Covid updates

Omicron | കോവിഡ് രോഗബാധ; ഐ സി യു വിൽ  പ്രവേശിപ്പിച്ച 90% പേരും  ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവരെന്ന്  ബ്രിട്ടീഷ് പ്രധാനമന്ത്രി

  ഒമിക്രോണ്‍ (Omicron) കോവിഡ് രോഗബാധയെ തുടര്‍ന്ന് ഇന്റെന്‍സീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചിരിക്കുന്നവര്‍ എല്ലാവരും കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവരാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ബുധനാഴ്ച്ച പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നില്ലെന്ന തീരുമാനത്തെ കുറിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാത്രമല്ല കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവരില്‍ രോഗബാധ രൂക്ഷമാകുന്ന സാഹചര്യത്തില്‍ എല്ലവരും കോവിഡ് വാക്‌സിന് ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാത്തവര്‍ക്ക് രോഗം രൂക്ഷമാകാനുള്ള സാധ്യത 8 മടങ്ങ് കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

ഒമിക്രോണ്‍ കോവിഡ് വകഭേദം മൂലമുള്ള രോഗബാധ യുകെ ഒട്ടാകെ പടര്‍ന്ന് പിടിക്കുകയാണ്. ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും രോഗബാധിതരുടെ എണ്ണം വന്‍ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. യൂറോപ്പില്‍ കോവിഡ് രോഗബാധ അതിരൂക്ഷമായി ബാധിച്ച രാജ്യമാണ് യുകെ. യുകെയില്‍ ഇതുവരെ 148,021 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു.

യുകെയില്‍ ഇതുവരെ 32.5 ദശലക്ഷത്തിലധികം ആളുകള്‍ക്ക് കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കി കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആറ് മാസങ്ങള്‍ക്ക് മുമ്ബ് 2 ഡോസ് കോവിഡ് വാക്‌സിനുകളും സ്വീകരിച്ച 2.4 മില്യണ്‍ ആളുകള്‍ ബൂസ്റ്റര്‍ വാക്‌സിനെടുക്കന്‍ മുന്നോട്ട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s