Job

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിലേക്ക് അവസരം; ഒഴിവുകൾ 322

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിലേക്ക് നാവിക് (ജനറല്‍ ഡ്യൂട്ടി), നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്), യാന്ത്രിക് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒഴിവുകള്‍: 322. പുരുഷന്മാര്‍ക്ക് മാത്രം അപേക്ഷിക്കാം. എസ്.എസ്.എല്‍.സി., പ്ലസ്ടു, ഡിപ്ലോമ എന്നീ യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം.

എഴുത്തുപരീക്ഷ 2022 മാര്‍ച്ചില്‍ നടക്കും. ഐ.എന്‍.എസ്. ചില്‍ക്കയിലാണ് പരിശീലനമുണ്ടാകുക. നാവിക് (ഡൊമസ്റ്റിക്) ബ്രാഞ്ചിന് 2022 ഒക്ടോബറിലും മറ്റ് ബ്രാഞ്ചുകളിലുള്ളവര്‍ക്ക് 2022 ഓഗസ്റ്റിലും പരിശീലനം തുടങ്ങും. നാവിക് 21,700 രൂപയും യാന്ത്രിക് 29,200 രൂപയുമാണ് അടിസ്ഥാന ശബളം. മറ്റ് ആനുകൂല്യങ്ങള്‍ വേറെയും ലഭിക്കും.

നാവിക് (ജനറല്‍ ഡ്യൂട്ടി)

പ്ലസ്ടുവാണ് യോഗ്യത. കൗണ്‍സില്‍ ഓഫ് ബോര്‍ഡ്‌സ് ഫോര്‍ സ്‌കൂള്‍ എജ്യുക്കേഷന്‍ (സി. ഒ.ബി.എസ്.ഇ.) അംഗീകരിച്ച എജ്യുക്കേഷന്‍ ബോര്‍ഡിന് കീഴിലുള്ള കോഴ്‌സായിരിക്കണം. പ്ലസ്ടുവില്‍ മാത്‌സ്, ഫിസിക്‌സ് എന്നീ വിഷയങ്ങള്‍ പഠിച്ചിരിക്കണം. അപേക്ഷകര്‍ 2000 ഓഗസ്റ്റ് ഒന്നിനും 2004 ജൂലായ് 31നും ഇടയില്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ) ജനിച്ചവരായിരിക്കണം.

നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്)

എസ്.എസ്.എല്‍.സി.യാണ് യോഗ്യത. കൗണ്‍സില്‍ ഓഫ് ബോര്‍ഡ്‌സ് ഫോര്‍ സ്‌കൂള്‍ എജ്യുക്കേഷന്‍ (സി.ഒ.ബി.എസ്.ഇ.) അംഗീകരിച്ച എജ്യുക്കേഷന്‍ ബോര്‍ഡിന് കീഴിലുള്ള കോഴ്‌സായിരിക്കണം. അപേക്ഷകര്‍ 2000 ഒക്ടോബര്‍ ഒന്നിനും 2004 സെപ്റ്റംബര്‍ 30നും ഇടയില്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ) ജനിച്ചവരായിരിക്കണം.

യാന്ത്രിക്

പത്താം ക്ലാസും ഇലക്‌ട്രിക്കല്‍/മെക്കാനിക്കല്‍/ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ (റേഡിയോ/പവര്‍) എന്‍ജിനിയറിങ് എന്നിവയിലേതിലെങ്കിലുമുള്ള മൂന്നോ നാലോ വര്‍ഷത്തെ ഡിപ്ലോമയുമാണ് യോഗ്യത. അല്ലെങ്കില്‍ പത്താം ക്ലാസും പ്ലസ്ടുവും പാസായിരിക്കണം. ഇലക്‌ട്രിക്കല്‍/മെക്കാനിക്കല്‍/ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ (റേഡിയോ/പവര്‍) എന്‍ജിനിയറിങ് എന്നിവയിലേതിലെങ്കിലുമുള്ള രണ്ടോ മൂന്നോ വര്‍ഷത്തെ ഡിപ്ലോമയുമാണ് യോഗ്യത. പത്താം ക്ലാസ് കൗണ്‍സില്‍ ഓഫ് ബോര്‍ഡ്‌സ് ഫോര്‍ സ്‌കൂള്‍ എജ്യുക്കേഷന്‍ (സി.ഒ.ബി.എസ്.ഇ.) അംഗീകരിച്ച എജ്യുക്കേഷന്‍ ബോര്‍ഡിന് കീഴിലുള്ളതും ഡിപ്ലോമ എ.ഐ.സി.ടി.ഇ. അംഗീകരിച്ച കോഴ്‌സുമായിരിക്കണം. ബന്ധപ്പെട്ട ഡിപ്ലോമ കോഴ്‌സിന് തത്തുല്യമായതും അംഗീകരിക്കും. അപേക്ഷകര്‍ 2000 ഓഗസ്റ്റ് ഒന്നിനും 2004 ജൂലായ് 31നും ഇടയില്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ) ജനിച്ചവരായിരിക്കണം.

