
എറണാകുളം: കാറും ലോറിയും കൂട്ടിമുട്ടി എറണാകുളം കോലഞ്ചേരിയില്‍ മൂന്നുപേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ കോലഞ്ചേരി തൃക്കളത്തൂരിലായിരുന്നു അപകടം.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പോലീസ് നിഗമനം. ആദിത്യന്, വിഷ്ണു, അരുണ്‍ ബാബു എന്നിവരാണ് മരിച്ചത്. മൂവരും തൊടുപുഴ പുരപ്പുഴ സ്വദേശികളാണ്. കാര്‍ യാത്രക്കാരായ യുവാക്കളാണ് അപകടത്തില്‍ മരിച്ചത്.
തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന ലോറിയും മുവാറ്റുപുഴ ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഒരു കാര്‍ യാത്രികനെ ഗുരുതര പരിക്കുകളോട് കൂടി കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Categories: Accident, District, Eranakulam