Crime News

ഹണിട്രാപ് സംഘം പിടിയിൽ; യുവതി ഉൾപ്പടെ 3 അംഗ സംഘം ആണ് പിടിയിലായത്

പത്തനംതിട്ട: ഭൂമി വില്‍പ്പനയുടെ പേരില്‍ വയോധികനെ സമീപിച്ച്‌ അടുത്തിടപഴകി നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി പണം തട്ടിയ ഹണിട്രാപ് ( Honey trap ) സംഘത്തിലെ യുവതി ഉൾപ്പടെ 3 പേർ പിടിയിൽ

അടൂര്‍ ചേന്നംപള്ളില്‍ വാടകയ്ക്ക് താമസിക്കുന്ന പന്തളം മങ്ങാരം സ്വദേശി സിന്ധു(41), പന്തളം കുരമ്ബാല സ്വദേശി മിഥുന്‍(25), പെരിങ്ങനാട് സ്വദേശി അരുണ്‍ കൃഷ്ണന്‍(32)എന്നിവരാണ് അറസ്റ്റിലായത്. 2,18000 രൂപയും അര പവന്റെ മോതിരവും റൈസ് കുക്കറുമാണ് ഇവര്‍ തട്ടിയെടുത്തത്.

ഭൂമി വില്‍പ്പനക്കെന്ന വ്യാജേന യുവതി അടങ്ങുന്ന 3 അംഗ സംഘം മുടിയൂര്‍ക്കോണം സ്വദേശിയായ ഗൃഹനാഥനെ സമീപിക്കുകയായിരുന്നു. പിന്നീട് യുവതി സൗഹൃദം നടിച്ച്‌ ഒപ്പം നിന്ന് അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി.

പിന്നിട് ചിത്രങ്ങള്‍ കാട്ടി പലപ്പോഴായി സംഘം പണം തട്ടിയെടുത്തു. ഒടുവില്‍ ഗൃഹനാഥന്‍ മക്കളോടു കാര്യങ്ങള്‍ പറഞ്ഞതോടെയാണ് സംഭവത്തില്‍ പൊലീസ് ഇടപെടല്‍ നടത്തിയത്

മക്കള്‍ ജോലിസ്ഥലത്തായതിനാല്‍ വയോധികന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നംവംബര്‍ ആദ്യ ആഴ്ചയില്‍ വീട്ടിലെത്തി സാഹചര്യങ്ങള്‍ മനസിലാക്കി ശേഷം ഡിസംബര്‍ ഏഴിന് സ്ഥലം കാണാനെന്ന വ്യാജേന മിഥുനിനൊപ്പം കാറില്‍ വീണ്ടും വീട്ടിലെത്തിയാണ് സിന്ധു വയോധികനൊപ്പം നിന്ന് നഗ്ന ചിത്രങ്ങള്‍ മിഥുനിനെക്കൊണ്ട് എടുപ്പിച്ചു സംഘം പണം തട്ടിയെടുത്തത്.

പന്തളം പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. സമാന തട്ടിപ്പുകള്‍ പ്രതികള്‍ മറ്റിടങ്ങളില്‍ നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിച്ചു വരുകയാണ്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s