District

Bird flu| കോട്ടയം ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ; 35000 പക്ഷികളെ കൊന്നൊടുക്കും

കോട്ടയം : ജില്ലയില്‍ മൂന്നിടങ്ങളില്‍ പക്ഷിപ്പനി Bird flu സ്ഥിരീകരിച്ചതായി കലക്ടര്‍ ഡോ. പി കെ ജയശ്രീ അറിയിച്ചു.

വെച്ചൂര്‍ പഞ്ചായത്തിലെ നാല്, അഞ്ച് വാര്‍ഡുകളിലെ കട്ടമട, വലിയപുതുക്കരി-പുല്ലൂഴിച്ചാല്‍ പ്രദേശം, കല്ലറയിലെ വാര്‍ഡ് ഒന്ന് വെന്തകരി കിഴക്കേച്ചിറ പ്രദേശം, അയ്മനത്തെ വാര്‍ഡ് ഒന്നിലെ കല്ലുങ്കത്തറ ഐക്കരശാല പാടശേഖര പ്രദേശം എന്നിവിടങ്ങളില്‍നിന്ന് ശേഖരിച്ച സാമ്ബിളുകളിലാണ് എച്ച്‌5എന്‍1 വൈറസ് H5N1 Virus സാന്നിധ്യം സ്ഥിരീകരിച്ചത്. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസ് ലാബില്‍ അയച്ച സാമ്ബിളുകളുടെ പരിശോധനയിലാണ് സ്ഥിരീകരണം

പക്ഷിപ്പനി Bird flu തടയുന്നതിനായി യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ ആരംഭിച്ചു. രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തെ താറാവ് അടക്കമുള്ള പക്ഷികളെ കൊന്നു നശിപ്പിക്കും. നശീകരണ പ്രവര്‍ത്തനങ്ങള്‍ ബുധന്‍ രാവിലെ ആരംഭിക്കും. ഇതിനായി മൃഗസംരക്ഷണ വകുപ്പിന്റെ 10 ദ്രുതകര്‍മസേന സംഘങ്ങളെ നിയോഗിച്ചു. ഒരു വെറ്ററിനറി ഡോക്ടര്‍, ഒരു ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍, മൂന്ന്‌ സഹായികള്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് ഒരു സംഘം. കല്ലറ- രണ്ട്, വെച്ചൂര്‍- അഞ്ച്, അയ്മനം-മൂന്ന് എന്നിങ്ങനെയാണ് സംഘത്തെ നിയോഗിച്ചിട്ടുള്ളത്. പ്രദേശത്ത് അണുനശീകരണവും നടത്തും. 28500 മുതല്‍ 35000 വരെ പക്ഷികളെ നശിപ്പിക്കേണ്ടിവരുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പക്ഷിപ്പനി നിയന്ത്രണത്തിനുള്ള കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശ പ്രകാരമാണ് പക്ഷികളെ നശിപ്പിക്കുക

പഞ്ചായത്ത് പ്രസിഡന്റുമാരുടെയും വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. രോഗബാധ സ്ഥിരീകരിച്ച മേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ താറാവ്, കോഴി, കാട, വളര്‍ത്തുപക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം(വളം) എന്നിവയുടെ വിപണനവും പുറത്തേക്ക് കൊണ്ടുപോകലും നിരോധിച്ചിട്ടുണ്ട്. പത്ത്‌ കിലോമീറ്റര്‍ ചുറ്റളവില്‍ താറാവ്, കോഴി, മറ്റ്‌ പക്ഷികള്‍ എന്നിവയെ തീറ്റയ്ക്കായി കൊണ്ടു നടക്കുന്നതിനും നിരോധനമുണ്ട്. പ്രദേശങ്ങളില്‍ ശക്തമായ പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്താന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. കോട്ടയം, വൈക്കം തഹസില്‍ദാര്‍മാരെ ഇന്‍സിഡന്റ് കമാന്‍ഡര്‍മാരായി നിയോഗിച്ചു. പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല ഇവര്‍ക്കാണ്. ദേശാടന പക്ഷികളുടെ അസ്വഭാവിക മരണങ്ങള്‍ നിരീക്ഷിക്കുന്നതിന് വനം- വന്യജീവി വകുപ്പിനെ ചുമതലപ്പെടുത്തി.

തടയാന്‍ കഴിയും; ധനസഹായം നല്‍കും

കല്ലറയില്‍ ഒരു ദിവസം കൊണ്ടും വെച്ചൂരില്‍ മൂന്നുദിവസം കൊണ്ടും അയ്മനത്ത് രണ്ടുദിവസം കൊണ്ടും പക്ഷികളെ നശിപ്പിക്കാന്‍ കഴിയുമെന്നും പക്ഷിപ്പനി പടരുന്നത് തടയാന്‍ കഴിയുമെന്നുമാണ് വിലയിരുത്തല്‍. അറുപത്‌ ദിവസത്തില്‍ താഴെ പ്രായമുള്ള താറാവിന് 100 രൂപയും അതിന്‌ മുകളിലുള്ളവയ്ക്ക് 200 രൂപയുമാണ് കര്‍ഷകര്‍ക്ക് ധനസഹായമായി നല്‍കുകയെന്ന് കലക്ടര്‍ പറഞ്ഞു. വെച്ചൂര്‍, കുമരകം എന്നിവിടങ്ങളില്‍നിന്നുള്ള സാമ്ബികളുകള്‍ കൂടി ഭോപ്പാലിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നിട്ടില്ല. കലക്‌ട്രേറ്റില്‍ നടന്ന യോഗത്തില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഒ ടി തങ്കച്ചന്‍, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ഷാജി പണിക്കശേരി, എഡിഎം ജിനു പുന്നൂസ് എന്നിവര്‍ പങ്കെടുത്തു.

Categories: District, Kottayam, News

Tagged as: , , ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s