Bussiness

ലുലു മാൾ ഇനി തിരുവനന്തപുരത്തും; 15000 പേർക്ക് തൊഴിലവസരം,ജില്ലയിലെ 600  പേർക്ക് ജോലി

LULU MALL TRIVANDRUM

തിരുവനന്തപുരം: ഷോപ്പിംഗ് പ്രേമികളുടെ നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് കേന്ദ്രങ്ങളില്‍ ഒന്നായ തിരുവനന്തപുരത്തെ ലുലു മാള്‍ Lulu Mall Trivandrum ഇന്ന് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനകര്‍മം നിര്‍വഹിച്ചത്. നാളെ മുതല്‍ പൊതുജനങ്ങള്‍ക്ക് ഷോപ്പിംഗിനെത്താം. കഴക്കൂട്ടം- കോവളം ബൈപ്പാസില്‍ ആക്കുളത്ത് ഇരുപത് ലക്ഷം ചതുരശ്രയടിയിലാണ് മാള്‍ നിര്‍മിച്ചിരിക്കുന്നത്. രണ്ട് ലക്ഷം ചതുരശ്രയടിയുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റാണ് മുഖ്യ ആകര്‍ഷണ കേന്ദ്രം. ലുലു എത്തിയതോടുകൂടി ആയിരക്കണക്കിന് ആളുകളുടെ തൊഴില്‍ സ്വപ്നനങ്ങള്‍ കൂടി യാഥാര്‍ത്ഥ്യമാവുകയാണ്.

പതിനയ്യായിരത്തോളം പേര്‍ക്ക് മാളില്‍ തൊഴിലവസരമുണ്ടെന്ന് ലുലു ഗ്രൂപ്പ് സി എം ഡി എം എ യൂസഫലി പറഞ്ഞു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 600 പേരെ ജീവനക്കാരായി നിയമിച്ചു കഴിഞ്ഞു. ഇവരില്‍ നൂറ് പേര്‍ ആക്കുളം നിവാസികളാണ്. മാളിലെ വ്യാപാര കേന്ദ്രങ്ങളുടെ എണ്ണത്തിനൊപ്പം തൊഴിലവസരങ്ങളും വര്‍ദ്ധിക്കും.

ലുലു കണക്‌ട്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു സെലിബ്രിറ്റ് എന്നിവയും മാളില്‍ ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീ, ഖാദി തൊഴിലാളികളും മാളില്‍ ജീവനക്കാരായുണ്ട്. രാജ്യാന്തര ബ്രാന്‍ഡുകള്‍ക്ക് പുറമേ കുടുംബശ്രീ, ഖാദി ഉത്പന്നങ്ങളും മാളില്‍ ലഭ്യമാണ്. 2500 പേര്‍ക്ക് ഒന്നിച്ചിരിക്കാന്‍ കഴിയുന്ന ഫുഡ് കോര്‍ട്ട്, കുട്ടികള്‍ക്കായി 80,000 ചതുരശ്രയടിയില്‍ ഫണ്‍ട്യൂറ എന്ന പേരില്‍ ഗെയിം സോണ്‍, മാളിനകത്ത് കേബിള്‍ കാറില്‍ ചുറ്റാന്‍ സിപ് ലൈന്‍ സര്‍വീസ്, പിവിആര്‍ സിനിമാസ് ഒരുക്കുന്ന പന്ത്രണ്ട് സ്ക്രീനുകളുള്ള സൂപ്പര്‍ പ്ളസ് തിയേറ്റര്‍ എന്നിങ്ങനെ ആകര്‍ഷണങ്ങള്‍ ഏറെ. മാളിലെത്തുന്ന ഭിന്നശേഷിക്കാര്‍ക്കായി മോട്ടോറൈഡ് വീല്‍ചെയര്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

എട്ട് നിലകളുള്ള മള്‍ട്ടി ലെവല്‍ കോംപ്ളക്സില്‍ 3500 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാം. ഗതാഗത തടസം നിയന്ത്രിക്കാന്‍ പാര്‍ക്കിംഗ് മാനേജ്മെന്റ് സിസ്റ്റം, ഇന്റലിജന്റ് പാര്‍ക്കിംഗ് ഗൈഡന്‍സ് എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. മാളിലേയ്ക്ക് കെ എസ് ആര്‍ ടി സിയുടെ സിറ്റി സര്‍വീസുമുണ്ടാകും.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s