Lifestyle

ഗോപിക സുരേഷ് കേരളത്തിന്‍റെ സൗന്ദര്യറാണിയായി ( Miss kerala 2021 )

കൊച്ചി: കണ്ണൂര്‍ സ്വദേശി ഗോപിക സുരേഷ് കേരളത്തിന്‍റെ സൗന്ദര്യറാണിയായി Miss kerala 2021 . കൊച്ചിയില്‍  നടന്ന മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 25 സുന്ദരിമാരെ പിന്തള്ളിയാണ് ഗോപിക (Gopika Suresh) മിസ് കേരളയായത്.

മൂന്ന് റൌണ്ടുകളില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയവരാണ് വിജയികളായത്.

കേരളത്തിന്റെ അഴകിന്‍റെ റാണിയാകാന്‍ റാ൦പിലെത്തിയത് 25പേര്‍. കേരളീയ, ലെഹ൦ഗ, ഗൌണ്‍. വ്യത്യസ്തമായ റൌണ്ടുകളിലെ ചുവട് വയ്പ്പില്‍ ഓരോരുത്തരു൦ തിളങ്ങി. പ്രമുഖ ഫാഷന്‍ സ്റ്റൈലിസ്റ്റ് സഞ്ജന ജോണ്‍ ഒരുക്കിയ ഡിസൈനര്‍ ഗൗണുകളുമായി ക്യാറ്റ് വാക്ക്. ഫൈനല്‍ റൌണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 5 പേരില്‍ വിജയിയെ നിര്‍ണയിച്ചത് വിധികര്‍ത്താക്കളുടെ ചോദ്യങ്ങളായിരുന്നു.

അങ്ങനെ മിടുക്കികളില്‍ മിടുക്കി കണ്ണൂര്‍ (Kannur) സ്വദേശി ഗോപിക സുരേഷ്. ബെംഗളൂരുവില്‍ വിദ്യാര്‍ത്ഥിയാണ് ഗോപിക. എറണാകുളം സ്വദേശി ലിസ്ലി ലിഫി ഫസ്റ്റ് റണ്ണറപ്പായി. തൃശൂര്‍ സ്വദേശിയു൦ ഓസ്ട്രേലിയയില്‍ വിദ്യാര്‍ത്ഥിയുമായ ഗഗന ഗോപാല്‍ ആണ് സെക്കന്റ് റണ്ണറപ്പ്. സ൦വിധായകന്‍ ജീത്തു ജോസഫ് , സംഗീത സംവിധായകന്‍ ദീപക് ദേവ് തുടങ്ങിയവരായിരുന്നു വിധി കര്‍കത്താക്കള്‍.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s