പരീക്ഷ

നാലുഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ഒന്നാംഘട്ടത്തില്‍ എഴുത്തുപരീക്ഷയാണ്. ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുണ്ടാകും. തെറ്റായ ഉത്തരത്തിന് നെഗറ്റീവ് മാര്‍ക്കില്ല. ഇതില്‍ വിജയിക്കുന്നവര്‍ക്ക് രണ്ടാംഘട്ടത്തില്‍ പങ്കെടുക്കാം. ഇതില്‍ പങ്കെടുക്കും മുന്‍പ് ആവശ്യപ്പെടുന്ന രേഖകള്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം. ഒന്നോ രണ്ടോ ദിവസം നീളുന്നതാകും രണ്ടാംഘട്ടം. ഇതില്‍ ഫിസിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റ്, ആരോഗ്യപരിശോധന, സര്‍ട്ടിഫിക്കറ്റ് പരിശോധന എന്നിവ ഉള്‍പ്പെടും. ഏഴ് മിനിറ്റിനുള്ളില്‍ 1.6 കിലോമീറ്റര്‍ ഓട്ടം, 20 സ്‌ക്വാറ്റ് അപ്‌സ്, 10 പുഷ് അപ് എന്നിവ മൂന്നും ഫിസിക്കല്‍ ടെസ്റ്റിന്റെ ഭാഗമായി ചെയ്യണം. ഒന്ന്, രണ്ട് ഘട്ടങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയിലുള്‍പ്പെട്ടവര്‍ക്ക് മൂന്നാംഘട്ടത്തിലേക്ക് പ്രവേശനം ലഭിക്കും. മൂന്നാംഘട്ടത്തില്‍ വീണ്ടും സര്‍ട്ടിഫിക്കറ്റ് പരിശോധനയും ആരോഗ്യക്ഷമതാപരിശോധനയുമുണ്ടാകും. നാലാംഘട്ടത്തില്‍ സമര്‍പ്പിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അധികൃതര്‍ ശരിയാണെന്ന് ഉറപ്പുവരുത്തും.

അപേക്ഷകര്‍ക്ക് കുറഞ്ഞത് 157 സെന്റീമീറ്റര്‍ ഉയരം വേണം. ലക്ഷദ്വീപ് പോലുള്ള ചില സ്ഥലങ്ങളിലുള്ളവര്‍ക്ക് ഇതില്‍ ഇളവുകളുണ്ട്. ഉയരത്തിനും വയസ്സിനുമനുസരിച്ചുള്ള ഭാരം വേണം. നെഞ്ചിന്റെ വികാസം അഞ്ച് സെന്റിമീറ്റര്‍ ഉണ്ടാകണം.

അപേക്ഷ

എല്ലാ തസ്തികയിലും സംവരണവിഭാഗത്തിലെ സീറ്റുകളിലേക്ക് അപേക്ഷിക്കാന്‍ എസ്.സി./എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവയസ്സിന്റെയും ഒ.ബി.സി. (നോണ്‍ ക്രീമിലെയര്‍) വിഭാഗക്കാര്‍ക്ക് മൂന്നുവയസ്സിന്റെയും ഇളവുണ്ട്. ആരോഗ്യക്ഷമതയും നിശ്ചിത ഉയരവും ഭാരവും ആവശ്യമാണ്. www.joinindiancoastguard.cdac.in വഴി ജനുവരി നാലുമുതല്‍ അപേക്ഷിക്കാം. ഒരാള്‍ക്ക് ഒരു തസ്തികയിലേക്ക് മാത്രം അപേക്ഷിക്കാം. അവസാനതീയതി: ജനുവരി 14.

യോഗ്യത: എസ്.എസ്.എല്‍.സി., പ്ലസ്ടു, ഡിപ്ലോമ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s