District

നോ ഹോൺ ഓപ്പറേഷൻ ഡസിബൽ ; വയനാട്ടിൽ കുടുങ്ങിയത് 138 വാഹനങ്ങൾ

വയനാട്: കാതടിപ്പിക്കുന്ന ശബ്ദത്തില്‍ ഹോണ്‍മുഴക്കുന്ന വാഹനങ്ങള്‍ മിക്ക നഗരങ്ങളിലെയും സ്ഥിരം കാഴ്ചയാണ്. മോട്ടോര്‍ വാഹന വകുപ്പില്‍ ഇതിനെ കുറിച്ച്‌ പല തവണ പരാതിപ്പെട്ടിട്ടും ഇത് വരെ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല.

എന്നാല്‍ ഇത്തരത്തില്‍ പരാതികള്‍ നിരന്തരം ലഭിക്കുകയും, സമൂഹമാദ്ധ്യമങ്ങള്‍ ഉള്‍പ്പെടെ ഈ വിഷയം ഏറ്റെടുക്കുകയും ചെയ്തപ്പോള്‍, വാഹനങ്ങളുടെ ഹോണുകള്‍ പരിശോധിക്കുന്ന നടപടിക്രമിങ്ങള്‍ ആരംഭിക്കുമെന്ന് എംവിഡി തന്നെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് നടപടികള്‍ സ്വീകരിക്കാനും തുടങ്ങി.

രണ്ട് ദിവസങ്ങളിലായി വയനാട് ജില്ലയിലുടനീളം മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ ഓപ്പറേഷന്‍ ഡെസിബല്‍ എന്ന പരിശോധനയില്‍, 138 വാഹനങ്ങളില്‍ നിന്നായി 2,10,000 രൂപയാണ് പിഴയായി ലഭിച്ചത്. നിരോധിത മേഖലയില്‍ ഹോണ്‍മുഴക്കി, ശബ്ദ പരധി ലംഘിച്ചു, സൈലന്‍സറുകളില്‍ രൂപമാറ്റം വരുത്തി എന്നിവയ്‌ക്കായിരുന്നു പിഴ ഈടാക്കിയത്. എന്‍ഫോഴ്‌സ്‌മെന്റിന്റെയും, ആര്‍ടിഒയുടെയും നേതൃത്വത്തിലായിരുന്നു പരിശോധനകള്‍.

നിരന്തരമായ ഹോണ്‍ ഉപയോഗം ശല്യത്തെക്കാളുപരി ഗര്‍ഭസ്ഥ ശിശുക്കള്‍ മുതല്‍ മുതിര്‍ന്നവര്‍ക്കു വരെ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഈ സാഹചര്യത്തിലാണ് നിയമ നടപടികള്‍ കര്‍ശനമാക്കാന്‍ എംവിഡി തീരുമാനിച്ചത്. 70 ഡെസിബല്ലില്‍ കൂടുതലുള്ള ശബ്ദം കേള്‍വിക്ക് തകരാര്‍ ഉണ്ടാക്കുമെന്നാണ് പഠനങ്ങളില്‍ പറയുന്നത്. കൂടാതെ 120 ഡെസിബല്ലിന് മുകളില്‍ നിരന്തരം ശബ്ദം കേള്‍ക്കുകയാണെങ്കില്‍ ചെവിയുടെ കേള്‍വി ശക്തി പൂര്‍ണ്ണമായും നഷ്ടപ്പെടുന്ന സ്ഥിതിയായേക്കുമെന്ന് എംവിഡി വ്യക്തമാക്കി.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s