
തൊടുപുഴ: ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ നാളെ തുറന്നേക്കും.
ശനിയാഴ്ച വൈകീട്ട് നാല് മണിക്ക് ശേഷമോ ഞായറാഴ്ച രാവിലെയോ ആയിരിക്കും ഷട്ടറുകള്‍ തുറക്കുക. വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് വീണ്ടും ഷട്ടറുകള്‍ തുറക്കാന്‍ നീക്കം നടക്കുന്നത്.
നിയന്ത്രിത അളവില്‍ 100 ക്യൂമെക്സ് വരെ ജലം പുറത്തേക്ക് ഒഴുക്കി വിടുമെന്ന് അധികൃതര്‍ അറിയിപ്പില്‍ പറഞ്ഞു. ചെറുതോണി ഡാമിന്റെ താഴെ പ്രദേശത്തുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
നിലവില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് 2398.32 അടിയാണ്. മുല്ലപ്പെരിയാറില്‍ നിലവില്‍ 139 അടി പിന്നിട്ട് ജലനിരപ്പ് ഉയരുകയാണ്. തുലാവര്‍ഷം ശക്തിപ്രാപിച്ച് നില്‍ക്കുന്നതിനാലും ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുടര്‍ച്ചയായി മഴ ലഭിക്കുന്നതിനാലും ജലസംഭരണിയുടെ ജലനിരപ്പ് ക്രമേണ ഉയര്‍ന്നു വരുന്നതുമായ സാഹചര്യത്തില്‍ ജില്ലയിലെ വിവിധ വകുപ്പുകള്‍ക്കും പൊതുജനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് വ്യാഴാഴ്ച വൈകിട്ടും രാത്രിയിലും ശക്തമായ മഴയാണ് ലഭിച്ചത്.
Categories: District, Idukki, News, Rain, Weather updates