Idukki

ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു

Mullaperiyar Dam

ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു. 1,200 ഘനയടിയോളം വെള്ളമാണ് നിലവില്‍ ഡാമില്‍ നിന്ന് പുറത്തേക്ക് ഒഴുകുന്നത്.

രാവിലെ ഡാമിന്റെ ഒരു ഷട്ടര്‍ 0.30 മീറ്റര്‍ ഉയര്‍ത്തിയിരുന്നു. ഇതോടെ പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

141.55 അടിയാണ് ഡാമിലെ നിലവിലെ ജലനിരപ്പ്. റൂള്‍ കര്‍വ് പ്രകാരം ജലനിരപ്പ് പരമാവധി 142 അടിവരെയാവാം. ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ ജലനിരപ്പ് ഈ അളവില്‍ ക്രമീകരിക്കുന്നതിനായാണ് ഷട്ടര്‍ ഉയര്‍ത്തിയത്. പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s