Bussiness

സംസ്ഥാനത്ത് പച്ചക്കറിക്ക് തീ വില; വിലവർധനവ് കുടുംബ ബജറ്റിനെ താളം തെറ്റിക്കും, റിപ്പോർട്ടുകൾ

തിരുവനന്തപുരം: വര്‍ധിച്ചു വരുന്ന പച്ചക്കറി വില വര്‍ധന ( Vegetable price hike ) ജനങ്ങളുടെ സമാധാനം കെടുത്തുന്നതാണ്. കേരളത്തില്‍ ഒരു വര്‍ഷം കൊണ്ട് ഉണ്ടായ പച്ചക്കറി വിലയിലെ വര്‍ദ്ധനവ് അതിരൂക്ഷം എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സംസ്ഥാന സാമ്ബത്തിക സ്ഥിതി വിവര വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം പച്ചക്കറികളുടെ വില ഒന്നരയിരട്ടി വരെ ഉയര്‍ന്നു എന്ന് പറയുന്നു.

വെള്ളരിക്ക്‌ 2020 ഡിസംബര്‍ 16 – ന് സംസ്ഥാനത്തെ ശരാശരി വില കിലോ ഗ്രാമിന് 23.07 രൂപ ആയിരുന്നു. എന്നാല്‍, ഇത്, 2021 ഡിസംബറില്‍ 59.21 രൂപ ആയി ഉയര്‍ന്നു.

അതായത് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്ന പ്രകാരം വില കൂടിയത് 156.65 ശതമാനം. കഴിഞ്ഞ മാസവുമായി താരതമ്യം ചെയ്താല്‍ 68.50 ശതമാനം കൂടുതല്‍ ആണ് ഈ വില. അതേ സമയം, ബീറ്റ്‌റൂട്ടിന് കൂടിയത് 80 ശതമാനം ആണ്.

ദിനം പ്രതി ഉണ്ടാകുന്ന പൊളളുന്ന ഇന്ധന വിലയും കുതിക്കുന്ന പാചകവാതക വിലയും ഉയരുന്ന ബസ്സ് ചാര്‍ജ്ജ് വര്‍ദ്ധനയും ജനങ്ങളുടെ ജീവതത്തെ പ്രതിസന്ധിയിലേയ്ക്ക് തളളി വിടുന്നു. സത്യത്തില്‍ പച്ചക്കറി വില വര്‍ദ്ധനയില്‍ എന്ത് ചെയ്യണം എന്ന് അറിയാതെ കേരളം നോക്കി കുത്തി ആകുന്ന സാഹചര്യം ആണ്. അതിന് ഇടയില്‍ ആണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ വിലക്കയറ്റം ശതമാനത്തില്‍

  • വഴുതനങ്ങ – 94.04
  • വെള്ളരി – 156.65
  • വെണ്ട – 124.39
  • അമര – 90.83
  • ബീന്‍സ് – 64.77
  • വള്ളിപ്പയര്‍ – 81.36
  • കാബേജ് – 92.84
  • പാവയ്ക്ക – 59.15
  • തക്കാളി – 124.50
  • ബീറ്റ് റൂട്ട് – 80.01
  • കാരറ്റ് – 34.15
  • കടുക് – 24.33
  • മല്ലി – 16.37
  • പഞ്ചസാര – 4.12
  • പാല് – 2.60

അതേസമയം, പച്ചക്കറിയ്ക്ക് പുറമെ ഇപ്പോള്‍ 50 നിത്യോപയോഗ സാധനങ്ങളില്‍ 39 എണ്ണത്തിനും വില കയറി. സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ വന്‍ തോതില്‍ വിപണി ഇടപെടല്‍ വേണ്ടി വരും എന്ന സൂചനയാണ് ഇത് നല്‍കുന്നത്. വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം മട്ട അരിക്ക്‌ 8.68 ശതമാനവും ആന്ധ്രാ പ്രദേശില്‍നിന്നുള്ള വെള്ള അരിക്ക് 2.48 ശതമാനവും വില കൂടി. പഞ്ചസാരയുടെ വിലക്കയറ്റം 4.12 ശതമാനം ആയി. പാലിന് 2.6 ശതമാനം. മുട്ടയ്ക്ക് 4.24 ശതമാനം എന്നിങ്ങനെ ആണ് വില.

പായ്ക്കറ്റിലല്ലാത്ത വെളിച്ചെണ്ണയുടെ വില കുത്തനെ കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. 222.29 രൂപയായിരുന്നത് 194.50 രൂപയായി. അതാതയത്, 12.50 ശതമാനം കുറവ് രേഖപ്പെടുത്തുന്നു. എന്നാല്‍ , പായ്ക്കറ്റിലുള്ള വെളിച്ചെണ്ണയുടെ വില കാര്യമായി കുറഞ്ഞിട്ടില്ല.

