസ് ഇടപെട്ടു. ഇതോടെ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി. പിന്നാലെ ഡിവൈഎഫ്‌ഐ – സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചെത്തി. സുധാകരനെതിരെ മുദ്രാവാക്യം വിളികളുയര്‍ന്നതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സംഘടിച്ചെത്തി തിരികെ മുദ്രാവാക്യം വിളിച്ചു. രണ്ട് വിഭാഗവും പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതോടെ സംഘര്‍ഷാവസ്ഥ കൂടി. പോലീസ് ഇടപെട്ട് ഇരു വിഭാഗം പ്രവര്‍ത്തകരെയും മാറ്റുകയായിരുന്നു.

അതേസമയം കണ്ണൂര്‍ തളിപ്പറമ്ബ് സ്വദേശിയായ ധീരജിന്‍റെ മൃതദേഹം വൈകിട്ട് അഞ്ചുമണിയോടെ നാട്ടിലെത്തിക്കും.വീടിനോട് ചേര്‍ന്ന് പാര്‍ട്ടി വാങ്ങിയ സ്ഥലത്ത് രാത്രിയോടെ സംസ്കാരം നടക്കും.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s