District

കനത്ത മഴ ; തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും (ശനി) അവധി

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും (ശനി) അവധി പ്രഖ്യാപിച്ചു.

പൊതു പരീക്ഷകള്‍ക്കും നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്കും മാറ്റമില്ല. ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അതിശക്തമായ മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തിലും രാത്രികാലങ്ങളില്‍ ശക്തമായ മഴ തുടരുന്നതിനാലുമാണ് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്. നാളെ പന്ത്രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തില്‍ പ്രത്യേകിച്ച്‌ തിരുവനന്തപുരത്താണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി തുടര്‍ച്ചയായ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റിന് സാധ്യതയുണ്ട്. നിലവില്‍ കോമോറിന്‍ ഭാഗത്തുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനത്തില്‍ കിഴക്കന്‍ സജീവമായതാണ് മഴ ശക്തമാകാന്‍ കാരണം. മറ്റന്നാളോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടും.

സ്കൂളുകളുടെ സമയം വൈകീട്ട് വരെ നീട്ടാന്‍ വിദ്യാഭ്യാസവകുപ്പ് ശുപാര്‍ശ

സംസ്ഥാനത്ത് സ്കൂളുകളുടെ സമയം വൈകീട്ട് വരെ നീട്ടാന്‍ വിദ്യാഭ്യാസവകുപ്പ് ശുപാര്‍ശ ചെയ്തു. ഉച്ചവരെയുള്ള ക്ലാസ് കൊണ്ട് പാഠഭാഗ തീരില്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് സമയം നീട്ടല്‍. ശുപാര്‍ശയില്‍ അന്തിമതീരുമാനം മുഖ്യമന്ത്രി ഉടന്‍ കൈക്കൊള്ളും. പ്ലസ് വണ്‍ സീറ്റ് ക്ഷാമം തീര്‍ക്കാന്‍ 52 പുതിയ ബാച്ചുകള്‍ അനുവദിക്കാനും തത്വത്തില്‍ ധാരണയായി.

ഉച്ചവരെയുള്ള ക്ലാസുകള്‍ വൈകീട്ട് വരെയാക്കാനാണ് കളമൊരുങ്ങുന്നത്. സമയം നീട്ടുമ്ബോഴും വിവിധ ദിവസങ്ങളില്‍ ബാച്ചുകളായുള്ള പഠനം തുടരും. ബയോബബിള്‍ അടക്കമുള്ള കൊവിഡ് പ്രോട്ടോക്കോളും നിലനിര്‍ത്തും. നവംബര്‍ മാസം തീരാനിരിക്കെ ഉച്ചവരെയുള്ള ക്ലാസ് കൊണ്ട് പാഠഭാഗങ്ങള്‍ തീരില്ലെന്നാണ് വിദ്യാഭ്യാസവകുപ്പ് വിലയിരുത്തല്‍. സമയമാറ്റത്തില്‍ നയമപരമായ തീരുമാനം വരേണ്ടത് കൊണ്ടാണ് മുഖ്യമന്ത്രിക്ക് വിട്ടത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s