Idukki

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് താഴ്ന്നു ഡാമിന്‍റെ എല്ലാ സ്പില്‍വേ ഷട്ടറുകളും അടച്ചു.

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് താഴ്ന്നു തുടങ്ങിയതോടെ ഡാമിന്‍റെ തുറന്ന എല്ലാ സ്പില്‍വേ ഷട്ടറുകളും അടച്ചു.

138.50 അടിയാണ് നിലവിലെ ജലനിരപ്പ്. ആനയിറങ്കല്‍ ഡാം പരമാവധി സംഭരണ ശേഷി പിന്നിട്ടതോടെ നിറഞ്ഞൊഴുകാന്‍ തുടങ്ങി.



ഇന്ന് 11 മണിയോടെയാണ് മുല്ലപ്പെരിയാറിലെ അവസാന ഷട്ടറും അടച്ചത്. ഘട്ടം ഘട്ടമായാണ് തുറന്നു വെച്ചിരുന്ന എട്ട് ഷട്ടറുകളും തമിഴ്നാട് അടച്ചത്. ഇന്നലെ വൈകിട്ട് രണ്ടെണ്ണം അടച്ചു.പിന്നെയുള്ള ആറെണ്ണത്തില്‍ മൂന്നെണ്ണം ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്കും താഴ്ത്തി. ഏഴ് മണിക്കുള്ളില്‍ വീണ്ടും രണ്ടെണ്ണം അടച്ചു. മഴയും നീരൊഴുക്കും കുറഞ്ഞതാണ് ഷട്ടറുകള്‍ അടക്കാന്‍ കാരണം. ഇക്കുറി രണ്ടാം തവണയാണ് തുറന്ന ഷട്ടറുകള്‍ എല്ലാം അടയ്ക്കുന്നത്.



അതേസമയം, ബേബി ഡാം ബലപ്പെടുത്തിയ ശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കാന്‍ നടപടിയെടുക്കുമെന്ന് തമിഴ്നാട് ഇന്നലെ വ്യക്തമാക്കി. കോടതി നിര്‍ദ്ദേശിച്ച ബേബി ഡാം ബലപ്പെടുത്തല്‍ പൂര്‍ത്തിയായ ശേഷം, ജലനിരപ്പ് 152 അടിയാക്കാന്‍ നടപടിയെടുക്കുമെന്ന് തമിഴ്നാട് ജലസേചന വകുപ്പ് മന്ത്രി ദുരൈമുരുഗനാണ് അറിയിച്ചത്.

Categories: Idukki, News

Tagged as: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s