Alappuzha

കേരളത്തില്‍ അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട ശക്തവും അതിശക്തവുമായ മഴയ്ക്കു സാധ്യത; തിരുവനന്തപുരത്ത് റെഡ് അലർട്ട്

തിരുവനന്തപുരം : തെക്ക് കിഴക്കന്‍ അറബിക്കടലിലും വടക്കന്‍ തമിഴ്‌നാടിനു മുകളിലും ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട ശക്തവും അതിശക്തവുമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന് സമീപം പുതിയ ന്യൂനമര്‍ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്. നവംബര്‍ പതിനഞ്ചോടെ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിച്ചേര്‍ന്നു തീവ്രന്യൂന മര്‍ദമായി ശക്തി പ്രാപിച്ചേക്കാം. ഇതേ തുടര്‍ന്ന് തെക്കന്‍ കേരളത്തില്‍ കൂടുതല്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ചക്രവാത ചുഴിയുടെ ഫലമായി കന്യാകുമാരി ജില്ലയിലും തിരുവനന്തപുരത്തും ശക്തമായ മഴയാണ് ലഭിക്കുന്നത്. കന്യാകുമാരി ജില്ലയിലെ പലയിടങ്ങളിലും റെയില്‍വേ ട്രാക്കില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. രണ്ടു ട്രെയിനുകള്‍ പൂര്‍ണമായും 10 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. നാഗര്‍കോവിലിനു സമീപം ഇരണിയിലില്‍ റെയില്‍വേ ട്രാക്കിലേക്കു മണ്ണിടിഞ്ഞു വീണു.

നെയ്യാറ്റിന്‍കരയില്‍ മരുത്തൂര്‍ പാലത്തിന്റെ പാര്‍ശ്വ ഭിത്തി തകര്‍ന്നതിനെത്തുടര്‍ന്ന് വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. വിതുര, പൊന്‍മുടി, നെടുമങ്ങാട്, പാലോട് എന്നിവിടങ്ങളിലും ശക്തമായ മഴയാണ് ലഭിക്കുന്നത്. വാമനപുരം നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു. അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ 400 സെന്റീമീറ്റര്‍ ഉയര്‍ത്തി. കനത്ത മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് തിരുവനന്തപുരം കലക്ടര്‍ നിര്‍ദ്ദേശിച്ചു.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ ജില്ലാതല മഴ സാധ്യത പ്രവചനപ്രകാരം വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു

റെഡ് അലര്‍ട്ട്

നവംബര്‍ 13 ശനി: തിരുവനന്തപുരം

ഓറഞ്ച് അലര്‍ട്ട്

നവംബര്‍ 13 ശനി: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി

നവംബര്‍ 14 ഞായര്‍: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കാസര്‍കോട്

നവംബര്‍ 15 തിങ്കള്‍: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

യെല്ലോ അലര്‍ട്ട്

നവംബര്‍ 13 ശനി: എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

നവംബര്‍ 14 ഞായര്‍: എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍

നവംബര്‍ 15 തിങ്കള്‍: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം

കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്-യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ഇടിയോടു കൂടിയ മഴയ്ക്കു സാധ്യത ഉള്ളതിനാലും മലയോര മേഖലകളിലും കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും കൂടുതല്‍ ജാഗ്രത പാലിക്കണമെന്നു അധികൃതര്‍ അറിയിച്ചു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s