Covid updates

Omicron | കേരളത്തിൽ ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ വീണ്ടും രോഗ ബാധിതരുടെ എണ്ണത്തില്‍ കുതിച്ചുചാട്ടം ഉണ്ടായേക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍

തിരുവനന്തപുരം: പ്രതിദിന കോവിഡ് കേസുകളുടെ (Daily Covid Cases) എണ്ണത്തില്‍ അടുത്തിടെ കുറവുണ്ടായിട്ടുണ്ടെങ്കിലും ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ സംസ്ഥാനത്ത് വീണ്ടും രോഗ ബാധിതരുടെ എണ്ണത്തില്‍ കുതിച്ചുചാട്ടം ഉണ്ടായേക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ (Health Experts).

ഇത്തവണ, ഡെല്‍റ്റയേക്കാള്‍ (Delta) മൂന്നിരട്ടി പകര്‍ച്ചാശേഷിയുണ്ടെന്ന് കണക്കാക്കുന്ന ഒമിക്രോണ്‍ വേരിയന്‍റ് (Omicron) കാരണമാകും കോവിഡ് കേസുകള്‍ വ‍ര്‍ദ്ധിക്കുക. ‌

നിരവധി അന്താരാഷ്‌ട്ര യാത്രക്കാരില്‍ നിന്ന് സംസ്ഥാനത്തുള്ളവ‍ര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്ന അനുമാനത്തില്‍ സാമൂഹിക നിരീക്ഷണം ശക്തമാക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. നോണ്‍-ഹൈ റിസ്ക് വിഭാഗത്തില്‍പ്പെടുന്ന രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരിലും ഒമിക്രോണ്‍ വേരിയന്റ് കണ്ടെത്തിയിട്ടുണ്ട്. അവരില്‍ ചിലര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനില്‍ അല്ലാതിരുന്നപ്പോഴും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പുതുതായി രൂപപ്പെട്ട ക്ലസ്റ്ററുകളില്‍ ഒമിക്രോണ്‍ സ്ഥിരീകരണ പരിശോധന നടത്താനും യോഗം തീരുമാനിച്ചു.

ഇതുവരെ, സംസ്ഥാനത്ത് 29 ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗബാധിതരില്‍ ഭൂരിഭാഗവും വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരാണ്. എന്നാല്‍ മുന്‍ തരംഗങ്ങളില്‍ സംഭവിച്ചതുപോലെ കൂടുതല്‍ കേസുകള്‍ പ്രദേശവാസികളില്‍ നിന്ന് ഉയര്‍ന്നുവരാന്‍ അധികം വൈകില്ലെന്നും ആരോഗ്യ വിദഗ്ധര്‍ 

അടുത്ത തരംഗത്തിന്റെ സാധ്യത ജനുവരിയിലോ ഫെബ്രുവരിയിലോ ആകാം. നിരീക്ഷണം വര്‍ധിപ്പിച്ചാലും സംസ്ഥാനത്ത് മൊബൈല്‍ (സഞ്ചരിക്കുന്ന) ജനസംഖ്യ കൂടുതലുള്ള സാഹചര്യം കണക്കിലെടുത്ത് മൂന്നാം തരംഗ സാധ്യത മുന്‍നിര്‍ത്തി വേണം മുന്നോട്ട് പോകേണ്ടതെന്ന് കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ അംഗവും കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (KGMOA) സംസ്ഥാന പ്രസിഡന്റുമായ ഡോ.ജി.എസ്.വിജയകൃഷ്ണന്‍ പറഞ്ഞു

മെയ് മാസത്തിലെ രണ്ടാം തരംഗത്തിന് ശേഷം തയ്യാറെടുപ്പിന്റെയും പ്രതിരോധശേഷിയുടെയും കാര്യത്തില്‍ സംസ്ഥാനം ഏറെ മുന്നിലാണ്. എന്നാല്‍ ഒമിക്രോണ്‍ വ്യാപനം പൂര്‍ണ്ണമായി തടയാനാകില്ലെങ്കിലും കേസുകളുടെ കുതിച്ചുചാട്ടം വൈകിപ്പിക്കാന്‍ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ധര്‍ ആവശ്യപ്പെട്ടു.

“ഒരു സമൂഹ വ്യാപനം ഉണ്ടാകും, പക്ഷേ അത് എപ്പോള്‍ സംഭവിക്കുമെന്ന് പ്രവചിക്കാന്‍ പ്രയാസമാണ്. ഡെല്‍റ്റയുടേതിന് സമാനമായ രീതിയില്‍ ഒമിക്രോണും വ്യാപിക്കും” കോവിഡ് മാനേജ്‌മെന്റ് കമ്മിറ്റി അംഗവും തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.അനീഷ് ടി.എസ് പറഞ്ഞു.

ഒമിക്രോണും ഡെല്‍റ്റയും തികച്ചും വ്യത്യസ്തമായ വകഭേദങ്ങളായതിനാല്‍ രോഗം വന്നവരിലും വീണ്ടും രോഗം വരാനുള്ള സാധ്യതയും വിദഗ്ധര്‍ തള്ളിക്കളയുന്നില്ല. ഡെല്‍റ്റ അണുബാധയും വാക്സിനുകളും ഒമിക്രോണിനെ പൂ‍‍ര്‍ണമായും ചെറുക്കാനുള്ള പ്രതിരോധശേഷി നല്‍കില്ല. എന്നാല്‍ ഭാഗികമായ പ്രതിരോധശേഷി രോഗ തീവ്രതയില്‍ നിന്നും മരണത്തില്‍ നിന്നും സംരക്ഷണം നല്‍കും” ഡോ. അനീഷ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. എന്നാല്‍, ഒമിക്രോണിന്റെ ഉയര്‍ന്ന വ്യാപന ശേഷി ആശങ്കയുണ്ടാക്കുന്നതായും വിദഗ്ധര്‍ വ്യക്തമാക്കി.

ഇന്നലെ റിപ്പോ‍‍ര്‍ട്ട് ചെയ്തത് അഞ്ച് ഒമിക്രോണ്‍ കേസുകള്‍; ഇതുവരെ ആകെ 29 കേസുകള്‍
കേരളത്തില്‍ വ്യാഴാഴ്ച അഞ്ച് ഒമൈക്രോണ്‍ കേസുകള്‍ കൂടി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ 29 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊച്ചി വിമാനത്താവളത്തില്‍ എത്തിയ നാലുപേരും ബംഗളൂരു വിമാനത്താവളം വഴി വന്ന കോഴിക്കോട് സ്വദേശിയും ഉള്‍പ്പെടെയാണ് പുതിയ കേസുകള്‍. സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത 29 ഒമിക്രോണ്‍ കേസുകളില്‍ 17 പേരും ഉയര്‍ന്ന അപകടസാധ്യതയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ള 10 പേര്‍ക്കും ബാക്കിയുള്ള രണ്ടുപേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s