അതേസമയം, പച്ചക്കറിയില്‍ വെണ്ടയ്ക്ക 35.43 രൂപയില്‍ നിന്ന് 79.50 ആയി ഉയര്‍ന്നു. അതായത് , 124.39 ശതമാനം വര്‍ധന ഉണ്ടായി. തക്കാളിക്ക് 124.50 ശതമാനവും കൂടി. വഴുതനയ്ക്ക് കൂടിയത് 94.4 ശതമാനം ആണ്. കാബേജിന്റെ വില കഴിഞ്ഞ മാസത്തെ അപേക്ഷിച്ച്‌ ഇരട്ടിയായി. പച്ച മുളകിന് 64 ശതമാനം കൂടി. എന്നാല്‍ ഉള്ളി വില ഏഴ് ശതമാനവും ഉരുള ക്കിഴങ്ങിന്റേത് 23 ശതമാനവും കുറയുകയാണ്.

Potato

സാമ്ബത്തിക സ്ഥിതി വിവര വകുപ്പ് ദിവസവും അമ്ബത് നിത്യോപയോഗ സാധനങ്ങളുടെ വില നിരീക്ഷിക്കാറുണ്ട്. ഈ റിപ്പോര്‍ട്ട് പ്രകാരം 11 സാധനങ്ങള്‍ക്ക് വില നേരിയ തോതില്‍ കേരളത്തില്‍ കുറഞ്ഞു. 17 സാധനങ്ങള്‍ക്ക് കഴിഞ്ഞ മാസത്തെക്കാള്‍ വില കൂടി എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

എന്നാല്‍, തേങ്ങയുടെ വില പത്തെണ്ണത്തിന് 238.18 രൂപയുണ്ടായിരുന്നത് 197.55 രൂപ ആയി കുറഞ്ഞു. കപ്പയുടെ വില ഏതാണ്ട് അഞ്ചുശതമാനം കുറഞ്ഞിട്ടുണ്ട്.

സംസ്ഥാനത്ത് വര്‍ദ്ധിച്ച്‌ വരുന്ന പച്ചക്കറി വില നിയന്ത്രിക്കാന്‍ വേണ്ടി കൃഷി വകുപ്പ് രംഗത്ത് എത്തിയിരുന്നു. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന്‍റെ അധ്യക്ഷതയില്‍ കഴിഞ്ഞ മാസം ചേര്‍ന്ന യോഗത്തില്‍ ആയിരുന്നു ഈ തീരുമാനം. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേയ്ക്ക് പച്ചക്കറി എത്തിക്കാനായിരുന്നു തീരുമാനം എന്നും ഇതിന് തമിഴ്നാട്, കര്‍ണാടക സര്‍ക്കാരുകള്‍ സഹകരിക്കും എന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

കേരളത്തില്‍ 30 രൂപക്ക് കിട്ടിയിരുന്ന ഒരു കിലോ തക്കാളിക്ക് കേരളത്തില്‍ 100 രൂപ കടക്കുന്ന സാഹചര്യം ഉണ്ടായി. ഏറെ കാലങ്ങള്‍ക്ക് ശേഷമാണ് തക്കാളി വില 75 രൂപക്ക് മുകളിലേക്ക് കടക്കുന്നതെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായുളള തമിഴ്‌നാട്ടിലെ കനത്ത മഴയും ഇന്ധന വിലയിലെ വില കയറ്റവുമാണ് പച്ചക്കറിയ്ക്ക് “തീ വില” ആകാന്‍ പ്രധാന കാരണം എന്ന് പച്ചക്കറി കച്ചവടക്കാര്‍ പറയുന്നു.

Tomato

തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതോടെ തലസ്ഥാനത്ത് നാടന്‍ പച്ചക്കറികളുടെ വിലയും കുത്തനെ കൂട്ടുന്ന സ്ഥിതി വന്നു. വില പഴയ നിലയിലേക്ക് എത്തണമെങ്കില്‍ ഇനി മൂന്നുമാസം എടുക്കുമെന്ന് മൊത്ത വിതരണക്കാര്‍ പറയുന്നു. ഇങ്ങനെ പോയാല്‍ തല്‍ക്കാലം അടുക്കളയില്‍ നിന്നും സാമ്ബാറിനും അവിയലിനും അവധി നല്‍കേണ്ടി വരുമെന്ന് അവസ്ഥയില്‍ ആണഅ വീട്ടമ്മമാര്‍.

കോവിഡ് പ്രതിസന്ധിയില്‍ നിന്നും കര കയറുന്നതിന് ഇടയിലാണ് ഓരോ സാധാരണ ജന ജീവിതത്തെ വീണ്ടും പടു കുഴിയിലേയ്ക്ക് തളളി വിടുന്നത്. ഇത് കുടുംബ ബജറ്റിനെ താളം തെറ്റിക്കും മുന്നേറുന്ന രീതിയിലാണ് വിപണിയിലെ അപ്രതീക്ഷിത വിലക്കയറ്റം. മുമ്ബ് ഒരു കിലോ വാങ്ങിയിരുന്ന സാധനങ്ങള്‍ 200 ഗ്രാമും 300 ഗ്രാമുമെല്ലാം വാങ്ങേണ്ട ഗതികേടില്‍ ആയി എന്ന വാര്‍ത്താ റിപ്പോട്ടുകളും കഴിഞ്ഞ മാസം പുറത്ത് വന്നിരുന്നു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s