
സീതപ്പഴം (Custard Apple) നല്ല കൊളസ്ട്രോള്‍ കൂട്ടാനും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ധാരാളം ഊര്‍ജമടങ്ങിയ ഫലമാണു സീതപ്പഴം.
ക്ഷീണവും തളര്‍ച്ചയും പേശികളുടെ ശക്തിക്ഷയവും അകറ്റുന്നു. ഫലത്തിന്റെ മാംസളമായ, തരിതരിയായി ക്രീം പോലെയുളള ഭാഗം പോഷകസമൃദ്ധം.
വിറ്റാമിന്‍ സി, എ, ബി6 എന്നീ പോഷകങ്ങള്‍ ധാരാളമടങ്ങിയ ഫലമാണു സീതപ്പഴം. പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, കോപ്പര്‍, സോഡിയം തുടങ്ങിയ ധാതുക്കളും അതിലുണ്ട്. ഫലത്തിനുളളില്‍ പുഴു കാണപ്പെടാന്‍ സാധ്യതയുളളതിനാല്‍ കഴിക്കുംമുന്പു ശ്രദ്ധിക്കണം.
ആന്റിഓക്സിഡന്റുകള്‍ ധാരാളം
സീതപ്പഴത്തിന്റെ ആന്റി ഓക്സിഡന്റ് ഗുണം ചിലതരം കാന്‍സറുകള്‍ തടയുന്നതിനു സഹായകമെന്നു ഗവേഷകര്‍. സീതപ്പഴത്തിലുളള വിറ്റാമിന്‍ സിയും റൈബോഫ്ളാവിന് എന്ന ആന്റി ഓക്സിഡന്റും ഫ്രീ റാഡിക്കലുകളെ തുരത്തുന്നു. കാഴ്ചശക്തി മെച്ച ത്തില്‍ നിലനിര്‍ത്തുന്നതിനു സഹായകം. വിറ്റാമിന്‍ സി ആന്റി ഓക്സിഡന്റാണ്. ശരീരകോശങ്ങളില്‍ അടിഞ്ഞുകൂടുന്ന ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കുന്നതില്‍ ആന്റി ഓക്സിഡന്റുകള്‍ നിര്‍ണായക പങ്കു വഹിക്കുന്നു. പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. രോഗാണുക്കളെ തുരത്തുന്നു.
ഹൃദയാരോഗ്യം
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനു സീതപ്പഴം ഗുണകരം. സീതപ്പഴത്തില്‍ സോഡിയവും പൊട്ടാസ്യവും സംതുലിതം. അത് രക്തസമ്മര്‍ദ വ്യതിയാനങ്ങള്‍ നിയന്ത്രിതമാകുന്നതിനു സഹായകം. സീതപ്പഴത്തില്‍ ഉയര്‍ന്ന തോതില്‍ അടങ്ങിയ മഗ്നീഷ്യം ഹൃദയപേശികളുടെ ആരോഗ്യത്തിനു ഗുണപ്രദം. ഹൃദയാഘാത – സ്ട്രോക് സാധ്യതകള്‍ കുറയ്ക്കുന്നു. സീതപ്പഴത്തിലുളള നാരുകളും നിയാസിന് എന്ന ആന്റിഓക്സിഡന്റും ചീത്ത കൊളസ്ട്രോള്‍ (എല്‍ഡിഎല്‍)കുറയ്ക്കുന്നതിനും നല്ല കൊളസ്ട്രോള്‍(എച്ച്ഡിഎല്‍) കൂട്ടുന്നതിനും സഹായകം. പ്രമേഹബാധിതര്‍ സീതപ്പഴം കഴിക്കുന്നതു സംബന്ധിച്ചു കുടുംബ ഡോക്ടര്‍, ഡയറ്റീഷന്‍ എന്നിവരുടെ നിര്‍ദേശം സ്വീകരിക്കാവുന്നതാണ്.
പ്രായമായവരുടെ ആരോഗ്യത്തിന്
പ്രായമായവരുടെ ആരോഗ്യത്തിനു സീതപ്പഴം സഹായകം.സീതപ്പഴത്തിലുളള കാല്‍സ്യം എല്ലുകളുടെ ആരോഗ്യത്തിനു സഹായകം. സീതപ്പഴത്തില്‍ ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുളള മഗ്നീഷ്യം ശരീരത്തിലെ ജലാംശം സംതുലനം ചെയ്യുന്നു, സന്ധികളില്‍ നിന്ന് ആസിഡിനെ നീക്കുന്നു. റുമാറ്റിസം, സന്ധിവാതം എന്നിവയുടെ ലക്ഷണങ്ങള്‍ കുറയ്ക്കുന്നു. പേശികളുടെ തളര്‍ച്ച കുറയ്ക്കുന്നതിനും സഹായകം.
കുടലിനു കരുതല്‍
ദഹനക്കേടു മൂലമുളള ആരോഗ്യപ്രശ്നങ്ങള്‍ക്കു പ്രതിവിധിയായും സീതപ്പഴം ഗുണപ്രദം. ആമാശയവുമായി ബന്ധമുളള ആരോഗ്യപ്രശ്നങ്ങളായ നെഞ്ചെരിച്ചില്‍, അള്‍സര്‍, അസിഡിറ്റി, ഗ്യാസ്ട്രൈറ്റിസ് തുടങ്ങിയ പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിനും സീതപ്പഴം ഗുണപ്രദം.
ഇടത്തരം വലുപ്പമുളള ഒരു സീതപ്പഴത്തില്‍ ആറു ഗ്രാം ഡയറ്ററി നാരുകളുണ്ട്. ഇത് ശരീരത്തിന് ഒരു ദിവസം ആവശ്യമായതിന്റെ 90 ശതമാനം വരും. മലബന്ധം അകറ്റുന്നതിനും നാരുകള്‍ സഹായകം. സീതപ്പഴത്തിലെ നാരുകള്‍ കുടലുകള്‍ക്കു സംരക്ഷണം നല്കുന്നു. വിഷമാലിന്യങ്ങള്‍ കുടലില്‍ നിന്നു ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടാനുളള സാധ്യത തടയുന്നു. കുടല്, കരള്‍ എന്നിവയെ സംരക്ഷിക്കുന്നു.
സ്ട്രസ് കുറയ്ക്കുന്നതിന്
ബി കോംപ്ലക്സ് വിറ്റാമിനുകള്‍ സീതപ്പഴത്തില്‍ ധാരാളം. തലച്ചോറിലെ ന്യൂറോണുകളുടെ പ്രവര്‍ത്തനത്തെ ഇവ നിയന്ത്രിക്കുന്നുണ്ട്. അതിനാല്‍ സ്ട്രസ്, ടെന്‍ഷന്‍, ഡിപ്രഷന് തുടങ്ങിയ പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിനു സഹായകം.
Categories: Health