News

രാജ്യത്തെ മുഴുവൻ അസംഘടിത തൊഴിലാളികൾക്കും ഏകീകൃത തിരിച്ചറിയൽ കാർഡ് ; രജിസ്റ്റർ ചെയ്യാം ഇ ശ്രം പോർട്ടലിൽ

രാജ്യത്തെ മുഴുവൻ അസംഘടിത തൊഴിലാളികൾക്കും ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകുന്നതിനായി ബഹു സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം കേന്ദ്ര സർക്കാർ ആരംഭിച്ച പോർട്ടലാണ് ഇ ശ്രം പോർട്ടൽ.

2021 ഡിസംബർ മാസത്തിനു മുൻപായി ഇ എസ് ഐ / ഇ പി എഫ് അംഗത്വം ഇല്ലാത്ത എല്ലാ അസംഘടിത തൊഴിലാളികളും രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതുണ്ട്‌. സ്വന്തമായി പോർട്ടലിൽ രജിസ്ട്രേഷൻ ചെയ്യുകയോ അടുത്തുള്ള അക്ഷയ /സി എസ് സി കേന്ദ്രങ്ങൾ വഴിയോ രജിസ്ട്രേഷൻ നടത്തുകയോ ചെയ്യാം.

https://register.eshram.gov.in എന്ന പോർട്ടലിൽ ആണ് രജിസ്ട്രേഷൻ ചെയ്യേണ്ടത്‌. ആധാർ , ബാങ്ക് അക്കൗണ്ട് നമ്പർ, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ എന്നിവയുണ്ടെങ്കിൽ ഓ ടി പി വെരിഫിക്കേഷൻ സൗകര്യം ഉപയോഗിച്ച് സ്വന്തമായി രജിസ്റ്റർ ചെയ്യാം.

ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ഇല്ലാത്തവർക്ക് അടുത്തുള്ള അക്ഷയ / സി എസ് സി കേന്ദ്രങ്ങളിൽ പോയി ബയോമെട്രിക് വെരിഫിക്കേഷൻ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ കാർഡ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളെ ഇ ശ്രം രജിസ്ട്രേഷൻ ബാധിക്കില്ലെങ്കിലും കേന്ദ്ര സർക്കാർ നൽകുന്ന വിവിധ ആനുകൂല്യങ്ങൾക്ക് ഇ ശ്രം രജിസ്ട്രേഷൻ നിർബന്ധമാക്കും.

കർഷകർ ,കർഷകത്തൊഴിലാളികൾ, വീട്ടുജോലിക്കാർ , ആശാ വർക്കർമാർ , തൊഴിലുറപ്പ് തൊഴിലാളികൾ , അംഗൻ വാടി വർക്കർമാർ, പത്ര ഏജൻ്റുമാർ , ബീഡിത്തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, മത്സ്യത്തൊഴിലാളികൾ , നിർമാണ തൊഴിലാളികൾ , അതിഥിത്തൊഴിലാളികൾ ,ഓട്ടോ ഡ്രൈവർമാർ, തടിപ്പണിക്കാർ മുതലായഎല്ലാ വിഭാഗത്തിൽ പെട്ട തൊഴിലാളികൾക്കും ഇ ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യാം.

ഇന്നു തന്നെ രജിസ്ട്രേഷൻ നടത്തി ഇ ശ്രം കാർഡ് സ്വന്തമാക്കൂ. വിവിധ ആനുകൂല്യങ്ങൾക്ക് അർഹത നേടൂ. ഓർക്കുക അക്ഷയ / സി എസ് സി കേന്ദ്രങ്ങൾ വഴിയുള്ള ഇ ശ്രം രജിസ്ട്രേഷൻ പൂർണമായും സൗജന്യമാണ്.

കേന്ദ്ര തൊഴിൽ മന്ത്രാലയം (Ministry of Labour & Employment, Government of India) അസംഘടിത തൊഴിലാളികളുടെ ദേശീയ ഡാറ്റാബേസ് തയ്യാറാക്കുന്നു.

ഇതിനായി അസംഘടിത തൊഴിലാളികളുടെ രജിസ്ട്രേഷൻ ജനസേവന കേന്ദ്രങ്ങൾ വഴിയോ ഓൺലൈൻ മുഖേന തൊഴിലാളികൾക്കോ ” e- Shram” പദ്ധതിയിൽ ചെയ്യാവുന്നതാണ്

യോഗ്യതാ മാനദണ്ഡം

• പ്രായം 16നും 59 നും ഇടയിൽ ആയിരിക്കണം

• ആദായനികുതി അടയ്ക്കുന്നയാളാകരുത്

• EPFO, ESIC എന്നിവയിൽ അംഗമാകരുത്

• അസംഘടിത തൊഴിലാളി വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നയാളാകണം

ആർക്കൊക്കെ രജിസ്റ്റർ ചെയ്യാൻ കഴിയില്ല?
• സംഘടിത മേഖലയിൽ ഏർപ്പെട്ടിരിക്കുന്ന ആർക്കും രജിസ്റ്റർ ചെയ്യാൻ കഴിയില്ല.

(സംഘടിത മേഖല പ്രൊവിഡന്റ് ഫണ്ടുകളുടെയും ഗ്രാറ്റുവിറ്റിയുടെയും രൂപത്തിൽ പതിവ് ശമ്പളം, സാമൂഹിക സുരക്ഷ എന്നിവയുൾപ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങൾ ലഭിക്കുന്ന സ്വകാര്യ അല്ലെങ്കിൽ പൊതുമേഖലയിലെ തൊഴിലാളികൾ ഉൾപ്പെടുന്നു.)

E shram രജിസ്ട്രേഷന് ഡിജിറ്റൽ സേവ കേന്ദ്രത്തിൽ കൊണ്ടുവരേണ്ടവ

നിർബന്ധമായും വേണ്ടത് (Mandatory)

∆ ആധാർ (For e KYC using Aadhaar Number OTP/Finger print/IRIS)

∆ ബാങ്ക് പാസ്ബുക്ക്

∆ മൊബൈൽ ഫോൺ

നിർബന്ധമില്ലാത്തത് (Optional)

∆ Education Certificate
∆ Income Certificate
∆ Occupation Certificate. ∆ Skill Certificate

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s