Job

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ 72 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് സി പോസ്റ്റിലേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് ഡയറക്ടറേറ്റ് ജനറല്‍ നേരിട്ടുള്ള നിയമനമാണ് നടത്തുന്നത്.

സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: ഡിസംബര്‍ 24.

എഎസ്‌ഐ (ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് മൂന്ന്): ഒരു ഒഴിവ്.

യോഗ്യത: പത്താംക്ലാസ് വിജയം അല്ലെങ്കില്‍ തത്തുല്യം. ഡ്രാഫ്റ്റ്‌സമാന്‍ (സിവില്‍) ഡിപ്ലോമ. സിവില്‍ എന്‍ജിനിയറിംഗ് ഡിപ്ലോമ അഭിലഷണീയം.

ഹെഡ് കോണ്‍സ്റ്റബിള്‍- എച്ച്‌സി (കാര്‍പെന്റര്‍): 4

യോഗ്യത: 10ാം ക്ലാസ് വിജയവും കാര്‍പെന്റര്‍ ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റും. അല്ലെങ്കില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.

ഹെഡ് കോണ്‍സ്റ്റബിള്‍ (പ്ലംബര്‍): 2

യോഗ്യത: പത്താംക്ലാസ് വിജയവും പ്ലംബര്‍ ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റും. അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം.

കോണ്‍സ്റ്റബിള്‍ (സ്യൂയര്‍മാന്‍): 2

യോഗ്യത: പത്താംക്ലാസ് വിജയം അല്ലെങ്കില്‍ തത്തുല്യം. ബന്ധപ്പെട്ട ട്രേഡില്‍ അറിവുണ്ടായിരിക്കണം.

കോണ്‍സ്റ്റബിള്‍ (ജനറേറ്റര്‍ ഓപ്പറേറ്റര്‍): 24

യോഗ്യത: 10ാം ക്ലാസ് വിജയം അല്ലെങ്കില്‍ തത്തുല്യം. ഇലക്‌ട്രീഷന്‍/ വയര്‍മാന്‍/ ഡീസല്‍ (മോട്ടോര്‍/ മെക്കാനിക്ക്) ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ്. മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം.

കോണ്‍സ്റ്റബിള്‍ (ജനറേറ്റര്‍ മെക്കാനിക്ക്): 28

യോഗ്യത: മെട്രിക്കുലേഷന്‍/ തത്തുല്യം. ഡീസല്‍/ മോട്ടോര്‍ മെക്കാനിക്ക് ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ്. മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.

കോണ്‍സ്റ്റബിള്‍ (ലൈന്‍മാന്‍): 11

യോഗ്യത: 10ാം ക്ലാസ് വിജയം/ തത്തുല്യം. ഇലക്‌ട്രിക്കല്‍ വയര്‍മാന്‍/ ലൈന്‍മാന്‍ ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ്. മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം.

പ്രായം: 18- 25 വയസ്.

തിരഞ്ഞെടുപ്പ് പ്രക്രിയ:

* എഴുത്തുപരീക്ഷ

* ഡോക്യുമെന്റേഷന്‍

* ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ്

* ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ്

* പ്രാക്ടിക്കല്‍/ ട്രേഡ് ടെസ്റ്റ്

* രണ്ട് തവണ വൈദ്യപരിശോധന

അപേക്ഷിക്കേണ്ട വിധം: യോഗ്യരായ താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഓണ്‍ലൈന്‍ വഴി മാത്രമേ അപേക്ഷിക്കാവൂ.

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും www.bsf.gov.in

എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s