Job

റെയില്‍വേ വിളിക്കുന്നു; 1600 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

നോര്‍ത്ത് റെയില്‍വേയില്‍ 1600 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റെയില്‍വേ റിക്രൂട്ട്മെന്റ് സെല്‍ ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വെല്‍ഡര്‍, വൈന്‍ഡര്‍, മെഷീനിസ്റ്റ്, കാര്‍പെന്റര്‍, ഇലക്‌ട്രീഷ്യന്‍, പെയിന്റര്‍, മെക്കാനിക്ക്, വയര്‍മാന്‍ എന്നീ പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

നവംബര്‍ 2 മുതല്‍ അപേക്ഷ നടപടികള്‍ ആരംഭിച്ചു. അപേക്ഷിക്കേണ്ട അവസാനതീയതി ഡിസംബര്‍ 1 ആണ്. പ്രയാ​ഗ് രാജ് ഡിവിഷന്‍ 703 ഒഴിവുകള്‍, ഝാന്‍സി ഡിവിഷന്‍ 480 ഒഴിവുകള്‍, വര്‍ക് ഷോപ്പ് ഝാന്‍സി 185 ഒഴിവുകള്‍, ആ​ഗ്രാ ഡിവിഷന്‍ 296 ഒഴിവുകള്‍ എന്നിങ്ങനെയാണ് ഒഴിവുകള്‍.

50 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസോ തത്തുല്യയോ​ഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. നിര്‍ദ്ദിഷ്ട ട്രേഡുകളില്‍ ഐടിഐ യോ ദേശീയ തലത്തിലുള്ള സര്‍ട്ടിഫിക്കറ്റുകളോ ഉള്ളവരായിരിക്കണം ഉദ്യോ​ഗാര്‍ത്ഥികള്‍. എസ് സി വിറ്റി അല്ലെങ്കില്‍ എന്‍ സി വി റ്റി അം​ഗീകാരമുള്ളതായിരിക്കണം സര്‍ട്ടിഫിക്കറ്റുകള്‍. 1997 ഡിസംബര്‍ 1നും 2006 നവംബര്‍ 11 നും ഇടയില്‍ ജനിച്ചവരായിരിക്കണം ഉദ്യോ​ഗാര്‍ത്ഥികള്‍. റെയില്‍വേ റിക്രൂട്ട്മെന്റ് സെല്ലിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിലൂടെ വേണം അപേക്ഷ സമര്‍പ്പിക്കാന്‍. അപേക്ഷ പൂരിപ്പിക്കേണ്ടതിനെ കുറിച്ചുള്ള വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. rrcecr.gov.in. എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s