News

കൊച്ചി നഗരത്തിൽ ലൈസൻസില്ലാതെ വഴിയോര കച്ചവടം പാടില്ല – ഹൈക്കോടതി

കൊച്ചി: ലൈസന്‍സില്ലാത്തവരെ ഈ മാസം 10 മുതല്‍ കൊച്ചി നഗരത്തില്‍ വഴിയോരക്കച്ചവടത്തിന് അനുവദിയ്ക്കരുതെന്ന് ഹൈക്കോടതി.

വിവിധ ഡിവിഷനുകളില്‍ രൂപം നല്‍കിയ ജാഗ്രത സമിതികള്‍ അനധികൃതമായി വഴിയോരക്കച്ചവടം നടക്കുന്നുണ്ടോയെന്ന് പരിശോധിച്ച്‌ വിവരം നഗരസഭയെ അറിയിയ്ക്കുകയും നഗരസഭ ഇതിന്മേല്‍ നടപടിയെടുക്കുകയും വേണമെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ കര്‍ശന നിര്‍ദേശം നല്‍കി.

ഇതിന് പൊലീസിന്റെയോ മറ്റോ സഹായം ആവശ്യമെങ്കില്‍ കൊച്ചി സിറ്റി പൊലീസ് കമീഷണറെയോ കലക്ടറെയോ വിവരം അറിയിയ്ക്കുകയും അവര്‍ അത് നല്‍കുകയും വേണമെന്നും ഉത്തരവില്‍ പറയുന്നു. കൊച്ചി നഗരത്തിലെ അനധികൃത വഴിയോരക്കച്ചവടങ്ങള്‍ തടയണമെന്നതടക്കം ആവശ്യപ്പെടുന്ന ഒരുകൂട്ടം ഹർജികളിലാണ് ഉത്തരവ്.

ലൈസന്‍സ് (വെന്‍ഡിങ് ലൈസന്‍സ്) ഉള്ളവര്‍ സ്ട്രീറ്റ് വെന്‍ഡിങ് പ്ലാന്‍ പ്രകാരം അനുവദിച്ച മേഖലയില്‍ മാത്രമേ കച്ചവടം നടത്താവൂവെന്നും ഉത്തരവില്‍ പറയുന്നു. കച്ചവടക്കാര്‍ ലൈസന്‍സ് എപ്പോഴും കൈയില്‍ കരുതുകയും പരിശോധനയ്ക്ക് ആവശ്യപ്പെട്ടാല്‍ നല്‍കുകയും വേണം. ഡിസംബര്‍ 30 വരെയുള്ള കണക്കനുസരിച്ച്‌ 1070 പേര്‍ക്കാണ് വഴിയോരക്കച്ചവടത്തിന് ലൈസന്‍സ് നല്‍കിയിട്ടുള്ളത്.

2021 ന​വം​ബ​ര്‍ 23 മു​ത​ല്‍ ഡി​സം​ബ​ര്‍ അ​ഞ്ചു​വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ അ​പേ​ക്ഷ ന​ല്‍​കി​യ​വ​രി​ല്‍ 1589 പേ​ര്‍​ക്ക് ലൈ​സ​ന്‍​സി​ന് അ​ര്‍​ഹ​ത​യു​ണ്ടെ​ന്ന് ഇ​തി​നു​ള്ള സ​ബ് ക​മ്മി​റ്റി ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇവരുടെ കാര്യത്തില്‍ ജാഗ്രതസമിതികളെയും കുടുംബശ്രീ അംഗങ്ങളെയും നിയോഗിച്ച്‌ വീണ്ടും പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും 1239 അപേക്ഷ നിരസിച്ചെന്നും നഗരസഭ കോടതിയെ അറിയിച്ചിരുന്നു. ഇവര്‍ക്ക് അപ്പീല്‍ നല്‍കാനുള്ള വിവരങ്ങളും നഗരസഭ വെബ്സൈറ്റില്‍ പ്രസിദ്ധീകരിയ്ക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ലൈസന്‍സിന് അര്‍ഹതയുണ്ടെന്ന് സബ് കമ്മിറ്റി കണ്ടെത്തിയ 1589 പേര്‍ക്ക് ഒരു മാസത്തിനുള്ളില്‍ താല്‍ക്കാലിക ലൈസന്‍സ് നല്‍കണം. ഒരു മാസത്തിനകം പരിശോധന പൂര്‍ത്തിയാക്കി ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ പറയുന്നു.

കോര്‍പറേഷന്‍ പരിധിയില്‍ വഴിയോരക്കച്ചവടക്കാര്‍ക്ക് പ്രത്യേക ഇടങ്ങള്‍ (വെന്‍ഡിങ് സോണുകള്‍) അന്തിമമാക്കാന്‍ ഡിവിഷനിലെ ജാഗ്രത സമിതികള്‍ക്ക് നിര്‍ദേശം. കൗണ്‍സിലര്‍, പൊലീസ്, റെസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ജാഗ്രത സമിതിയാണ് വെന്‍ഡിങ് സോണുകളില്‍ അന്തിമ തീരുമാനം കോര്‍പറേഷനെ അറിയിയ്ക്കേണ്ടത്. കോര്‍പറേഷ‍‍ന്റെ ആവശ്യപ്രകാരം ഇക്കാര്യത്തില്‍ സര്‍വേ നടത്തിയ സി.എസ്.ഇ.എസ് നഗരത്തില്‍ വെന്‍ഡിങ് സോണുകളാക്കാന്‍ കഴിയുന്നിടങ്ങള്‍ രേഖപ്പെടുത്തി നല്‍കിയിട്ടുണ്ട്.

നഗരത്തില്‍ പലയിടങ്ങളിലായി 3000 വഴിയോരക്കച്ചവടക്കാര്‍ ഉപജീവനമാര്‍ഗം തേടുന്നുണ്ടെന്നാണ് എറണാകുളം ജില്ല വഴിയോര കച്ചവട തൊഴിലാളി യൂനിയ‍‍ന്റെ കണക്ക്. തോപ്പുംപടി, വൈറ്റില, തേവര, സൗത്ത്, ബ്രോഡ്വേ എന്നിവിടങ്ങളിലാണ് വെന്‍ഡിങ് സോണുകള്‍ക്കായി സ്ഥലം കണ്ടെത്തിയിട്ടുള്ളത്. ഡിവിഷന്‍ ജാഗ്രത സമിതി എം.എല്‍.എ ഉള്‍പ്പെടെയുള്ളവരുമായി കൂടിയാലോചിച്ചാണ് വെന്‍ഡിങ് സോണുകളെ അന്തിമമാക്കേണ്ടതെന്ന് മേയര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s